Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കാൻ ദ്രുതഗതിയിൽ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി; വെട്ടിക്കുറച്ച റേഷൻവിഹിതം പുനഃസ്ഥാപിക്കാമെന്ന് പിണറായിക്ക് മോദിയുടെ ഉറപ്പ്; എയിംസിന്റെ കാര്യത്തിലെ അനിശ്ചിതത്വം പരിഹരിക്കുമെന്നും പ്രധാനമന്ത്രി

ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കാൻ ദ്രുതഗതിയിൽ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി; വെട്ടിക്കുറച്ച റേഷൻവിഹിതം പുനഃസ്ഥാപിക്കാമെന്ന് പിണറായിക്ക് മോദിയുടെ ഉറപ്പ്; എയിംസിന്റെ കാര്യത്തിലെ അനിശ്ചിതത്വം പരിഹരിക്കുമെന്നും പ്രധാനമന്ത്രി

ന്യൂഡൽഹി: സംസ്ഥാനത്തിന്റെ വെട്ടിക്കുറച്ച റേഷൻവിഹിതം കൂട്ടുന്ന കാര്യം കേന്ദ്രം പരിഗണിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു നല്കി. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഡൽഹിയിൽ പ്രധാനമന്ത്രിയെ കാണുകയായിരുന്നു.

വെട്ടിച്ചുരുക്കിയ ഭക്ഷ്യവിഹിതം പുനഃസ്ഥാപിക്കുക, രണ്ടായിരം മെട്രിക് ടൺ പഞ്ചസാര അധികം അനുവദിക്കുക, 16 ലക്ഷം മെട്രിക് ടൺ അരി തുടർന്നും അനുവദിക്കുക എന്നീ ആവശ്യങ്ങളും കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്കു മുന്നിൽ ഉന്നയിച്ചു.റേഷൻ വിഹിതം കൂട്ടുന്നകാര്യം കേന്ദ്രം പരിഗണിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്കിയതായി പിണറായി വിജയൻ തന്റെ ഫേസ്‌ബുക് പേജിലൂടെ അറിയിച്ചു.

റേഷൻ വിഹിതം വെട്ടികുറച്ച നടപടി സംസ്ഥാനത്തിന്റെ പൊതുവിതരണ മേഖലയെ കാര്യമായി ബാധിച്ചുവെന്ന് പ്രധാനമന്ത്രിയെ അറിയിച്ചു. സംസ്ഥാനത്തിന്റെ സവിശേഷ സാഹചര്യം ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷ ആക്ടിലെ ചില ചട്ടങ്ങളാണ് കേരളത്തിന് തടസ്സമാകുന്നതെന്നും പിണറായി വ്യക്തമാക്കി.

എയിംസിന്റെ കാര്യത്തിലുള്ള അനിശ്ചിതത്വവും ഉടൻ പരിഹരിക്കുമെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് പിണറായി ആവശ്യപ്പെട്ടിരുന്നു.

മുൻഗണനാ പട്ടികയിൽ പെടുന്നവരുടെ എണ്ണം ഉയർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുക, റെയിൽവേ പദ്ധതികളുടെ പ്രവർത്തനങ്ങൾ വേഗത്തിലാക്കുക, വിമാനത്താവളങ്ങളുടെ സുരക്ഷ വർധിപ്പിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങളും കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി ധരിപ്പിച്ചു.

ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കാൻ ദ്രുതഗതിയിൽ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയെ കൂടാതെ ഭക്ഷ്യമന്ത്രി രാംവില്വാസ് പസ്വാനെയും മുഖ്യമന്ത്രി സന്ദർശിച്ചു. കേരളത്തിന്റെ ആവശ്യങ്ങൾ അദ്ദേഹം ശ്രദ്ധാപൂർവം കേട്ടു. അനുകൂല നടപടിയാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നതെന്നു പിണറായി കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP