Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏത് നിമിഷവും വിജിലൻസ് കേസ് വരാം; കമ്മീഷൻ ഒപ്പിച്ചാൽ യൂണിയൻകാർക്ക് പോലും രക്ഷിക്കാനാകില്ല; പ്രധാന തീരുമാനങ്ങൾ മന്ത്രിമാർപോലും മുഖ്യമന്ത്രിക്ക് വിടുന്നു; ഉദ്യോഗസ്ഥരുടെ ആശങ്ക മൂലം ഭരണയന്ത്രം നീങ്ങുന്നത് ഒച്ച് ഇഴയുന്നത്‌പോലെ; നാല് മാസം കൊണ്ട് പദ്ധതി നിർവ്വഹണം പൂർത്തിയായത് എട്ട് ശതമാനം മാത്രം

ഏത് നിമിഷവും വിജിലൻസ് കേസ് വരാം; കമ്മീഷൻ ഒപ്പിച്ചാൽ യൂണിയൻകാർക്ക് പോലും രക്ഷിക്കാനാകില്ല; പ്രധാന തീരുമാനങ്ങൾ മന്ത്രിമാർപോലും മുഖ്യമന്ത്രിക്ക് വിടുന്നു; ഉദ്യോഗസ്ഥരുടെ ആശങ്ക മൂലം ഭരണയന്ത്രം നീങ്ങുന്നത് ഒച്ച് ഇഴയുന്നത്‌പോലെ; നാല് മാസം കൊണ്ട് പദ്ധതി നിർവ്വഹണം പൂർത്തിയായത് എട്ട് ശതമാനം മാത്രം

തിരുവനന്തപുരം:പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് മുന്നണി സർക്കാർ സംസ്ഥാനത്ത് അധികാരമേറ്റിട്ട് നാല് മാസം പിന്നിട്ടപ്പോൾ സമ്മിശ്രിതമായ പ്രതികരണമാണ് പൊതുജനത്തിനിടയിൽ. വലിയ പ്രതീക്ഷയയോടെയാണ് ജനം എൽഡിഎഫിനെ അധികാരത്തിലേറ്റിയതും. അതിവേഗം ബഹുദൂരക്കാർക്ക് പകരം എല്ലാം ശരിയാക്കാനെത്തിയവർക്ക് ഭരണത്തിന് വേഗതയില്ലെന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി. സംസ്ഥാനത്ത് പദ്ധതി നിർവ്വഹണത്തിന്റെ എട്ട് ശതമാനം മാത്രമാണ് ഇപ്പോൾ പൂർത്തിയായിട്ടുള്ളത്. കഴിഞ്ഞ വർഷം ഇതേ സമയം ഇത് 15 ശതമാനമായിരുന്നു.സാമ്പത്തികവർഷം പകുതിയായിട്ടും പദ്ധതികൾ കടലാസിൽ മാത്രമൊതുങ്ങുന്നതിനെ സർക്കാരും ഗൗരവത്തോടെയാണു കാണുന്നത്. തിരഞ്ഞെടുപ്പും പുതിയ സർക്കാരിന്റെ ബജറ്റും മൂലമാണു പദ്ധതികൾ വൈകുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാടെങ്കിലും അതു പൂർണമായി അംഗീകരിക്കാൻ സർക്കാർ തയ്യാറല്ല.

അധികാരത്തിലെത്തി 100 ദിവസത്തിനകം ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കാനായി എന്നാണ് അവകാശവാദമെങ്കിലും പദ്ധതികൾ പലതും പ്രഖ്യാപനത്തിലൊതുങ്ങുന്നുവെന്ന ആരോപണം ഉയരുമെന്ന ആശങ്ക സർക്കാരിനുണ്ട്.വകുപ്പുമേധാവികൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നു പദ്ധതികൾക്കു പണം അനുവദിക്കുന്നതിനുൾപ്പെടെ കാലതാമസമുണ്ടാകുന്നുവെന്നാണു വിലയിരുത്തൽ. പുതിയ സർക്കാരിന്റെ രീതികളോടു പൂർണമായി പൊരുത്തപ്പെടാൻ മുതിർന്ന ഉദ്യോഗസ്ഥർക്കുൾപ്പെടെ കഴിയാത്തതും ഭരണത്തിന് വേഗത കുറയാൻ . മന്ത്രിമാർ ഉൾപ്പെടെയുള്ളവർ മിക്ക വിഷയങ്ങളിലും അന്തിമതീരുമാനം മുഖ്യമന്ത്രിക്കു വിടുമ്പോൾ ഉദ്യോഗസ്ഥരും ഫയലുകളിൽ തീരുമാനമെടുക്കാൻ മടിക്കുന്നു. മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ വരെ തുടർച്ചയായി വരുന്ന വിജിലൻസ് കേസുകളും ഉദ്യോഗസ്ഥരെ അമിതജാഗ്രതയിലേക്കു നയിക്കുന്നു.

പദ്ധതിനിർവഹണം മന്ദഗതിയിലാകാൻ സാമ്പത്തികപരിമിതികൾ ഇടയാക്കിയിട്ടില്ലെന്നാണ് ധനവകുപ്പ് വൃത്തങ്ങൾ നൽകുന്ന സൂചന. കൃത്യമായ പണം നീക്കിവച്ചാണു പദ്ധതികൾക്ക് അനുമതി നൽകിയിരിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. പദ്ധതിനിർവഹണത്തിലെ പാളിച്ച ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് കഴിഞ്ഞ ദിവസം വകുപ്പുമേധാവികളുടെ യോഗത്തിൽ ഉന്നയിച്ചു.ഇക്കാര്യത്തിൽ ക്രിയാത്മകമായ ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, കാര്യമായ പുരോഗതി ഇക്കാര്യത്തിലുണ്ടായില്ല.തുടർന്നാണു മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെടുന്നത്.നിയമസഭാസമ്മേളനം നടക്കുന്ന കാലയളവിൽ ഇതിനു രാഷ്ട്രീയപ്രാധാന്യവുമുണ്ട്.

ഉദ്യോഗസ്ഥർക്കെതിരായ വിജിലൻസ് കേസുകളുമായി ബന്ധപ്പെട്ടു മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിയെ പരാതി അറിയിച്ചിരുന്നു. ഐഎഎസ് അസോസിയേഷന്റെ നിർണായകമായ യോഗം ഇന്നു നടക്കുന്നുണ്ട്. യോഗത്തിനു ശേഷം മുഖ്യമന്ത്രിയോടൊപ്പം ഉദ്യോഗസ്ഥരുടെ അത്താഴവിരുന്നും ഒരുക്കിയിട്ടുണ്ട്.പ്രതിപക്ഷം സഭയിൽ കാര്യക്ഷമമായി ഇടപെട്ട്തുടങ്ങിയ സാഹചര്യത്തിൽ ഭരണം കൂചടുതൽ മെച്ചപ്പെടുത്തുന്നതിനായി കാര്യമായ സഹകരണം ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉറപ്പ് വരുത്തുന്നതിനായിസർക്കാർ കൂടുതൽ ശ്രദ്ധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP