Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സെൻട്രൽ സ്‌കൂൾ കായികമേള അടുത്ത വർഷം മുതൽ വിപുലമാക്കും: അടുത്ത വർഷം മുതൽ ഗെയിംസിനങ്ങൾ കൂടി ഉൾപ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

സെൻട്രൽ സ്‌കൂൾ കായികമേള അടുത്ത വർഷം മുതൽ വിപുലമാക്കും: അടുത്ത വർഷം മുതൽ ഗെയിംസിനങ്ങൾ കൂടി ഉൾപ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: അടുത്ത വർഷം മുതൽ ഗെയിംസിനങ്ങൾ കൂടി ഉൾപ്പെടുത്തി സെൻട്രൽ സ്‌കൂൾ കായികമേള കൂടുതൽ വിപുലമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സി.ബി.എസ്.ഇ, നവോദയ, കേന്ദ്രീയ വിദ്യാലയ, ഐ.സി.എസ്.ഇ വിദ്യാർത്ഥികളുടെ കായിക മേള ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന്റെ കായിക രംഗത്തെ അഭിമാന നിമിഷമാണിത്. ഈ മേള സുപ്രധാനമായ ഒരു ചുവടുവയ്പാണ്. കേന്ദ്ര സിലബസ് പഠിക്കുന്ന വിദ്യാർത്ഥികൾക്കായി കായിക മേള സംഘടിപ്പിക്കുന്നത് രാജ്യത്തുതന്നെ ഇതാദ്യമാണ്. കായിക ഭൂപടത്തിൽ നിന്ന് മാറ്റി നിർത്തിയ ഒരു വിഭാഗത്തെ കളിക്കളത്തിൽ ഒപ്പം നിർത്താനും കായികൗന്നത്യത്തിലേക്ക് കൈപിടിച്ചുയർത്താനുമാണ് ഇന്ത്യയിലാദ്യമായി സംസ്ഥാനത്ത് സെൻട്രൽ സ്‌കൂൾ മേള സംഘടിപ്പിക്കുന്നത്.

പല കാര്യങ്ങളിലും രാജ്യത്തിനു മാതൃകയായ നമ്മുടെ സംസ്ഥാനം ഇക്കാര്യത്തിലും മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായിരിക്കുകയാണ്. ഈ വർഷം അത്ലറ്റിക് ഇനങ്ങളിൽ മാത്രമാണ് മത്സരങ്ങൾ ഉള്ളൂവെങ്കിലും അടുത്ത വർഷം മുതൽ മേള വിപുലമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP