Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പ്രധാനമന്ത്രി തിരുവനന്തപുരത്ത് ഒരു മണിക്കൂർ മാത്രം; സുരക്ഷാകാരണങ്ങളാൽ തീരപ്രദേശങ്ങൾ സന്ദർശിച്ചേക്കില്ല; രാജ്ഭവനിൽ ജനപ്രതിനിധികളെയും മത്സ്യത്തൊഴിലാളി പ്രതിനിധികളെയും കാണും

പ്രധാനമന്ത്രി തിരുവനന്തപുരത്ത് ഒരു മണിക്കൂർ മാത്രം; സുരക്ഷാകാരണങ്ങളാൽ തീരപ്രദേശങ്ങൾ സന്ദർശിച്ചേക്കില്ല; രാജ്ഭവനിൽ ജനപ്രതിനിധികളെയും മത്സ്യത്തൊഴിലാളി പ്രതിനിധികളെയും കാണും

മറുനാടൻ മലയാളി ബ്യൂറോ

ന്യഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരള സന്ദർശനവേളയിൽ തിരുവനന്തപുരത്തെ തീരപ്രദേശങ്ങൾ സന്ദർശിക്കില്ലെന്ന് സൂചന. തിരുവനന്തപുരത്ത് ഒരു മണിക്കൂർമാത്രം ചെലവിടുമെന്നാണ് അറിയുന്നുത്. അതേസമയം പ്രധാനമന്ത്രി രാജ്ഭവനിൽ വച്ച് മുഖ്യമന്ത്രി, മന്ത്രിമാർ, മത്സ്യത്തൊഴിലാളി പ്രതിനിധികൾ എന്നിവരെ കാണും എന്നാണ് സൂചന. സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാത്തത്.

ഡിസംബർ 18 ന് രാത്രി എറണാകുളത്തെത്തുന്ന പ്രധാനമന്ത്രി ലക്ഷദ്വീപിൽ സന്ദർശനം നടത്തിയ ശേഷമാണ് തിരുവനന്തപുരത്തെത്തുക. 19 ന് തലസ്ഥാനത്തെത്തുന്ന മോദി വിഴിഞ്ഞം, പൂന്തുറ മേഖലകൾ സന്ദർശിക്കുമെന്നായിരുന്നു വിവരം. തുടർന്ന് കന്യാകുമാരിയിലും പ്രധാനമന്ത്രി സന്ദർശിക്കുന്നുണ്ട്.

പ്രധാനമന്ത്രി ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കണമെന്ന് ലത്തീൻ സഭാനേതൃത്വം അടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി ദുരന്ത സ്ഥലം സന്ദർശിച്ച് ഓഖിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നായിരുന്നു ലത്തീൻ സഭ ഗവർണറോട് ആവശ്യപ്പെട്ടിരുന്നത്.

നേരത്തെ കേന്ദ്രപ്രതിരോധമന്ത്രി നിർമലാ സീതാരാമൻ കന്യാകുമാരിയിലും തിരുവനന്തപുരത്തെ വിഴിഞ്ഞം, പൂന്തുറ പ്രദേശങ്ങളിലും സന്ദർശനം നടത്തിയിരുന്നു. ഡിസംബർ നാലിനായിരുന്നു കേന്ദ്രമന്ത്രി തലസ്ഥാനത്തെ ദുരന്തമേഖലകൾ സന്ദർശിച്ചത്. ഡിസംബർ 14 ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും പൂന്തുറം, വിഴിഞ്ഞം മേഖകളിലെത്തി ദുരന്തബാധിതരുമായി ചർച്ച നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP