Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

+2 പരീക്ഷാഫലം ചോർന്നത് അന്വേഷിക്കണം; മന്ത്രി റബ്ബിന്റെ പങ്കും പരിശോധിക്കണമെന്ന് വി എസ് അച്യുതാനന്ദൻ

+2 പരീക്ഷാഫലം ചോർന്നത് അന്വേഷിക്കണം; മന്ത്രി റബ്ബിന്റെ പങ്കും പരിശോധിക്കണമെന്ന് വി എസ് അച്യുതാനന്ദൻ

തിരുവനന്തപുരം : +2 പരീക്ഷാഫലം ചോർത്തിയ സംഭവത്തെപ്പറ്റി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിനും അദ്ദേഹത്തിന്റെ ഓഫീസിനുമുള്ള പങ്കും അന്വേഷണത്തിൽ ഉൾപ്പെടുത്തണമെന്നും വി എസ് ആവശ്യപ്പെട്ടു.

ഫലം പ്രഖ്യാപിക്കുന്നതിന് രണ്ടു ദിവസം മുമ്പു തന്നെ ഇടുക്കി വണ്ടന്മേട്ടിലെ ഒരു സ്വകാര്യ സ്‌കൂളിന് ഫലം ലഭിച്ചു എന്നാണ് വാർത്ത. ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടുമുണ്ട്. അതീവ രഹസ്യമായി സൂക്ഷിക്കുന്ന പരീക്ഷാഫലം മന്ത്രിക്ക് പ്രത്യേക താൽപ്പര്യമുള്ള സ്വകാര്യ സ്‌കൂളിനാണ് ലഭിച്ചിരിക്കുന്നത് എന്നത് ഇക്കാര്യത്തിൽ മന്ത്രിയുടെ ഇടപെടലിലേക്കു കൂടി വെളിച്ചം വീശുന്നുണ്ട്. ലക്ഷക്കണക്കിന് കുട്ടികളെയാണ് ഇതിലൂടെ മന്ത്രിയും വിദ്യാഭ്യാസ വകുപ്പും വഞ്ചിച്ചിരിക്കുന്നത്.

ഇത് അത്യന്തം ഗൗരവതരമായ കാര്യമാണ്. +2 ഫലം ചോർന്നതിലൂടെ വിദ്യാഭ്യാസ മേഖലയെ കുളം തോണ്ടുന്ന അബ്ദു റബ്ബിന്റെ നടപടികൾ ഒരിക്കൽക്കൂടി തെളിഞ്ഞിരിക്കുകയാണ്്. നേരത്തെ എസ് എസ് എൽ സി ഫലം പല തവണ പ്രസിദ്ധീകരിച്ചിട്ടും കൃത്യമായി അത് ചെയ്യാൻ കഴിയാതിരുന്നയാളാണ് അബ്ദു റബ്ബ്. പാഠപുസ്തക വിതരണത്തിലും സമാനമായ കെടുകാര്യസ്ഥത തുടരുകയാണ്. അടുത്ത സ്‌കൂൾ വർഷം ആരംഭിക്കാറാകുമ്പോഴും പാഠപുസ്തകങ്ങളുടെ അച്ചടി എങ്ങുമെത്തിയിട്ടില്ല എന്നത് ഇതാണ് സൂചിപ്പിക്കുന്നതെന്നും വി എസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP