Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'തൊഗാഡിയ പോലും, തന്നെ ബിജെപി സർക്കാർ ഏറ്റുമുട്ടലിൽ കൊല്ലുമെന്ന ഭീതിയിൽ കഴിയുന്ന അവസ്ഥയിലേക്ക് രാജ്യം എത്തിച്ചേർന്നിരിക്കുകയാണ്; ഗോഡ്‌സേയെ ദൈവതുല്യാനാക്കുകയും ക്ഷേത്രം പണിയുകയും ചെയ്യുകയാണ്'; നാടിന്റെ ബഹുസ്വരത നശിപ്പിക്കാൻ സംഘപരിവാർ ശക്തികൾ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ

'തൊഗാഡിയ പോലും, തന്നെ ബിജെപി സർക്കാർ ഏറ്റുമുട്ടലിൽ കൊല്ലുമെന്ന ഭീതിയിൽ കഴിയുന്ന അവസ്ഥയിലേക്ക് രാജ്യം എത്തിച്ചേർന്നിരിക്കുകയാണ്; ഗോഡ്‌സേയെ ദൈവതുല്യാനാക്കുകയും ക്ഷേത്രം പണിയുകയും ചെയ്യുകയാണ്'; നാടിന്റെ ബഹുസ്വരത നശിപ്പിക്കാൻ സംഘപരിവാർ ശക്തികൾ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നാടിന്റെ ബഹുസ്വരത നശിപ്പിക്കാൻ സംഘപരിവാർ ശക്തികൾ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയും കോൺഗ്രസും ഒരേ നയത്തിന്റെ വക്താക്കളാണെന്നും പിണറായി പറഞ്ഞു. കൊച്ചിയിൽ സിപിഐ എം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന്റേയും ബിജെപിയുടേയും നയങ്ങൾ ഒന്നാണ്. അത് ഉദാരവത്കരണ നയമാണ്. കോൺഗ്രസ് ഭരണത്തേക്കാൾ വേഗത്തിലാണ് അത് ബിജെപി നടപ്പാക്കുന്നതെന്നും പിണറായി വ്യക്തമാക്കി.

ഗാന്ധി കൊല്ലപ്പെടേണ്ട ആളാണെന്നു തന്നെ ആർഎസ്എസ് പറയുകയാണെന്നും അദ്ദേഹം ആരോപിച്ചു. തങ്ങളുടെ പ്രവർത്തനങ്ങൾക്ക് വിലങ്ങു തടിയാണ് എന്ന് മനസിലാക്കി ഗാന്ധിയെ തീരുമാനിച്ച് കൊലപ്പെടുത്തുകയായിരുന്നു സംഘപരിവാർ ശക്തികൾ. ഇപ്പോൾ ഗോഡ്‌സേയെ ദൈവതുല്യാനാക്കുകയും ക്ഷേത്രം പണിയുകയും ചെയ്യുകയാണ്.

രാജ്യത്തെ മതനിരപേക്ഷതയെ തള്ളിപ്പറഞ്ഞുകൊണ്ട് ഒരു കേന്ദ്ര മന്ത്രി സംസാരിക്കുന്നു. ഞങ്ങൾ ഭരണഘടന മാറ്റിയെഴുതും എന്നാണ് മന്ത്രി പറയുന്നത്. ഇതൊരു വിടുവായത്തം മാത്രമായി കാണാൻ സാധിക്കില്ല. കാരണം, പാർലമെന്റിലെ പ്രധാനപ്പെട്ട പല നേതാക്കളും ഇത്തരത്തിൽ പറയുന്നുണ്ട്. അവർ മതനിരപേക്ഷത തകർക്കുന്ന പ്രസ്താവനകൾ നടത്തുന്നു.

വർഗീയ വിഷം ചീറ്റുന്ന പ്രസംഗങ്ങൾ നടത്തുന്ന നാക്കിന്റെ ഉടമയാണ് പ്രവീൺ തൊഗാഡിയ എന്നും കേരളത്തിൽ തൊഗാഡിയക്കെതിരെ ഉണ്ടായ കേസുകൾ ഒത്തുതീർപ്പാക്കിയത് കോൺഗ്രസ് സർക്കാരാണെന്നും പിണറായി പറഞ്ഞു. തൊഗാഡിയ പോലും, തന്നെ ബിജെപി സർക്കാർ ഏറ്റുമുട്ടലിൽ കൊല്ലുമെന്ന ഭീതിയിൽ കഴിയുന്ന അവസ്ഥയിലേക്ക് രാജ്യം എത്തിച്ചേർന്നിരിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP