Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എല്ലാവർക്കും പ്രവർത്തന സ്വാതന്ത്ര്യമുള്ള പൂർണമായ അഭിപ്രായ സ്വാതന്ത്ര്യമുള്ള തുറന്നസമൂഹമെന്നതാണ് ജനാധിപത്യം; അധികാരത്തിൽ വരുന്നവരുടെ ഇഷ്ടം നടപ്പിലാക്കലല്ല ജനാധിപത്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

എല്ലാവർക്കും പ്രവർത്തന സ്വാതന്ത്ര്യമുള്ള പൂർണമായ അഭിപ്രായ സ്വാതന്ത്ര്യമുള്ള തുറന്നസമൂഹമെന്നതാണ് ജനാധിപത്യം; അധികാരത്തിൽ വരുന്നവരുടെ ഇഷ്ടം നടപ്പിലാക്കലല്ല ജനാധിപത്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എല്ലാവർക്കും പ്രവർത്തന സ്വാതന്ത്ര്യമുള്ള, പൂർണമായ അഭിപ്രായ സ്വാതന്ത്ര്യമുള്ള തുറന്നസമൂഹം എന്ന നിലയ്ക്കാണു ജനാധിപത്യത്തെ മനസ്സിലാക്കേണ്ടത്. തിരഞ്ഞെടുപ്പുകളിൽ ഭൂരിപക്ഷം നേടി അധികാരത്തിൽ വരുന്നവരുടെ ഇഷ്ടം നടപ്പിലാക്കലല്ല ജനാധിപത്യമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

അംഗീകരിക്കുന്നവരോടും വിമർശിക്കുന്നവരോടും ഒരുപോലെ സംവദിക്കാൻ ജനാധിപത്യത്തിൽ കഴിയണം. അങ്ങനെ, ജയിച്ചവർ പരാജയപ്പെട്ടവരെ ഒരുമിച്ചു കൂട്ടുമ്പോഴാണു ജനാധിപത്യം പൂർണമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വെറും പാർലമെന്ററി ജനാധിപത്യം മാത്രമായി ഒതുങ്ങേണ്ടതല്ല. മറിച്ച്, ഒരു ജനതയുടെ ജീവിതരീതിയായി അത് വികസിക്കണം. സമൂഹത്തിലെ അതിശക്തർക്കൊപ്പം അതിദുർബലർക്കും തുല്യാവസരമുണ്ടാവുന്ന ആശയമാണു ജനാധിപത്യം എന്നാണ് ഗാന്ധിജി നമ്മെ ഓർമിപ്പിക്കുന്നത്. സാർവദേശീയ ജനാധിപത്യദിനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജനാധിപത്യത്തെ പ്രോൽസാഹിപ്പിക്കാനും ജനാധിപത്യ തത്വങ്ങൾ ഉയർത്തിപ്പിടിക്കാനും വേണ്ടിയാണു സാർവദേശീയമായി സെപ്റ്റംബർ 15ന് ജനാധിപത്യദിനം ആചരിക്കാൻ 2007ൽ ഐക്യരാഷ്ട്ര സംഘടന തീരുമാനിച്ചത്. ജനാധിപത്യവും സംഘർഷ നിവാരണവും എന്നതാണു സാർവദേശീയ ജനാധിപത്യദിനം ഈ വർഷം മുന്നോട്ടുവയ്ക്കുന്ന വിഷയം.

ആധുനിക മനുഷ്യൻ സംഘർഷത്തിലൂടെയല്ല തീരുമാനങ്ങളിലെത്തേണ്ടത്, സംവാദങ്ങളിലൂടെയും സമവായങ്ങളിലൂടെയുമാണ്. അതാണ് ഈ ദിനം നൽകുന്ന സന്ദേശമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP