Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുതുവൈപ്പിലെ ഐ.ഒ.സി പ്ലാന്റ് പദ്ധതി ഉപേക്ഷിക്കില്ല; പദ്ധതി വേണ്ടെന്ന് വച്ചാൽ അത് നൽകുന്ന സന്ദേശം നെഗറ്റീവായിരിക്കും; ജനങ്ങളുടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി

പുതുവൈപ്പിലെ ഐ.ഒ.സി പ്ലാന്റ് പദ്ധതി ഉപേക്ഷിക്കില്ല; പദ്ധതി വേണ്ടെന്ന് വച്ചാൽ അത് നൽകുന്ന സന്ദേശം നെഗറ്റീവായിരിക്കും; ജനങ്ങളുടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: പുതുവൈപ്പിലെ ഐ.ഒ.സി പ്ലാന്റ് പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയതലത്തിൽ പ്രാധാന്യമുള്ള പദ്ധതിയാണിത്. അതിൽ തദ്ദേശീയരായ ജനങ്ങൾക്ക് ആശങ്കയുണ്ട് എന്നത് ശരിയാണ്. സർക്കാർ അത് ഗൗരവമായി കാണുന്നുണ്ട്. എന്നാൽ അതിന്റ പേരിൽ പദ്ധതി ഉപേക്ഷിക്കാൻ കഴിയുന്നതല്ല.

പദ്ധതി വേണ്ടെന്ന് വച്ചാൽ അത് നൽകുന്ന സന്ദേശം നെഗറ്റീവായിരിക്കും. അങ്ങനെ ചെയ്താൽ വികസനത്തിന് തുരങ്കം വയ്ക്കാൻ ശ്രമിക്കുന്ന ശക്തികൾക്ക് ഉത്തേജനം പകരുന്ന നടപടിയായിരിക്കുമതെന്നു മുഖ്യമന്ത്രി പറഞ്ഞു. പുതുവൈപ്പിലെ ഐഒസി പ്ലാന്റ് നിർമ്മാണത്തിനെതിരായ സമരരംഗത്തുള്ളവരുമായി നടത്തിയ ചർച്ചയുടെ തീരുമാനം അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി.

വികസന പദ്ധതികളുടെ കാര്യത്തിൽ സർക്കാരിന് വ്യക്തമായ നിലപാടുണ്ട്. നാടിന്റെ ആവശ്യമായ ചില പദ്ധതികൾ വികസനത്തിന് ഒഴിച്ചുകൂടാത്തതാണ്. ആ പദ്ധതി നടപ്പാക്കുക എന്നതിലാണ് ഊന്നി നിൽക്കുന്നത്. അത് നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന ആശങ്ക അവഗണിക്കുക സർക്കാരിന്റെ രീതിയുമല്ല. അത് ഗൗരവത്തിലെടുക്കുകയും ആവശ്യമായ പരിഹാര നടപടികൾ സ്വീകരിക്കുകയുമാണ് സർക്കാർ ചെയതുവരുന്നത്. പുനരധിവാസം അടക്കമുള്ള പദ്ധതികൾ മുമ്പും നടപ്പാക്കിയിട്ടുണ്ട്.

ഇപ്പോൾ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കയ്ക്ക് അടിസ്ഥാനമൊന്നും കാണുന്നില്ല. പാരിസ്ഥിതിക അനുമതിയിൽ പറഞ്ഞ വ്യവസ്ഥകൾ കൃത്യമായി പാലിച്ചിട്ടില്ല എന്നതാണ് ആക്ഷേപം, അത് പരിശോധിക്കാൻ സംവിധാനം ഒരുക്കും. അത് പരിശോധിക്കും വരെ നിർമ്മാണം നിർത്തണമെന്ന അഭ്യർത്ഥന ഐഒസിക്ക് മുന്നിൽ വച്ചു. അവർ അത് അംഗീകരിച്ചിട്ടുണ്ട്. സമിതിയുടെ ശുപാർശകൾക്ക് അനുസരിച്ച് എല്ലാവരും പ്രവർത്തിക്കും. അതുവരെ തുടർപ്രവർത്തനങ്ങൾ നിർത്തിവെക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP