Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിന്റെ വീടിന്റെ കാര്യമല്ലേ കുഞ്ഞേ.. നമുക്ക് ശരിയാക്കാം; കൊച്ചു വീടെന്ന ആഗ്രഹവുമായി നിറ കണ്ണുകളോടെ തന്റെ മുന്നിലെത്തി അനൂഷക്ക് മുഖ്യമന്ത്രി പിണറായിയൂടെ ഉറപ്പ്

നിന്റെ വീടിന്റെ കാര്യമല്ലേ കുഞ്ഞേ.. നമുക്ക് ശരിയാക്കാം; കൊച്ചു വീടെന്ന ആഗ്രഹവുമായി നിറ കണ്ണുകളോടെ തന്റെ മുന്നിലെത്തി അനൂഷക്ക് മുഖ്യമന്ത്രി പിണറായിയൂടെ ഉറപ്പ്

ഇടുക്കി: ഒരു വീടെന്ന സ്വപ്‌നം സഫലമാകാൻ പ്രയത്ന്നിക്കുന്ന അനേകായിരം പേർ നമുക്കിടയിലുണ്ട്. അത്തരക്കാർക്ക് കൈത്താങ്ങാകാൻ സർക്കാർ തന്നെയാണ് ശ്രമിക്കേണ്ടത്. ഒന്നാം വർഷത്തേക്ക് കടക്കുന്ന ഇടതു സർക്കാർ കൂടുതൽ ജനകീയമാകുന്നതിന്റെ ഭാഗമായി പുതിയ ഭവന പദ്ധതി പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. ഇന്നലെ ഇടുക്കിയിൽ വെച്ച് പട്ടയവിതരണം നടത്തിയ അദ്ദേഹം പുതിയ ഭവന പദ്ധതിയെ കുറിച്ചും സൂചന നൽകി. ഇതിനിടെ ചോർന്നൊലിക്കുന്ന കൊച്ചു കൂരയ്ക്ക് പകരം സ്വസ്ഥമായി കിടന്നുറങ്ങാൻ കഴിയുന്ന ഒരു കൊച്ചുവീടു വേണമെന്ന ആഗ്രഹവുമായി ഒരു 13 വയസുകാരി മുഖ്യമന്ത്രി പിണറായിക്ക് മുന്നിലെത്തി.

ഈറനണിഞ്ഞ കണ്ണുകളോടെ മുഖ്യമന്ത്രിക്കു മുന്നിൽ അനൂഷയെന്ന 13 കാരി തന്റെ ചെറിയ ആഗ്രഹം വ്യക്തമാക്കി. അനൂഷയുടെ ആവശ്യം കേട്ട മുഖ്യമന്ത്രി പിണറായി വിജയൻ, പുഞ്ചിരിയോടെ തോളത്തുതട്ടി നിന്റെ വീടിന്റെ കാര്യമല്ലേ കുഞ്ഞേ.. നമുക്ക് ശരിയാക്കാമെന്ന ഉറപ്പു നൽകി ആശ്വസിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഉറപ്പിൽ വിശ്വാസമർപ്പിച്ച്, കണ്ണുതുടച്ച് അവൾ അമ്മയുടെ അരികിലേയ്ക്ക് മടങ്ങി. പുതിയ വീട് സ്വപ്നം കണ്ട് ...

കൊച്ചുതോവാള കുന്നേൽ ഷാജി ബീന ദമ്പതികളുടെ മകൾ അനൂഷയാണ് നല്ലൊരു വീടില്ലാത്തതിന്റെ ദുഃഖം മുഖ്യമന്ത്രിക്കു മുന്നിൽ പങ്കുവച്ചത്. കട്ടപ്പന നഗരസഭ 11ാം വാർഡിൽ താമസിക്കുന്ന അനുഷയുടെ അച്ഛൻ ഷാജി കൂലിപ്പണിക്കാരനാണ്. അമ്മ ബീന ആശ വർക്കറും. ഇഷ്ടിക ഉപയോഗിച്ച് നിർമ്മിച്ച ഷീറ്റ്മേഞ്ഞ ചോർന്നൊലിക്കുന്ന കൂരയിലാണ് ഇവർ താമസിക്കുന്നത്. ഒരു വീടിനു വേണ്ടി പല പ്രാവശ്യം നഗരസഭയിൽ അപേക്ഷ നൽകിയെങ്കിലും രാഷ്ട്രീയ വിരോധം മൂലം വാർഡ് കൗൺസിലർ തടയുകയായിരുന്നെന്നാണ് ഈ കുടുംബം ആരോപിക്കുന്നത്.

അവഗണനയിൽ സഹികെട്ടാണ് മുഖ്യമന്ത്രിക്ക് നിവേദനം നൽകാൻ തീരുമാനിച്ചതെന്ന് ബീന പറയുന്നു. അമ്മ ബീനയ്ക്കും ചേച്ചി അമലയ്ക്കും ഒപ്പമാണ് അനൂഷ നിവേദനം നൽകാൻ പട്ടയമേള ചടങ്ങിനെത്തിയത്. പരിപാടിക്കിടെമുഖ്യമന്ത്രിക്ക് അനൂഷ നിവേദനം നൽകി. എന്നാൽ തന്റെ സങ്കടം മുഖ്യമന്ത്രിയോട് നേരിട്ട് പറയാനാകാത്തത്, തിരികെ അമ്മയുടെ അരികിലെത്തിയിട്ടും അനുഷയെ അലട്ടി. ഇതേത്തുടർന്നായിരുന്നു ധൈര്യം സംഭരിച്ച് അനുഷ വേദിയിലെത്തി തന്റെ ചെറിയ ആഗ്രഹം മുഖ്യമന്ത്രിക്ക് മുന്നിൽ ഉണർത്തിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP