Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇടത് വിജയം രാഹുലും തിരിച്ചറിഞ്ഞു; മദ്യനയം വ്യക്തമാക്കണമെന്ന ചോദ്യത്തിൽ എല്ലാമുണ്ട്; മദ്യനിരോധനമല്ല, വർജ്ജനമാണ് ഇടത് നയം; കോൺഗ്രസിന് മറുപടിയുമായി പിണറായി വിജയൻ

ഇടത് വിജയം രാഹുലും തിരിച്ചറിഞ്ഞു; മദ്യനയം വ്യക്തമാക്കണമെന്ന ചോദ്യത്തിൽ എല്ലാമുണ്ട്; മദ്യനിരോധനമല്ല, വർജ്ജനമാണ് ഇടത് നയം; കോൺഗ്രസിന് മറുപടിയുമായി പിണറായി വിജയൻ

ചെങ്ങന്നൂർ: സംസ്ഥാനത്ത് അടുത്ത് വരുന്നത് എൽഡിഎഫ് സർക്കാരാണെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും സമ്മതിച്ചുവെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ പറഞ്ഞു.

അതുകൊണ്ടാണല്ലോ എൽഡിഎഫ് സർക്കാരിന്റെ മദ്യനയം എന്താണ് എന്ന് വ്യക്തമാക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടതെന്നും നവകേരള മാർച്ചിന്റെ ഭാഗമായുള്ള വാർത്താസമ്മളനത്തിൽ പിണറായി പറഞ്ഞു. മദ്യനയം തീരുമാനിക്കുക അതത് സർക്കാരാണെന്നും ഓരോ വർഷത്തക്കുമുള്ള നയം അതാത് വർഷമാണ് സ്വീകരിക്കുകയെന്നും അറിയാത്തയാളല്ലല്ലോ രാഹുൽ ഗാന്ധി. കേന്ദ്രനേതാക്കളെ കണ്ടാണ് ഇവിടെയുള്ള കോൺഗ്രസുകാരും അഴിമതി പഠിച്ചതെന്നും പിണറായി പറഞ്ഞു. സിപിഐ എമ്മിന്റെ മദ്യനയം മുമ്പും വ്യക്തമാക്കിയിട്ടുള്ളതാണ്. മദ്യവർജ്ജനമാണ് തങ്ങളുടെ നയമെന്നും വ്ക്തമാക്കി.

രാഹുൽഗാന്ധി പറയുന്നത് കേട്ടാൽ തോന്നുക ഇവിടെ മദ്യം നിരോധിച്ചിട്ടുണ്ടെന്നാണ്. മദ്യനയം മൂലം മദ്യ ഉപയോഗത്തിൽപോലും കുറവ് വന്നിട്ടില്ല. ബിവറേജസ് ഔട്ട്‌ലെറ്റുകൾക്കു മുന്നിൽ നിരവധിപേരല്ലെ ക്യൂ നിന്ന് മദ്യം വാങ്ങുന്നത്. എൽഡിഎഫിന്റെ മദ്യ നയത്തെ കുറിച്ച് ചോദിച്ച രാഹുൽഗാന്ധി എന്തിനാണ് പത്രസമ്മേളനം വിളിച്ചിട്ട് പിന്നീട് റദ്ദാക്കിയത് . അസുഖകരമായ ചോദ്യങ്ങൾക്ക് മറുപടി പറയാൻ വിഷമമായതിനാലാണ് അത്. ഇംഗ്‌ളീഷ് മാദ്ധ്യമങ്ങളിൽനിന്നടക്കം ഇവിടത്തെ പ്രശ്‌നങ്ങൾ രാഹുൽ ഗാന്ധി അറിഞ്ഞിരിക്കുമല്ലോ. എന്നിട്ടും അഴിമതി വച്ചു പൊറുപ്പിക്കില്ല എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. കേന്ദ്ര നേതാക്കളുടെ അഴിമതി കണ്ടാണ് ഇവിടെയുള്ളവരും അത് പഠിച്ചത്. അഖിലേന്ത്യാ നേതൃത്വത്തെ ബാധിച്ച ജീർണതയാണ് ഇവിടത്തെ നേതാക്കളെയും ബാധിച്ചത്.

എ കെ ആന്റണി പറയുന്നത് ഏറ്റവും നല്ല സർക്കാരാണ് ഇതെന്നാണ്. എന്തായാലും ഏറ്റവും നല്ല മുഖ്യമന്ത്രി എന്ന് പറഞ്ഞില്ല. പണം കൊടുത്തവരും സാക്ഷികളും സർക്കാരിനെതിരെ മൊഴി നൽകുന്നു. ഡിജിപിയടക്കം സോളാർ കേസിലെ വഴിവിട്ട കാര്യങ്ങളെ കുറിച്ച് മൊഴി നൽകി. കോടതിയുടെ കടുത്ത വിമർശനവും സർക്കാരിനെതിരെ വന്നു. എന്നിട്ടും ആന്റണി ഗുഡ് സർട്ടിഫിക്കറ്റ് കൊടുക്കുന്നു. ഇതുപോലൊരു ഡേഷ് ഭരണം കണ്ടിട്ടില്ല എന്ന് ആന്റണി പറഞ്ഞിരുന്നെങ്കിൽ ഇതുപോലൊരു നാറിയ ഭരണം എന്ന് ജനം പൂർത്തിയാക്കുമായിരുന്നുവെന്നും പിണറായി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP