Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിലുണ്ടായത് വർഗീയ ശക്തികൾക്കെതിരായ ജനവിധി; പ്രതികാരമല്ല സർക്കാറിന്റെ ലക്ഷ്യമെന്ന് പിണറായി; നിയമത്തിന്റെ കരങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് പുന്നപ്രയിലെ രക്തസാക്ഷി മണ്ഡപത്തെ സാക്ഷിയായി നിയുക്ത മുഖ്യമന്ത്രി

കേരളത്തിലുണ്ടായത് വർഗീയ ശക്തികൾക്കെതിരായ ജനവിധി; പ്രതികാരമല്ല സർക്കാറിന്റെ ലക്ഷ്യമെന്ന് പിണറായി; നിയമത്തിന്റെ കരങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് പുന്നപ്രയിലെ രക്തസാക്ഷി മണ്ഡപത്തെ സാക്ഷിയായി നിയുക്ത മുഖ്യമന്ത്രി

ആലപ്പുഴ: അഴിമതി നാട്ടിൽനിന്ന് ഇല്ലാതാക്കണമെന്ന് ജനം ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് വിധിയെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയൻ. വീടുകളിൽപോലും സ്ത്രീകൾ സുരക്ഷിതരല്ലാത്ത, വ്യവസായ മേഖല തകർന്നടിഞ്ഞ, വിലകയറ്റം പൊറുതിമുട്ടിച്ച യുഡിഎഫ് ഭരണത്തിനെതിരായിരുന്നു ജനവിധിയെന്ന് പിണറായി പറഞ്ഞു. നിയുക്ത മുഖ്യമന്ത്രി പിണറായിയും മറ്റ് നിയുക്തമന്ത്രിമാരും പുന്നപ്ര വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയശേഷം നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതികാരമല്ല പുതിയ എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള പ്രതികാര നടപടികൾ ആർക്കെതിരെയും ഉണ്ടാവില്ല. നിയമത്തിന്റെ കരങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും പിണറായി വിജയൻ വ്യക്തമാക്കി. കേരളം വെട്ടിപ്പിടിക്കുമെന്ന് പ്രഖ്യാപിച്ച വർഗീയ വിധ്വംസക ശക്തികൾക്കെതിരെയുള്ള വിധിയെഴുത്തായിരുന്നു ഈ തെരഞ്ഞെടുപ്പ്. നാടിന്റെ സത്യസന്ധത നിലനിർത്തണം എന്നാഗ്രഹിച്ചുകൊണ്ടുള്ള വിധിയാണിത്. നാട്ടിൽ നിന്ന് അഴിമതി നിഷ്‌കാസനം ചെയ്യണമെന്ന് ജനങ്ങൾ പൊതുവിൽ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ വീറും വാശിയും അവസാനിച്ചു. ഈ സർക്കാർ മുഴുവൻ ജനങ്ങളുടെയും സർക്കാരാണ്. ജനങ്ങൾക്ക് വേണ്ടിയുള്ള ഭരണമായിരിക്കും കാഴ്ചവെക്കുക. കാലാനുസൃതമായ വികസനം, സ്ത്രീസുരക്ഷ എന്നിവയെയാണ് ലക്ഷ്യം വെക്കുന്നത്. കേരളത്തിൽ ഇനിയൊരു ജിഷയുണ്ടാകാൻ അനുവദിക്കില്ലെന്നും പിണറായി പറഞ്ഞു.

പരമ്പരാഗത മേഖലയുടെ പുനരുദ്ധാരണം ആഗ്രഹിച്ചുകൊണ്ടുള്ള ജനവിധിയാണിത്. തൊഴിലാളികൾ ഇതിൽ താൽപര്യമെടുക്കുന്നുവെന്ന് ഈ തെരഞ്ഞെടുപ്പിലൂടെ വ്യക്തമായിട്ടുണ്ട്. അശരണരും നിരാലംബരുമായവരെ സംരക്ഷിക്കുന്ന സർക്കാർ വരണമെന്ന് ചിന്തിക്കുന്നവർ ഇത്തരമൊരു വിധി വരുന്നതിന് ഇടയായിട്ടുണ്ട്. സ്ത്രീകൾക്ക് സ്വന്തം വീടുകളിൽ പോലും സംരക്ഷിണമില്ലാത്ത അവസ്ഥയിലൂടെ നമ്മുടെ നാടിന്റെ സംസ്‌കാരം തന്നെ തകർക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയന്റെ നേതൃത്വത്തിൽ സിപിഎമ്മിന്റെയും സിപിഐയുടെയും നിയുക്ത മന്ത്രിമാർ വലിയ ചുടുകാട്ടിലെ പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ഉച്ചയ്്ക്കു പിണറായി വിജയൻ ജെഎസ്എസ് നേതാവ് കെ.ആർ.ഗൗരിയമ്മയെ സന്ദർശിച്ചു സത്യപ്രതിജ്ഞാ ചടങ്ങിലേക്കു ക്ഷണിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP