Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എൻ ശങ്കർറെഡ്ഡി വിജിലൻസ് എഡിജിപി; ഡയറക്ടറുടെ ചുമതല നൽകിയേക്കും; എം ആർ അജിത് കുമാറിന് തൃശൂർ റേഞ്ച് ഐജിയായും മഹിപാൽ യാദവിനെ എറണാകുളം റേഞ്ച് ഐ ജിയായും മാറ്റം

എൻ ശങ്കർറെഡ്ഡി വിജിലൻസ് എഡിജിപി; ഡയറക്ടറുടെ ചുമതല നൽകിയേക്കും; എം ആർ അജിത് കുമാറിന് തൃശൂർ റേഞ്ച് ഐജിയായും മഹിപാൽ യാദവിനെ എറണാകുളം റേഞ്ച് ഐ ജിയായും മാറ്റം

തിരുവനന്തപുരം: ഉത്തരമേഖലാ എഡിജിപി എൻ ശങ്കർ റെഡ്ഡിയെ വിജിലൻസ് എഡിജിപിയായി നിയമിച്ചു. ഇദ്ദേഹത്തിന് സ്ഥാനമൊഴിയുന്ന വിജിലൻസ് ഡയറക്ടർ വിൻസൻ എം പോളിന്റെ ചുമതല നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇക്കാര്യത്തിൽ ഇനിയും വ്യക്തത കൈവന്നട്ടിട്ടില്ല. ഈമാസം വിൻസൻ എം പോളിന്റെ കാലാവധി തീരുകയാണ്. അദ്ദേഹം സർവീസിൽ നിന്നും വിരമിക്കുതോടെ പുതിയ വിജിലൻസ് മേധാവിയെ നിയമിക്കേണ്ടി വരും. ഈ തസ്തികയിലേക്ക് ശങ്കർ റെഡ്ഡിക്ക് തന്നെയാണ് കൂടുതൽ സാധ്യതകൾ എന്നാണ് അറിയുന്നത്. ശങ്കർ റെഡ്ഡിക്ക് പകരം നിതിൻ അഗർവാളാണ് പുതിയ ഉത്തരമേഖലാ എ.ഡി.ജി.പി. എം.ആർ അജിത് കുമാറിനെ തൃശൂർ റേഞ്ച് ഐ.ജിയായും മഹിപാൽ യാദവിനെ എറണാകുളം റേഞ്ച് ഐ.ജിയായി നിയമിക്കാനും സർക്കാർ തീരുമാനിച്ചു.

ജേക്കബ് തോമസിന്റെ ഒഴിവിലാണ് ശങ്കർ റെഡ്ഡിയെ നിയമിച്ചിരിക്കുന്നത്. 2012 ൽ അൽപകാലം വിജിലൻസിൽ എ.ഡി.ജി.പിയായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1986 ബാച്ച് ഐ.പി.എസ് ഓഫീസറാണ് ശങ്കർ റെഡ്ഡി. ആന്ധ്രാപ്രദേശിലെ മെഹ്ബൂബ് നഗർ സ്വദേശിയായ ശങ്കർ റെഡ്ഡി കൽപറ്റ എ.എസ്‌പിയായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. വയനാട് എസ്‌പി.,കോഴിക്കോട് സിറ്റി കമ്മീഷണർ, തിരുവനന്തപുരം റൂറൽ എസ്‌പി., മധ്യമേഖല ഡി.ഐ.ജി., ഉത്തര മേഖല .ഡി.ഐ.ജി., ഇന്റലിജൻസ് ഡി.ഐ.ജി., വിജിലൻസ് ഐ.ജി. എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2003ലും 2012 ലും വിശിഷ്ടസേവനത്തിന് രാഷ്ട്രപതിയുടെ പുരസ്‌കാരത്തിന് അർഹനായി.

നേരത്തെ, ബാർ കോഴക്കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ വിശ്വസ്തനായ ഉദ്യോഗസ്ഥനെ വിജിലൻസ് തലപ്പത്തുകൊണ്ടുവരണമെന്ന നിലപാടാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഉണ്ടായിരുന്നത്. ഡിജിപി റാങ്കിലുള്ള ലോകനാഥ് ബെഹ്‌റയെ കൊണ്ടുവരാൻ നീക്കമുണ്ടായെങ്കിലും ആഭ്യന്തരവകുപ്പിലെ ചിലർ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ജയിൽ മേധാവിയായ ബെഹ്‌റക്കും ജയിൽ വകുപ്പിൽ തുടരാനാണ് താൽപര്യം.

വിൻസൻ എം. പോൾ വിരമിച്ചാൽ അടുത്ത് ഡി.ജി.പി ആകേണ്ടത് ഋഷിരാജ് സിങ്ങാണ്. അദ്ദേഹത്തെ സുപ്രധാന തസ്തികകളിൽ നിയമിക്കുന്നതിനോട് ഭരണകക്ഷിയിലെ പ്രമുഖർക്കെല്ലാം വിയോജിപ്പാണ്. ഇതാണ് ശങ്കർറെഡ്ഡിയെ വിജിലൻസിൽ എത്തിക്കാൻ ഇടയാക്കിയത്. ഋഷിരാജിനെ ഐ.എം.ജി ഡയറക്ടറാക്കാനും നിർദേശമുണ്ട്. കെ.എം. മാണിക്കെതിരായ ബാർ കോഴക്കേസിെന്റ തുടരന്വേഷണം മൂന്നുമാസത്തിനുള്ളിൽ പൂർത്തിയാക്കി റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ വിഷയത്തിൽ അടക്കം ശങ്കർ റെഡ്ഡിയുടെ തീരുമാനങ്ങൾ നിർണ്ണായകമാകുമെന്ന കാര്യം ഉറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP