Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യത്ത് ബ്രാഹ്മണരുടെ ഭക്ഷണം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ; ബീഫ് വിഷയത്തിൽ പ്രത്യേക നിയമനിർമ്മാണവും സംസ്ഥാന സർക്കാർ പരിഗണിക്കും; ചാതുർവർണ്യ വ്യവസ്ഥ തിരിച്ചുകൊണ്ടുവരാനുള്ള നീക്കത്തെ ചെറുക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി

രാജ്യത്ത് ബ്രാഹ്മണരുടെ ഭക്ഷണം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ; ബീഫ് വിഷയത്തിൽ പ്രത്യേക നിയമനിർമ്മാണവും സംസ്ഥാന സർക്കാർ പരിഗണിക്കും; ചാതുർവർണ്യ വ്യവസ്ഥ തിരിച്ചുകൊണ്ടുവരാനുള്ള നീക്കത്തെ ചെറുക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി

കോഴിക്കോട്: ബ്രാഹ്മണരുടെ ഭക്ഷണം ഇന്ത്യയിൽ അടിച്ചേൽപ്പിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയത് രാജ്യത്ത് ചാതുർവർണ്യ വ്യവസ്ഥ തിരിച്ചുകൊണ്ടുവരാനുള്ള അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.

ബീഫ് വിഷയത്തിൽ പ്രത്യേക നിയമനിർമ്മാണം നടത്തുന്ന കാര്യം സർക്കാർ ആലോചിക്കുമെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. സംസ്ഥാനങ്ങളോട് ആലോചിക്കാതെയാണു കേന്ദ്രം തീരുമാനമെടുത്തത്. ഇതര സംസ്ഥാനങ്ങളുമായി ചർച്ചചെയ്തു ദേശീയതലത്തിൽ കേന്ദ്രതീരുമാനം ചോദ്യംചെയ്യും.

കണ്ണൂരിൽ പട്ടാളത്തിനു പരമാധികാരം നൽകാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ പട്ടാളത്തെയല്ല, പട്ടാള നിയമം അടിച്ചേൽപ്പിക്കുന്നതിനെയാണു താൻ വിമർശിച്ചത്. തന്റെ പ്രസംഗം ദുർവ്യാഖ്യാനം ചെയ്യപ്പെടുകയായിരുന്നു.

എൽഡിഎഫ് സർക്കാരിന്റെ ഒന്നാം വാർഷികവുമായി ബന്ധപ്പെട്ടു വി എസ്. അച്യുതാനന്ദൻ പങ്കെടുക്കേണ്ട പരിപാടികളിലൊക്കെ ക്ഷണിച്ചിട്ടുണ്ട്. ക്ഷണിച്ചില്ലെന്ന വാദം അനാവശ്യ വിവാദമുണ്ടാക്കാനാണെന്നും കോടിയേരി മാധ്യമപ്രവർത്തകരോടു പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP