Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാത്യുവും ജലീലും കടന്നപ്പള്ളിയും ദൈവത്തെ മറന്നില്ല; ശശീന്ദ്രൻ അടക്കം 16 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത് സഗൗരവം; എല്ലാ പ്രതിജ്ഞകളും മലയാളത്തിൽ; വെള്ള വസ്ത്രത്തിനും ചന്ദനനിറത്തിനും പ്രാമുഖ്യം

മാത്യുവും ജലീലും കടന്നപ്പള്ളിയും ദൈവത്തെ മറന്നില്ല; ശശീന്ദ്രൻ അടക്കം 16 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത് സഗൗരവം; എല്ലാ പ്രതിജ്ഞകളും മലയാളത്തിൽ; വെള്ള വസ്ത്രത്തിനും ചന്ദനനിറത്തിനും പ്രാമുഖ്യം

തിരുവനന്തപുരം: സിപിഐ(എം)-സി.പിഐ. മന്ത്രിമാർ സഗൗരവം സത്യപ്രതിജ്ഞ ചെയ്തപ്പോൾ എ.കെ. ശശീന്ദ്രൻ ഒഴികെയുള്ള ഘടകക്ഷിമന്ത്രിമാർക്കു ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്തു. ചുവപ്പിൽ നിറഞ്ഞ വേദിയിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രിക്ക് ഏറെ കരഘോഷം കിട്ടി. അതുകഴിഞ്ഞാൽ കെടി ജലീലും. സത്യപ്രതിജ്ഞാ വേദിയിലേക്ക് വി എസ് അച്യുതാനന്ദൻ എത്തിയപ്പോഴും സദസ് ഇളകി മറിഞ്ഞു.

പിണറായി വിജയനാണു സഗൗരവം സത്യം ചെയ്തു പ്രതിജ്ഞയ്ക്ക് തുടക്കമിട്ടത്. തൊട്ടുപുറകേ വന്ന ഇ. ചന്ദ്രശേഖരനും സഗൗരവത്തിൽ തന്നെ പ്രതിജ്ഞ ചെയ്തു. മൂന്നാമതെത്തിയ മാത്യു. ടി തോമസാണ് ആദ്യമായി ദൈവനാമത്തിൽ സത്യപ്രതിജ്ഞ എടുത്തത്. എൻ.സി.പി. നേതാവായ എ.കെ. ശശീന്ദ്രന്റേത് ഏവരും ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. അദ്ദേഹവും സഗൗരവം പ്രതിജ്ഞ ചൊല്ലി. കോൺഗ്രസ് (എസ്) പ്രതിനിധിയുമായ കടന്നപ്പള്ളി രാമചന്ദ്രനും കെ.ടി. ജലീലും ദൈവനാമത്തിൽ സത്യവാചകം ചൊല്ലി. പിന്നീടെല്ലാവരും സഗൗരവമാണ് പ്രതിജ്ഞ ചൊല്ലിയത്. ചുവപ്പ് പൂക്കളാൽ അലംകൃതമായ ചുവന്നവേദിയിൽ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത് മൂന്നുപേർ മാത്രം. എല്ലാവരും മലയാളത്തിലാണ് പ്രതിജ്ഞ ചൊല്ലിയത്.

എസ്.എം വിജയാനന്ദ് സത്യപ്രതിജ്ഞയ്ക്കായി വേദിയിലേക്ക് ക്ഷണിച്ചു. മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ, മുൻ മുഖ്യമന്ത്രിമാരായ വി എസ് അച്യുതാനന്ദൻ, ഉമ്മൻ ചാണ്ടി, എംപിമാർ, എംഎ‍ൽഎ മാർ മുന്മന്ത്രിമാർ മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ, മമ്മൂട്ടി, മധു, ദിലീപ് തുടങ്ങി സിനിമാ രംഗത്തെ പ്രമുഖർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാൻ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകൾ സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിയിരുന്നു.

ഏറെപ്പേരും വെള്ളയോ ഇളം ചന്ദനനിറത്തിലോ ഉള്ള വേഷങ്ങളിൽ ആയിരുന്നപ്പോൾ വി എസ്.സുനിൽകുമാറും തോമസ് ഐസക്കും പച്ചക്കുപ്പായത്തിലായിരുന്നു. കടകംപള്ളി സുരേന്ദ്രൻ ഇളം റോസ് ഉടുപ്പിട്ടപ്പോൾ ജെ.മേഴ്‌സിക്കുട്ടിയമ്മ ചെങ്കൊടി വർണത്തിലുള്ള സാരിയുടുത്തുവന്നു. കെ.കെ.ഷൈലജയാകട്ടെ ചുവന്ന അരികുള്ള കേരളസാരിയിലും. മന്ത്രിമാരെല്ലാം കുടുംബസമേതമാണ് എത്തിയത്. ഗവർണർ രാജ്ഭവനിൽ നടത്തിയ ചായ സത്കാരത്തിലും എല്ലാവരും കുടുംബാംഗങ്ങളോടൊപ്പമാണ് പങ്കെടുത്തത്.

വിരുന്നിന് ശേഷം മന്ത്രിമാർ സെക്രട്ടറിയേറ്റിലേക്ക്. അവിടെ ആദ്യ കാബിനെറ്റും. അങ്ങനെ പിണറായി വിജയൻ സർക്കാരിന്റെ ചുമതല ഏറ്റെടുക്കലും പൂർത്തിയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP