Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുഞ്ഞാലിക്കുട്ടിയുടെ കാർ നമ്പർ ഇ ചന്ദ്രശേഖരന്; കെഎം മാണിയുടെ നമ്പർ മാത്യു ടി തോമസിനും; മന്ത്രിസഭയിലെ അപ്രഖ്യാപിത രണ്ടാമനായ ഇപി ജയരാജന് എഴാം നമ്പർ; പിണറായിയും ജയരാജനും അടുത്തടുത്ത മുറികളിൽ; തോമസ് ഐസക്കിന് ചെന്നിത്തലയുടെ ഓഫീസ്

കുഞ്ഞാലിക്കുട്ടിയുടെ കാർ നമ്പർ ഇ ചന്ദ്രശേഖരന്; കെഎം മാണിയുടെ നമ്പർ മാത്യു ടി തോമസിനും; മന്ത്രിസഭയിലെ അപ്രഖ്യാപിത രണ്ടാമനായ ഇപി ജയരാജന് എഴാം നമ്പർ; പിണറായിയും ജയരാജനും അടുത്തടുത്ത മുറികളിൽ; തോമസ് ഐസക്കിന് ചെന്നിത്തലയുടെ ഓഫീസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഒന്നാം നമ്പർ കാറിൽ കറങ്ങുമ്പോൾ രണ്ടാം നമ്പറിൽ ഇ ചന്ദ്രശേഖരനും. മന്ത്രിമാർക്ക് കാർ നമ്പർ അനുവദിക്കുമ്പോൾ ഘടകകക്ഷികൾക്ക് ആദ്യ നമ്പരുകൾ അനുവദിച്ചു. ഇടതുമുന്നണിയിലെ ഘടകകക്ഷികളുടെ പ്രാധാന്യമനുസരിച്ച് കാർ നമ്പറുകൾ നൽകി. . ജനതാദൾ എസിന്റെ മാത്യു ടി.തോമസിനാണ് മൂന്നാം നമ്പർ കാർ. എൻസിപിയുടെ എ.കെ.ശശീന്ദനും കോൺഗ്രസ് എസിന്റെ രാമചന്ദ്രൻ കടന്നപ്പള്ളിയും യഥാക്രമം നാല്, അഞ്ച് നമ്പർ കാർ ആണ് ഉപയോഗിക്കുക. അതേസമയം, പതിമൂന്നാം നമ്പറിൽ കാറില്ല. 13 നമ്പർ മാത്രം ആർക്കും നൽകിയിട്ടില്ല.

മറ്റു മന്ത്രിമാരും കാർ നമ്പരും ഇങ്ങനെ

6-എ.കെ.ബാലൻ
7-ഇ.പി.ജയരാജൻ
8-ജി.സുധാകരൻ
9- കെ.കെ.ശൈലജ
10-ടി.എം.തോമസ് ഐസക്ക്
11-ടി.പി.രാമകൃഷ്ണൻ
12-വി എസ്.സുനിൽകുമാർ
14-പി.തിലോത്തമൻ
15-കടകംപള്ളി സുരേന്ദ്രൻ
16-എ.സി.മൊയ്തീൻ
17-ജെ.മേഴ്‌സിക്കുട്ടിയമ്മ
18-പ്രഫ. സി.രവീന്ദ്രനാഥ്
19-കെ.രാജു
20-കെ.ടി.ജലീൽ

മന്ത്രിമാരുടെ ഓഫീസ് വിശേഷങ്ങൾ ഇങ്ങനെ

സെക്രട്ടറിയറ്റിലെ നോർത്ത് ബ്ലോക്കിലെ മൂന്നാംനിലയിലെ 141-ാം നമ്പർ മുറിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉപയോഗിച്ചിരുന്നത് ഇതേ ഓഫിസ് ആയിരുന്നു. ഇതേനിലയിലെ 149-ാം നമ്പർ മുറിയിലാണ് മന്ത്രി ഇ.പി.ജയരാജന്റെ ഓഫിസ്. നേരത്തെ കുഞ്ഞാലിക്കുട്ടിയുടെ ഓഫിസായിരുന്നു ഇത്. രമേശ് ചെന്നിത്തലയുടെ ഓഫിസ് പ്രവർത്തിച്ചിരുന്ന നോർത്ത് ബ്ലോക്കിലെ രണ്ടാം നിലയിലെ 131-ാം നമ്പർ മുറി ഇനിമുതൽ തോമസ് ഐസക്കിന്റെ മുറിയാണ്. ഇതേ നിലയിൽ അനൂപ് ജേക്കബിന്റെ ഓഫിസായിരുന്ന 140-ാം നമ്പർ മുറി ഇ.ചന്ദ്രശേഖരന്റെ ഓഫിസായി.

മറ്റുമന്ത്രിമാരുടെ ഓഫിസ് മുറികൾ (മുറികളുടെ നമ്പർ, മന്ത്രിമാർ, മുൻ മന്ത്രിമാർ എന്ന ക്രമത്തിൽ)

നോർത്ത് ബ്ലോക്ക്: ഒന്നാം നില

118 – എ.കെ.ബാലൻ (കെ.പി.മോഹനൻ)

129 – ജി.സുധാകരൻ (ഷിബു ബേബി ജോൺ)

നോർത്ത് സാൻഡ്‌വിച്ച് ബ്ലോക്ക്: മൂന്നാം നില

 216 – കെ.കെശൈലജ (കെ.എം.മാണി)

രണ്ടാം നില

208 – മാത്യു ടി.തോമസ് (ആര്യാടൻ മുഹമ്മദ്)

മെയിൻ ബ്ലോക്ക്: ഒന്നാം നില

358 – എ.കെ.ശശീന്ദൻ (കെ.സി.ജോസഫ്)

397 – ടി.പി.രാമകൃഷ്ണൻ (എ.പി.അനിൽകുമാർ)

സാൻ!ഡ്‌വിച്ച് ബ്ലോക്ക്: മൂന്നാം നില

532 – ജെ.മേഴ്‌സിക്കുട്ടിയമ്മ (തിരുവഞ്ചൂർ രാധാകൃഷ്ണൻ)

രണ്ടാംനില

521 – പി.തിലോത്തമൻ (മഞ്ഞളാംകുഴി അലി)

സൗത്ത് ബ്ലോക്ക്: മൂന്നാം നില

 648 – രാമചന്ദ്രൻ കടന്നപ്പള്ളി (കെ.ബാബു)

രണ്ടാം നില

264 – കടകംപള്ളി സുരേന്ദ്രൻ (പി.ജെ.ജോസഫ്)

 267 – വി എസ്.സുനിൽകുമാർ (പി.കെ.ജയലക്ഷ്മി)

ഒന്നാം നില

619 – എ.സി.മൊയ്തീൻ (സി.എൻ.ബാലകൃഷ്ണൻ)

അനക്‌സ് ഒന്ന്: നാലാം നില

401 – കെ.ടി.ജലീൽ (എം.കെ.മുനീർ)

അഞ്ചാം നില

501 – കെ.രാജു (പി.കെ.അബ്ദുറബ്ബ്

505 – സി.രവീന്ദ്രനാഥ് (വി എസ്.ശിവകുമാർ)

മുന്മന്ത്രിമാർ വീട് ഒഴിയാത്തതിനാൽ, പുതിയ മന്ത്രിമാർക്ക് ഔദ്യോഗിക വസതി അനുവദിക്കുന്നതു വൈകും. നേരത്തെ രാജി വച്ച കെ.എം.മാണിയെക്കൂടാതെ, അടൂർ പ്രകാശ് മാത്രമേ വീട് ഒഴിഞ്ഞു പൊതുഭരണ വകുപ്പിനു താക്കോൽ കൈമാറിയിട്ടുള്ളൂ. മുൻ മുഖ്യമന്ത്രിയും മുൻ മന്ത്രിമാരിൽ പലരും വീടുകളിൽ നിന്നു താമസം മാറ്റിയെങ്കിലും താക്കോൽ കൈമാറിയിട്ടില്ല. അതിനാൽ, ഔദ്യോഗികമായി ഒഴിഞ്ഞതായി കണക്കാക്കാനാവില്ല. വീട് ഒഴിയുന്ന മുറയ്ക്ക് അത്യാവശ്യം അറ്റകുറ്റപ്പണിയും പെയ്ന്റിങ്ങും നടത്തി പുതിയ മന്ത്രിമാർക്ക് അനുവദിക്കുമെന്നു പൊതുഭരണ വകുപ്പ് അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP