Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിയമസഭയിൽ അതിക്രമത്തിന് ഇരയായെന്ന വനിതാ എംഎൽഎമാരുടെ പരാതി; എഫ്‌ഐആർ വേണ്ടെന്ന ഡിജിപിയുടെ നിയമോപദേശം ശുദ്ധ വിവരക്കേടെന്ന് പിണറായി

നിയമസഭയിൽ അതിക്രമത്തിന് ഇരയായെന്ന വനിതാ എംഎൽഎമാരുടെ പരാതി; എഫ്‌ഐആർ വേണ്ടെന്ന ഡിജിപിയുടെ നിയമോപദേശം ശുദ്ധ വിവരക്കേടെന്ന് പിണറായി

തിരുവനന്തപുരം: നിയമസഭയിൽ ബജറ്റ് അവതരണത്തിനിടെ ഉണ്ടായ സംഘർഷത്തിൽ വനിതാ എംഎൽഎമാരെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ കേസെടുക്കേണ്ടെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി. ആസിഫലിയുടെ നിയമോപദേശം ശുദ്ധ വിവരക്കേടാണെന്ന് സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ. ഫേസ്‌ബുക്കിലൂടെയാണ് പിണറായിയുടെ അഭിപ്രായ പ്രകടനം.

നിയമോപദേശം നിയമപരമല്ലെന്നാണ് പിണറായി വിജയൻ അഭിപ്രായപ്പെട്ടത്. കേരള ഗവർണർ ജസ്റ്റിസ് സദാശിവം ജ.ബൽബീർ സിങ് ചൗഹാനുമായി ചേർന്ന് ബാബുഭായ് ്‌ െസ്‌റ്റെറ്റ് ഓഫ് ഗുജറാത്ത് കേസിൽ നല്കിയ വിധിയും സുരേന്ദർ കൗശിക് ്‌ െസ്‌റ്റെറ്റ് ഓഫ് ഉത്തർപ്രദേശ് കേസിൽ ജ. കെ എസ് രാധാകൃഷ്ണനും ജ. ദീപക് മിശ്രയും പുറപ്പെടുവിച്ച വിധിയും ഡി ജി പി യുടെ ശ്രദ്ധയിൽ വന്നിട്ടില്ലേയെന്നും അദ്ദേഹം ചോദിച്ചു.

യുഡിഎഫ് എംഎൽഎമാരെ കേസിൽ നിന്ന് രക്ഷിക്കാൻ. പരിഹാസ്യമായ നിയമോപദേശം നല്കുന്നതിന് മുൻപ്, 2005 നു ശേഷവും സുപ്രിം കോടതിയും കേസുകളും ഇവിടെ ഉണ്ടായിരുന്നു എന്ന് ഓർക്കാത്തത് മൂലം ഉണ്ടായ കുഴപ്പമാണ്. ഒരേ സ്ഥലത്ത് ഒന്നിലേറെ കുറ്റകൃത്യം നടന്നാൽ ഒരു എഫ് ഐ ആർ മാത്രമേ പാടുള്ളൂ എന്നു ഏതുനിയമത്തിലാണ് പറയുന്നത്? നിയമസഭയിൽ വനിതകള്ക്ക് നേരെ നടന്ന കുറ്റകൃത്യത്തെ നിയമത്തിനു മുന്നിൽ നിന്ന് മറച്ചുവെക്കാനുള്ള മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും അതിക്രമികളുടെയും താല്പര്യത്തിനു കുടപിടിക്കുകയാണ് പരിഹാസ്യമായ നിയമോപദേശത്തിലൂടെ ചെയ്യുന്നത്.

നിയമം നിയമത്തിന്റെ വഴിക്കാണ്, ക്രിമിനലുകളുടെ വഴിക്കല്ല പോകേണ്ടത്. അതുകൊണ്ട്, തെറ്റായ നിയമോപദേശം തള്ളി, നിയമസഭയിൽ വനിതാ അംഗങ്ങളെ അതിക്രമിച്ച പരാതിയിൽ എഫ് ഐ ആർ രജിസ്ടർ ചെയ്യാൻ സർക്കാർ തയാറാകണം. നിയമസഭാ സെക്രട്ടറി നല്കിയ പരാതിയിൽ രജിസ്ടർ ചെയ്ത കേസിൽ ഉൾപ്പെടുത്തി വനിതാ അംഗങ്ങളുടെ പരാതി അന്വേഷിച്ചാൽ മതിയെന്ന വാദം സ്വീകാര്യമല്ല. സ്ത്രീകൾ ആക്രമിക്കപ്പെടുന്ന കേസുകളിൽ ഇത്തരം ഹീനമായ നിലപാട് ഈ സർക്കാരിന്റെ പതിവായി മാറിയിട്ടുണ്ട്. ഇത് അപകടകരമായ കളിയാണ് എന്ന് മനസ്സിലാക്കിയാൽ നല്ലതെന്നും പിണറായി അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP