Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജിഷ ഓർമ്മയല്ല, മുന്നറിയിപ്പാണ്.... സ്ത്രീകളുടെ അവകാശങ്ങൾക്ക് ഭരണാധികാരികൾ സംരക്ഷണം നൽകണമെന്ന് പിണറായി വിജയൻ; 'ജിഷയുടെ ഘാതകരെ പിടികൂടാതെ പൊലീസ് ഒളിച്ചു കളിച്ചത് ആശങ്കാജനകം'

ജിഷ ഓർമ്മയല്ല, മുന്നറിയിപ്പാണ്.... സ്ത്രീകളുടെ അവകാശങ്ങൾക്ക് ഭരണാധികാരികൾ സംരക്ഷണം നൽകണമെന്ന് പിണറായി വിജയൻ; 'ജിഷയുടെ ഘാതകരെ പിടികൂടാതെ പൊലീസ് ഒളിച്ചു കളിച്ചത് ആശങ്കാജനകം'

തിരുവനന്തപുരം: പെരുമ്പാവൂരിൽ കുറുപ്പുംപടിയിൽ ക്രൂരമായി കൊല ചെയ്യപ്പെട്ട നിയമവിദ്യാർത്ഥിനി ജിഷയുടെ ഘാതകരെ കണ്ടെത്തുന്നതിൽ പൊലീസിന്റെ ഭാഗത്ത് അലംഭാവമെന്ന് വിമർശിച്ച് സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്. കേസുമായി ബന്ധപ്പെട്ട് പൊലീസ് പലതും മറച്ചു വെക്കാൻ ശ്രമിച്ചെന്നും പിണറായി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. സ്ത്രീകളുടെ അവകാശങ്ങൾക്ക് ഭരണാധികാരികളാണ് സംരക്ഷണം നൽകേണ്ടത്. ജിഷ സംഭവം കേരളത്തെ ആകമാനം ആശങ്കപ്പെടുത്തുന്നതാണെന്നും പിണറായി പറഞ്ഞു.

പിണറായി വിജയന്റെ ഫേസ്‌ബുക്ക് പോസറ്റ് ഇങ്ങനെ:

ജിഷയ്ക്കു നീതി കിട്ടണം. പെരുമ്പാവൂർ കുറുപ്പംപടിയില് ക്രൂരമായി കൊലചെയ്യപ്പെട്ട, ദരിദ്ര ദളിത് കുടുംബാംഗമായ നിയമവിദ്യാർത്ഥിനി ജിഷയുടെ ഘാതകരെ പിടികൂടാതെ പൊലീസ് ഒളിച്ചു കളിച്ചത് കേരള ജനത ആശങ്കയോടെയാണ് കാണുന്നത്. ജിഷയുടേത് ഒറ്റപ്പട്ട അനുഭവമല്ല. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ കേരളത്തിൽ സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്ന കുറ്റകൃത്യങ്ങളുടെ കണക്ക് അമ്പരപ്പിക്കുന്നതാണ് . ബലാൽസംഗം: 5982 , സ്ത്രീധന പീഡന മരണം: 103, സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോകൽ , 886 ലൈംഗികാതിക്രമം: 1997. ഇങ്ങനെ ആക്രമിക്കപ്പെട്ടവരിൽ ഒരാളാണ് ജിഷ. ആ കുട്ടിയുടെ ശരീരം പിച്ചി ചിന്തപ്പെട്ടിരുന്നു. പുറമ്പോക്കിൽ താമസിക്കുന്ന നിരാധാര കുടുംബത്തിനു സ്വന്തമായി കിടപ്പാടം കണ്ടെത്താൻ പട്ടിക വിഭാഗ ക്ഷേമ വകുപ്പിന്റെ സഹായം തേടി അലയുകയായിരുന്നു ജിഷയുടെ അമ്മ.

എന്തിനു പൊലീസ് കുറ്റകൃത്യത്തെ കുറിച്ച് അന്വേഷിക്കാൻ അലംഭാവം കാണിച്ചു? ജിഷയുടെ കൊലക്കും ബലാത്സംഗത്തിനും ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ എന്തുകൊണ്ട് കാലതാമസം വരുന്നു? പോസ്റ്റ് മോർട്ടം റിപ്പോർട്ട് പോലും പരിശോധിക്കാൻ പൊലീസ് മടിച്ചു നിന്നതെന്തിന്?

സ്ത്രീകളോടുള്ള സമൂഹ്യമനോഭാവം മാറാതെ കേരളത്തിന് ഒരിഞ്ച് മുന്നോട്ട് പോകാനാകില്ലെന്ന് ആവർത്തിച്ചു തെളിയിക്കുന്ന അനുഭവമാണിത്. ജിഷ ഓർമ്മയല്ല മുന്നറിയിപ്പാണ് .... ഏതൊരു സ്ത്രീക്കും ഇവിടെ സ്വതന്ത്രയായി , സുരക്ഷിതയായി നിര്ഭയം ജീവിക്കേണ്ടതുണ്ട്. സ്ത്രീയുടെ ആ അവകാശങ്ങൾക്ക് ഭരണാധികാരികൾ സംരക്ഷണം നല്‌കേണ്ടതുണ്ട്. ഡൽഹിയിൽ പെൺകുട്ടി ബസ്സിൽ ബലാല്‌സംഗം ചെയ്യപ്പെട്ടു ഇഞ്ചിഞ്ചായി മരണമടഞ്ഞപ്പോൾ കേരളീയർ അവിശ്വസനീയമായ അനുഭവമായാണ് അതിനെ കണ്ടത്സമൂഹത്തിന്റെ ശ്രദ്ധ ഈ വിഷയത്തിലേക്ക് തിരിഞ്ഞേ തീരൂ...പ്രതികരണം ഉണ്ടായേ തീരൂ.

ജിഷയ്ക്കു നീതി ലഭ്യമാക്കാനുള്ള പോരാട്ടത്തിൽ നാം ഓരോരുത്തരും അണിനിരക്കണം. അത് കേരളത്തിലെ എല്ലാ സ്ത്രീകൾക്കും വേണ്ടിയുള്ള പോരാട്ടമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP