Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരള ശാസ്ത്ര കോൺഗ്രസ് 28ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; യുവശാസ്ത്രജ്ഞർക്കുള്ള മുഖ്യമന്ത്രിയുടെ സ്വർണമെഡലുകൾ ചടങ്ങിൽ സമ്മാനിക്കും

കേരള ശാസ്ത്ര കോൺഗ്രസ് 28ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; യുവശാസ്ത്രജ്ഞർക്കുള്ള മുഖ്യമന്ത്രിയുടെ സ്വർണമെഡലുകൾ ചടങ്ങിൽ സമ്മാനിക്കും

കണ്ണൂർ: 30ാം കേരള ശാസ്ത്ര കോൺഗ്രസ് ജനുവരി 28ന് രാവിലെ 10 മണിക്ക് തലശ്ശേരി ഗവ. ബ്രണ്ണൻ കോളജിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. യുവശാസ്ത്രജ്ഞർക്കുള്ള മുഖ്യമന്ത്രിയുടെ സ്വർണമെഡലുകൾ, ഡോ. വാസുദേവ് അവാർഡ്, ശാസ്ത്ര സാഹിത്യ അവാർഡ്, കെ.എസ്.സി.എസ്.ടി.ഇ-എസ്.ജി.ആർ.എഫ്-സ്പാർക് അവാർഡ് എന്നിവ മുഖ്യമന്ത്രി സമ്മാനിക്കും. 'കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ: ചരിത്രവും വർത്തമാനവും' എന്ന ഗ്രന്ഥം മുഖ്യമന്ത്രി പ്രകാശനം ചെയ്യും. ശാസ്ത്ര കോൺഗ്രസ് പ്രസിഡന്റ് ഡോ. സുരേഷ് ദാസ് അധ്യക്ഷത വഹിക്കും.

ചടങ്ങിൽ ശാസ്ത്ര കോൺഗ്രസിലെ പ്രബന്ധങ്ങളുടെ സംഗ്രഹ പതിപ്പ് പി.കെ ശ്രീമതി ടീച്ചർ എംപി പ്രകാശനം ചെയ്യും. എ.എൻ. ഷംസീർ എംഎ‍ൽഎ, കോളജ് പ്രിൻസിപ്പൽ എൽ.എൻ ബീന എന്നിവർ ആശംസകൾ നേരും.

ശാസ്ത്ര കോൺഗ്രസിന്റെ ഭാഗമായുള്ള ദേശീയ ശാസ്ത്ര പ്രദർശനം ഇന്ന് (ജനു. 26) രാവിലെ പത്തിന് തലശ്ശേരി സിറ്റി സെന്ററിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും. എ.എൻ ഷംസീർ എംഎ‍ൽഎ അധ്യക്ഷത വഹിക്കും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP