Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിണറായി

കോട്ടയം: സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പറഞ്ഞു. കോട്ടയത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം ജനങ്ങളിൽ ചുമത്തുന്നത് ശരിയല്ല. സർക്കാർ നിലപാടിനെതിരെ വരുംദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭം ഉയർത്തിക്കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിന്റെയും യുഡിഎഫിന്റെയും കെടുകാര്യസ്ഥതയുടെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ് ഇപ്പോഴത്തെ പ്രതിസന്ധി. ഇതിന്റെ ഭാരം പാവപ്പെട്ട ജനങ്ങൾ പേറണമെന്നത് ഒരിക്കലും അംഗീകരികാനാവില്ല. സർക്കാർ ഒരു നയം രൂപപ്പെടുത്തുമ്പോൾ അതിന്റെ എല്ലാ വശങ്ങളും പരിഗണിക്കണമായിരുന്നു. ഇതൊന്നും കാണാതെയുള്ള ധനകാര്യ മാനേജുമെന്റും കെടുകാര്യസ്ഥതയുമാണ് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായത്. സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് സർക്കാർ ഇതു വരെ വിശദീകരിക്കാനും തയാറായിട്ടില്ല.

നിയമസഭയിൽ പോലും ആലോചിക്കാതെയാണ് സർക്കാർ മദ്യനയം നടപ്പാക്കിയത്. യുഡിഎഫിലെ കിടമത്സരത്തിന്റെ ഭാഗമായി ഉണ്ടായതാണ് ഇതെല്ലാം. ഇതിന്റെയെല്ലാം ആത്യന്തിക ഉത്തരവാദിത്തം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കാണെന്നും പിണറായി കുറ്റപ്പെടുത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP