Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഈശ്വരനെ അംഗീകരിക്കുന്നോ ഇല്ലയോ എന്നൊന്നും സർക്കാരിന് പ്രശ്നമില്ല; സർക്കാരിന് പ്രശ്നം നിയമവാഴ്ചയെ അംഗീകരിക്കുന്നുണ്ടോ എന്നാണ്; ചീമേനിയിലെ തുറന്ന ജയിലിൽ ഗോപൂജ നടത്തിയത് ഗുരുതരമായ നിയമലംഘനമെന്ന് മുഖ്യമന്ത്രി

ഈശ്വരനെ അംഗീകരിക്കുന്നോ ഇല്ലയോ എന്നൊന്നും സർക്കാരിന് പ്രശ്നമില്ല; സർക്കാരിന് പ്രശ്നം നിയമവാഴ്ചയെ അംഗീകരിക്കുന്നുണ്ടോ എന്നാണ്; ചീമേനിയിലെ തുറന്ന ജയിലിൽ ഗോപൂജ നടത്തിയത് ഗുരുതരമായ നിയമലംഘനമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ചീമേനിയിലെ തുറന്ന ജയിലിൽ ഗോപൂജ നടത്തിയ ഉദ്യോഗസ്ഥരുടെ നടപടി ഗുരുതരമായ നിയമലംഘനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കഴിഞ്ഞ ദിവസമായിരുന്നു ചീമേനി തുറന്ന ജയിലിൽ ജയിൽ മേധാവിയുടെ അനുമതിയില്ലാതെ കർണാടകത്തിൽ നിന്ന് കൊണ്ടുവന്ന പശുക്കളെ ജയിൽ അധികൃരുടെ നേതൃത്വത്തിൽ പൂജിച്ചത്. ജയിൽ സൂപ്രണ്ടും തടവുകാരുമടക്കം ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇത് പുറത്തായതോടെ ജയിൽ മേധാവി സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഈശ്വരനെ അംഗീകരിക്കുന്നോ ഇല്ലയോ എന്നൊന്നും സർക്കാരിന് പ്രശ്നമില്ല. സർക്കാരിന് പ്രശ്നം നിയമവാഴ്ചയെ അംഗീകരിക്കുന്നുണ്ടോ എന്നാണ്. നിയമവാഴ്ചയെ അംഗീകരിച്ച് മാത്രമേ മുന്നോട്ട് പോവാൻ പാടുള്ളൂ. ചീമേനിയിൽ നടന്നത് നിയമ ലംഘനമാണെന്നതിൽ സംശമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കർണാടകയിലെ ഒരു സന്ന്യാസി സംഘത്തിൽ നിന്നാണ് രണ്ട് കാസർകോട് കുള്ളൻ പശുക്കളെ ജയിൽ അധികൃതർ സ്വീകരിച്ചത്. ഇത് ഏറ്റുവാങ്ങാനായിരുന്നു പൂജ. എന്നാൽ സംസ്ഥാനത്തെ ജയിലുകളിൽ അനുമതി വാങ്ങാതെ ഉപഹാരങ്ങൾ സ്വീകരിച്ചാൽ ജയിൽ സൂപ്രണ്ടിനെതിരെ നടപടി സ്വീകരിക്കുമെന്ന് ജയിൽ ഡി.ജി.പി ആർ.ശ്രീലേഖ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP