Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഫോട്ടോയിലെ പെണ്‍കുട്ടി ദാ പോകുന്നുവെന്ന് ഓട്ടോ ഡ്രൈവര്‍ പറഞ്ഞു; പോലീസ് പേരുവിളിച്ചപ്പോള്‍ തിരിഞ്ഞു നോക്കി; വീട്ടുകാരുമായി പിണങ്ങി ഒന്നരലക്ഷം രൂപയുമായി ഉലകം ചുറ്റാനിറങ്ങിയ പ്ലസ് ടുകാരി കുമരകത്ത് പിടിയില്‍

ഫോട്ടോയിലെ പെണ്‍കുട്ടി ദാ പോകുന്നുവെന്ന് ഓട്ടോ ഡ്രൈവര്‍ പറഞ്ഞു; പോലീസ് പേരുവിളിച്ചപ്പോള്‍ തിരിഞ്ഞു നോക്കി; വീട്ടുകാരുമായി പിണങ്ങി ഒന്നരലക്ഷം രൂപയുമായി ഉലകം ചുറ്റാനിറങ്ങിയ പ്ലസ് ടുകാരി കുമരകത്ത് പിടിയില്‍

തിരുവനന്തപുരം: നെടുമങ്ങാട്ടെ വീട്ടിൽ നിന്ന് പിണങ്ങിയിറങ്ങിയ +2 വിദ്യാർത്ഥിനിയെ മൂന്ന് ദിവസത്തിന് ശേഷം കുരമകത്ത് നിന്ന് കണ്ടെത്തി. ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയും പൊലീസ് വിദ്യാർത്ഥിനിയിൽ നിന്ന് കണ്ടെത്തി. വീട്ടിൽ നിന്ന് ഒന്നര ലക്ഷം രൂപയുമായാണ് പെൺകുട്ടി കറങ്ങാനിറങ്ങിയത്. ഇതിൽ മുപ്പതിനായിരം രൂപ മൂന്ന് ദിവസം കൊണ്ട് ചെലവഴിച്ചു.

കഴിഞ്ഞ ഞായറാഴ്ചയാണ് പെൺകുട്ടി വീട് വിട്ടിറങ്ങിയത്. കോഴിക്കോട്ടുള്ള പരിചയക്കാരനെ ഫോണിൽ വിളിച്ച ശേഷം അങ്ങോട്ടു പോയി. ട്രെയിനിൽ കോഴിക്കോട് എത്തിയ കുട്ടി അവിടെ തങ്ങുകയും ചെയ്തു. ഒരു ദിവസത്തിന് ശേഷം അവിടെ നിന്ന് കോട്ടയത്ത് ട്രെയിനിൽ എത്തി. പിന്നീട് ടാക്‌സി പിടിച്ച് കുമരകത്തെ ഹോംസ്‌റ്റേയിൽ വന്നു. പെൺകുട്ടി ബന്ധുവാണെന്ന് ടാക്‌സിക്കാരൻ ഹോംസ്‌റ്റേക്കാരന് പരിചയപ്പെടുത്തി. ഇതോടെ താമസത്തിന് സൗകര്യവുമായി. കോളേജ് അഡ്‌മിഷന് കുമരകത്ത് എത്തിയതെന്നായിരുന്നു പറഞ്ഞത്.

അങ്ങനെയാണ് ഒരു ദിവസം തങ്ങാൻ അനുവദിച്ചത്. പിറ്റേന്ന് രാവിലെ പുറത്തേയ്ക്കു പോയ പെൺകുട്ടി ഡ്രസും മറ്റുമെടുത്ത് വൈകുന്നേരത്തോടെ തിരികെയെത്തി. ഒരാഴ്ച താമസിക്കണമെന്നും പറഞ്ഞു. ഇതോടെ ഹോംസ്‌റ്റേ നടത്തിപ്പുകാർക്ക് സംശയമായി. അവർ പെൺകുട്ടിയെ പുറത്താക്കുകയും ചെയ്തു. എറണാകുളത്ത് വച്ച് പരിചയപ്പെട്ട് യുവാവിനെ വിളിച്ച് വരുത്തി മറ്റൊരു ഹോം സ്റ്റേ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇയാളാട്ടെ കോട്ടയത്തെ ഒരു പ്രമുഖ രാഷ്ട്രീയക്കാരന്റെ ബന്ധുവാണ് താനെന്നു വിശ്വസിപ്പിച്ച് മറ്റൊരിടം തരപ്പെടുത്തിക്കൊടുത്തു. ഇതിനിടെ പെൺകുട്ടിയെ കാണാനില്ലെന്ന പരാതി ബന്ധുക്കൾ പൊലീസിന് നൽകി. പെൺകുട്ടിയുടെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ നിന്ന് പെൺകുട്ടി കുമരകത്തുണ്ടെന്ന് മനസ്സിലായി. ഹോംസ്‌റ്റേയിലെ താമസം മനസ്സിലാക്കി അവിടെ നിന്ന് പെൺകുട്ടിയെ പിടക്കുകയും ചെയ്തു. ചതിക്കുഴിയിൽ അകപ്പെടും മുമ്പ് കോട്ടയം ഷാഡോ പൊലീസ് വിദ്യാർത്ഥിനിയെ പിടികൂടുകയായിരുന്നു.

വീട്ടുകാർ വഴക്കുപറഞ്ഞതിനെത്തുടർന്ന് പിതാവിന്റെ സിംകാർഡും ഒന്നരലക്ഷത്തോളം രൂപയുമായി തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെത്തിയ പെൺകുട്ടി, സ്‌കൂളിലെ ഗസ്റ്റ് അദ്ധ്യപകനായിരുന്ന കോഴിക്കോട് സ്വദേശിയായ യുവാവിനെ ഫോണിൽ വിളിച്ച് അങ്ങോട്ട് വരുകയാണെന്ന് അറിയിച്ചു. പിന്നീട് എറണാകുളത്തേക്ക് ട്രെയിൻ കയറി. അവിടെ വച്ച് കോട്ടയം സ്വദേശിയായ ഒരു യുവാവിനെ പരിചയപ്പെട്ടു. ഇയാളിൽ നിന്നാണ് കുമരകത്തെക്കുറിച്ചും ഇവിടത്തെ അന്തരീക്ഷത്തെക്കുറിച്ചുമൊക്കെ പെൺകുട്ടി മനസിലാക്കിയത്.

തുടർന്ന് കോഴിക്കോട്ടുള്ള പരിചയക്കാരന്റെ സഹായത്താൽ ഒരു ദിവസം അവിടെ തങ്ങി. അയാൾ ഉപദേശിച്ചത് കാരണം പിറ്റേന്നു തന്നെ വിദ്യാർത്ഥിനി കോട്ടയത്തെയ്ക്ക് തിരിക്കുകയായിരുന്നു. ഇതിനിടയിൽ അദ്ധ്യാപകന്റെ പക്കലിൽ നിന്ന് പുതിയൊരു സിം വാങ്ങി. പുതിയൊരു ഫോണും വാങ്ങി. അതിന് ശേഷമാണ് കുമരകത്തേക്ക് പോയത്. പെൺകുട്ടിയെ കാണാതായതിനെത്തുടർന്നു വീട്ടുകാർ ഇതിനിടെ നെടുമങ്ങാട് പൊലീസിൽ പരാതി നൽകിയിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പെൺകുട്ടി കുമരകത്തുണ്ടെന്നു പൊലീസ് മനസ്സിലായി. തുടർന്ന് നെടുമങ്ങാട് പൊലീസ് കോട്ടയം പൊലീസിന്റെ സഹായം തേടുകയായിരുന്നു.

വാട്‌സ് ആപ്പുവഴി പെൺകുട്ടിയുടെ ഫോട്ടോ അയച്ചുകൊടുക്കുകയും ചെയ്തു. കുമരകത്തിന്റെ പ്രത്യേകതയനുസരിച്ച് വന്നു പോകുന്നവരുടെ ലിസ്റ്റ് ശേഖരിക്കുകയോ ഹോം സ്റ്റേകളുടെ എണ്ണമെടുക്കുകയോ പെട്ടെന്ന് സാദ്ധ്യമല്ലെന്ന് മനസിലാക്കിയ ഷാഡോ പൊലീസ് എല്ലാ ഹോം സ്റ്റേകളിലും കയറിയിറങ്ങി പെൺകുട്ടിയുടെ ഫോട്ടോ കാണിക്കുകയും സംഭവത്തിന്റെ ഗൗരവം പറഞ്ഞ് മനസിലാക്കുകയും ചെയ്തു. കുമരകത്തെ മുഴുവൻ ടാക്‌സി ഡ്രൈവർമാരെയും നേരിൽ കണ്ട് വിവരം തിരക്കി. ഈ പെൺകുട്ടി അല്പം മുമ്പ് നടന്നു പോകുന്നത് കണ്ടെന്ന് ഒരാൾ പറഞ്ഞതോടെ പിന്നാലെ പാഞ്ഞ പൊലീസ് പിന്നിൽ നിന്ന് പെൺകുട്ടിയുടെ പേര് വിളിക്കുകയായിരുന്നു.

വിളികേട്ട് തിരിഞ്ഞു നോക്കിയതോടെ അതാണ് പെൺകുട്ടിയെന്ന് ഉറപ്പായി. സംഭവമറിഞ്ഞ് മണിക്കുറുകൾക്കം ജില്ലാപൊലീസ് മേധാവിയുടെ കീഴിൽ ഡിവൈ.എസ്‌പി വി. അജിത്തും സംഘവും പെൺകുട്ടിയെ പിടികൂടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP