Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നമ്മൾ ദിവസവും തിന്നു രസിക്കുന്നത് മാരക വിഷങ്ങൾ! മുളകുപൊടിയിലും ഏലക്കായിലും ജീരകത്തിലും മാരക വിഷം; പരിശോധനാ ഫലം ഞെട്ടിക്കുന്നത്

നമ്മൾ ദിവസവും തിന്നു രസിക്കുന്നത് മാരക വിഷങ്ങൾ! മുളകുപൊടിയിലും ഏലക്കായിലും ജീരകത്തിലും മാരക വിഷം; പരിശോധനാ ഫലം ഞെട്ടിക്കുന്നത്

തിരുവനന്തപുരം: മുളക് പൊടിയും ജീരകവും ഒഴിവാക്കി ജീവിക്കുന്നത് സങ്കൽപ്പിക്കാനേ കഴിയുന്നതല്ല. കിട്ടുന്നത് കഴിക്കുക അതാണ് മലയാളി ചെയ്യുന്നത്. വലിയ ബ്രാൻഡുകളെ വിശ്വസിച്ച് എല്ലാം അകത്താക്കുന്നതാണ് ശീലം. എന്നാലത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴിവയ്ക്കും. അതുകൊണ്ട് തന്നെയാണ് ഈ പിരിശോധനാ ഫലം നിർണ്ണായകമാകുന്നത്.

ബൈഫെൻത്രീൻ, സൈപെർമെത്രിൻ, എത്തിയോൺ എന്നിവയുടെ ഉപയോഗം ത്വക്ക് രോഗം, തലവേദന, ശ്വാസതടസം, പേശിവലിവ്, കണ്ണെരിച്ചിൽ, ഛർദ്ദി, കാഴ്ചനഷ്ടം, അബോധാവസ്ഥ എന്നിവയുണ്ടാക്കും. ഇവയുടെ തുടർച്ചയായുള്ള ഉപയോഗം മരണത്തിനും കാരണമാകും. ഇവയെല്ലാം മുളക് പൊടിയിലും ജീരകത്തിലുമെല്ലാം ആവശ്യത്തിലധികമാണെന്നാണ് തെളിഞ്ഞത്.

സംസ്ഥാനത്തെ വിപണിയിൽനിന്ന് ശേഖരിച്ച മസാലപ്പൊടികളിലും പലവ്യഞ്ജനപ്പൊടികളിലും മാരകമായ വിഷാംശം കണ്ടെത്തി. കാർഷിക സർവകലാശാലയും കൃഷിവകുപ്പും സംയുക്തമായി നടപ്പാക്കുന്ന 'സേഫ് ടു ഈറ്റ്' പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇത് തെളിഞ്ഞത്.  ഏലയ്ക്ക, തൈരുമുളക്, ജീരകം, മുളകുപൊടി, കാശ്മീരി മുളകുപൊടി, വറ്റൽമുളക് എന്നിവയിൽ അമിത വിഷാംശമാണുള്ളതെന്നും തെളിഞ്ഞു.

എല്ലാത്തരം മുളകിലും മുളക് ഉത്പന്നങ്ങളിലും ബ്രാൻഡ് ചെയ്ത മുളക് പൊടിയിലും രണ്ടിലധികം കീടനാശിനികളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്.  പാവയ്ക്കാകൊണ്ടാട്ടം, കുരുമുളകുപൊടി, കറിമസാല, കരിഞ്ചീരകം, രസംപൊടി, സാമ്പാർപൊടി, തക്കാളിവറ്റൽ, പെരുംജീരകപ്പൊടി, ഗരംമസാല, ഉലുവ, ഉലുവപ്പൊടി എന്നീ 11 ഇനങ്ങളിൽ ആരോഗ്യപ്രശ്‌നമുണ്ടാക്കുന്നതൊന്നും കണ്ടെത്തിയുമില്ല.

ഏലയ്ക്കയിൽ ബൈഫെൻത്രീൻ, സൈപെർമെത്രിൻ, എത്തിയോൺ, ഫെൻവാലറേറ്റ്, ലാംബ്ഡാ, സൈഹാലോത്രിൻ, ഫൊസലോൺ, ക്യൂനാൽഫോസ് എന്നീ കീടനാശിനികളുടെ അംശവും ഉണ്ട്. ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അഥോറിറ്റി ഒഫ് ഇന്ത്യ നിഷ്‌കർഷിച്ചിരിക്കുന്ന പരിധിയിൽ രണ്ടും മൂന്നും മടങ്ങ് അധികം വിഷാംശമുണ്ട്.

തൈരുമുളകിൽ എത്തിയോൺ പ്രൊഫെനോഫോസിന്റെ വിഷാംശവും ജീരകത്തിൽ ക്‌ളോർപൈറിഫോസ്, പ്രൊഫെനോഫോസ് എന്നിവയും കണ്ടെത്തി. മുളകുപൊടിയിൽ ക്‌ളോർപൈറിഫോസ്, പ്രൊഫെനോഫോസ്, എത്തിയോൺ, കാശ്മീരി മുളകുപൊടിയിൽ സൈപെർമെത്രിൻ, എത്തിയോൺ, വറ്റൽമുളകിൽ ഡൈമെത്തോയേറ്റ്, എത്തിയോൺ, അയമോദകത്തിൽ മിഥൈൻ പാരാതയോൺ എന്നീ കീടനാശിനികളും അടങ്ങിയിരിക്കുന്നു.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കാസർകോട് നഗരങ്ങളിലെ സൂപ്പർ /ഹൈപ്പർ മാർക്കറ്റുകൾ, ചെറുകിടസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ച മസാലപ്പൊടികളുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും സാമ്പിളുകളാണ് പരിശോധിച്ചത്. പലതരം പേരുകളിൽ പായ്ക്കറ്റിൽ ലഭിക്കുന്ന 24 ഇനം സുഗന്ധവ്യഞ്ജനങ്ങൾ, മസാലപ്പൊടികൾ എന്നിവയുടെ 110 സാമ്പിൾ പരിശോധിച്ചു. എന്നാൽ ഇതിനപ്പുറത്ത് ഒന്നും ചെയ്യാൻ ആരും തയ്യാറല്ല.

വൻകിട ബ്രാൻഡുകളിൽ റെയ്ഡ് നടത്തിയാൽ എന്തു സംഭവിക്കുമെന്ന് ഉദ്യോഗസ്ഥർക്ക് അറിയാം. അതിനാൽ സാമ്പിളുകൾ പരിശോധിച്ച് ഫലം പുറത്ത് വിടാനേ നിവർത്തിയൂള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP