Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

`എസ്ഡിപിഐക്ക് വളം ഇട്ട് കൊടുത്തത് സിപിഎം തന്നെ`; തിരിഞ്ഞ് കൊത്തിയപ്പോഴാണ് സിപിഎമ്മിന് എസ്ഡിപിഐയുടെ തനിസ്വഭാവം മനസ്സിലായത്; പലയിടത്തും സഖ്യം തുടർന്നിട്ടാണ് സിപിഎം പ്രസ്താവന ഇറക്കുന്നത്; സംഘപരിവാറിനെപ്പൊലെ എസ്ഡിപിഐയും എതിർക്കപ്പെടണമെന്ന് പികെ കുഞ്ഞാലിക്കുട്ടി

`എസ്ഡിപിഐക്ക് വളം ഇട്ട് കൊടുത്തത് സിപിഎം തന്നെ`; തിരിഞ്ഞ് കൊത്തിയപ്പോഴാണ് സിപിഎമ്മിന് എസ്ഡിപിഐയുടെ തനിസ്വഭാവം മനസ്സിലായത്; പലയിടത്തും സഖ്യം തുടർന്നിട്ടാണ് സിപിഎം പ്രസ്താവന ഇറക്കുന്നത്; സംഘപരിവാറിനെപ്പൊലെ എസ്ഡിപിഐയും എതിർക്കപ്പെടണമെന്ന് പികെ കുഞ്ഞാലിക്കുട്ടി

ഡൽഹി: എസ്ഡിപിഐ നടത്തുന്ന അക്രമങ്ങൾക്ക് വളം വെച്ച് കൊടുത്ത്ത് സിപിഎം ആണെന്നും തിരിച്ച് കൊത്തിയപ്പോഴാണ് എസ്ഡിപിഐയുടെ തനിസ്വഭാവം സിപിഎമ്മിന് മനസ്സിലായതെന്ന് മലപ്പുറം എംപി പികെ കുഞ്ഞാലിക്കുട്ടി.പാല് കൊടുത്ത കൈക്ക് കടിച്ചപ്പോഴാണ് സിപിഎമ്മിന് എസ്.ഡി.പി.ഐയെ തിരിച്ചറിയാൻ കഴിഞ്ഞതെന്ന് മുസ്ലിം ലീഗ് നേതാവും എംപിയുമായ പി.കെ കുഞ്ഞാലിക്കുട്ടി. പത്രസമ്മേളനം നടത്തിയും മറ്റും സിപിഎം എസ്.ഡി.പി.ഐക്കെതിരേ പ്രസ്താവന നടത്തുന്നുണ്ടെങ്കിലും പലയിടങ്ങളിലും ഇപ്പോഴും സഖ്യം തുടരുന്നുണ്ട്. മുമ്പ് പല പേരുകളിൽ വന്നപ്പോഴും അവരെ പിന്തുണയ്ക്കുന്ന നിലപാടാണ് സിപിഎം തുടർന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

സംഘപരിവാറിനെ എതിർക്കുന്നതു പോലെ എസ്.ഡി.പി.ഐയെയും ഒരുമിച്ചുചേർന്ന് എതിർക്കണം. മുസ്ലിം ലീഗാണ് അവരുടെ പ്രധാന ലക്ഷ്യം. എസ്.ഡി.പി.ഐയെ വേരോടെ പിഴുതെറിയണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.ശശി തരൂർ എംപിയുടെ 'ഹിന്ദു പാക്കിസ്ഥാൻ' പരാമർശത്തിൽ തെറ്റായി ഒന്നുമില്ല. കൂടുതൽ സഹിഷ്ണുതയുള്ള ഹിന്ദുമതത്തെ മാറ്റാൻ ശ്രമിക്കുന്നുവെന്നാണ് തരൂർ പറഞ്ഞതെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP