Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീട്ടിൽ ആരുമില്ലാതിരുന്നപ്പോൾ പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; ഗർഭിണിയായപ്പോൾ വിവാഹ വാഗ്ദാനം നൽകി കടത്തിക്കൊണ്ടു പോയി; ഉത്തമപാളയത്തെ വാടകവീട്ടിലും പീഡിപ്പിച്ചു; മകളെ കാണാനില്ലെന്ന അമ്മയുടെ പരാതി നിർണ്ണായകമായി; ഡിഎൻഎ പരിശോധന സത്യം പുറത്തെത്തിച്ചു; മുട്ടത്തെ പോക്‌സോ കേസിൽ ശെൽവകുമാറിന് 13 വർഷം കഠിനതടവും പിഴയും ശിക്ഷ

വീട്ടിൽ ആരുമില്ലാതിരുന്നപ്പോൾ പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; ഗർഭിണിയായപ്പോൾ വിവാഹ വാഗ്ദാനം നൽകി കടത്തിക്കൊണ്ടു പോയി; ഉത്തമപാളയത്തെ വാടകവീട്ടിലും പീഡിപ്പിച്ചു; മകളെ കാണാനില്ലെന്ന അമ്മയുടെ പരാതി നിർണ്ണായകമായി; ഡിഎൻഎ പരിശോധന സത്യം പുറത്തെത്തിച്ചു; മുട്ടത്തെ പോക്‌സോ കേസിൽ ശെൽവകുമാറിന് 13 വർഷം കഠിനതടവും പിഴയും ശിക്ഷ

ഇടുക്കി: പതിനഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ഗർഭിണിയാക്കിയ സംഭവത്തിൽ പ്രതിക്ക് 13 വർഷം കഠിനതടവും പിഴയും ശിക്ഷ. ഇടുക്കി വണ്ടന്മേട് സ്വദേശി ശെൽവകുമാറിനെയാണ് (കണ്ണൻ-32) ഇടുക്കി പോക്സോ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.

2013-ലാണ് കേസിന് ആസ്പദമായ സംഭവം. പെൺകുട്ടിയുടെ വീട്ടിൽ ആരും ഇല്ലാതിരുന്ന സമയം പ്രതി ശെൽവകുമാർ വീട്ടിലെത്തി കുട്ടിയെ പീഡിപ്പിച്ചു. പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് തമിഴ്‌നാട് ഉത്തമപാളയത്തെ വാടകവീട്ടിലേക്ക് കൊണ്ടുപോയി. അവിടെവെച്ചും പീഡനം തുടർന്നു.

മകളെ കാണാതായതിനെ തുടർന്ന് അമ്മ വണ്ടന്മേട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ശെൽവകുമാറിനെയും പെൺകുട്ടിയെയും ഉത്തമപാളയത്തുള്ള വീട്ടിൽനിന്ന് കണ്ടെത്തി. കോട്ടയം മെഡിക്കൽ കോളേജിൽ പരിശോധന നടത്തിയപ്പോൾ പെൺകുട്ടി ഗർഭിണിയാണെന്ന് തെളിഞ്ഞു.

തുടർന്ന് ഇടുക്കി ചൈൽഡ് വെൽഫെയർ സൊസൈറ്റി പെൺകുട്ടിയുടെ സംരക്ഷണച്ചുമതല ഏറ്റെടുത്തു. 2014 മാർച്ചിൽ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ പെൺകുട്ടി കുഞ്ഞിന് ജന്മം നൽകി. ഡി.എൻ.എ. പരിശോധനയിൽ നവജാതശിശുവിന്റെ പിതാവ് പ്രതിയായ ശെൽവകുമാറാണെന്നും കണ്ടെത്തി. ഈ സാഹചര്യത്തിലാണ് കോടതി വിധി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP