Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സഖാവ് പുഷ്പ്പൻ തെറ്റിനെതിരെ പൊരുതുന്ന യുവജനങ്ങളുടെയാകെ ആവേശവും കരുത്തും; ഡിവൈഎഫ്‌ഐ സംസ്ഥാനകമ്മിറ്റി സമാഹരിച്ച 25 ലക്ഷം രൂപ കൂത്തുപറമ്പ് വെടിവെയ്‌പ്പിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിക്ക് കൈമാറി മുഖ്യമന്ത്രി പിണറായി വിജയൻ

സഖാവ് പുഷ്പ്പൻ തെറ്റിനെതിരെ പൊരുതുന്ന യുവജനങ്ങളുടെയാകെ ആവേശവും കരുത്തും; ഡിവൈഎഫ്‌ഐ സംസ്ഥാനകമ്മിറ്റി സമാഹരിച്ച 25 ലക്ഷം രൂപ കൂത്തുപറമ്പ് വെടിവെയ്‌പ്പിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിക്ക് കൈമാറി മുഖ്യമന്ത്രി പിണറായി വിജയൻ

തലശ്ശേരി: തെറ്റിനെതിരെ പൊരുതുന്ന യുവജനങ്ങളുടെയാകെ ആവേശവും കരുത്തുമാണ് കൂത്തുപറമ്പ് വെടിവെയ്‌പ്പിൽ ഗുരുതരമായി പരിക്കേറ്റ് ശയ്യാവലംബിയായ സഖാവ് പുഷ്പനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡിവൈഎഫ്‌ഐ സംസ്ഥാനകമ്മിറ്റി ഘടകങ്ങളിലൂടെ സമാഹരിച്ച 25 ലക്ഷം രൂപ പുഷ്പന് കൈമാറിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ൃദീർഘകാലമായി ശയ്യാവലംബിയായായ പുഷ്പൻ മാനസികമായി എപ്പോഴും കരുത്ത്പ്രകടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ജനങ്ങളെ ശത്രുവായി കണ്ട കാലഘട്ടത്തിന്റെ, ഭരണസംവിധാനത്തിന്റെ കിരാതനടപടികളുടെ ഫലമായാണ് അഞ്ച്‌പേർ കൂത്തുപറമ്പിൽ രക്തസാക്ഷിത്വം വരിച്ചതും പുഷ്പൻ ജീവിക്കുന്ന രക്തസാക്ഷിയായി മാറിയതും. കേരളത്തിന് ഒരുഘട്ടത്തിലും പൊറുക്കാനോ മറക്കാനോ കഴിയുന്ന സംഭവമായിരുന്നില്ല കൂത്തുപറമ്പിലേത്-പിണറായി പറഞ്ഞു.

പുഷ്പന്റെ സ്ഥിതിയിൽ കുറേകൂടി ഗൗരവമായ ശ്രദ്ധവേണ്ട സന്ദർഭമാണിതെന്ന് പിണറായി പറഞ്ഞു. സഖാക്കൾ എല്ലാസമയത്തും ആ ശ്രദ്ധ നിലനിർത്തിപ്പോരുന്നുണ്ടെന്നറിയാം. ചികിത്സയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പുഷ്പൻ സൂചിപ്പിക്കുകയുണ്ടായി. പുഷ്പന്റെ കാര്യത്തിൽ നമ്മുക്കെല്ലാവർക്കും താൽപര്യമുണ്ട്. ചെയ്യാനാവുന്ന കാര്യങ്ങളെല്ലാം ചെയ്യും. പുഷ്പൻ ഇതുപോലെ പ്രചോദനമായി ദീർഘകാലമുണ്ടാവട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എ എൻ ഷംസീർ എംഎൽഎ അധ്യക്ഷനായി. സിപിഐ എം കണ്ണൂർ ജില്ലസെക്രട്ടറി പി ജയരാജൻ, ഡിവൈഎഫ്‌ഐ ദേശീയപ്രസിഡന്റ് പി എ മുഹമ്മദ്‌റിയാസ്, സംസ്ഥാന സെക്രട്ടറി എം സ്വരാജ്, ജില്ലപഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ എ റഹീം, പി പി ദിവ്യ, ബിജുകണ്ടക്കൈ, ജില്ലപ്രസിഡന്റ് എം ഷാജർ, സിപിഐ എം നേതാക്കളായ എം സുരേന്ദ്രൻ, പി ഹരീന്ദ്രൻ, കെ കെ പവിത്രൻ തുടങ്ങിയവർ പങ്കെടുത്തു. ജില്ലസെക്രട്ടറി വി കെ സനോജ് സ്വാഗതം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP