Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊലീസ് അനാസ്ഥയുടെ ഇരയായ നാടോടിക്ക് ദാരുണ മരണം; വാഹനമിടിച്ച് രണ്ട് കാലുമറ്റയാൾ രക്തത്തിൽ കുളിച്ച് പെരുവഴിയിൽ അരമണിക്കൂർ കിടന്നിട്ടും പൊലീസ് തിരിഞ്ഞു നോക്കിയില്ല; മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം തിരുവനന്തപുരം നഗരമധ്യത്തിൽ  

പൊലീസ് അനാസ്ഥയുടെ ഇരയായ നാടോടിക്ക് ദാരുണ മരണം; വാഹനമിടിച്ച് രണ്ട് കാലുമറ്റയാൾ രക്തത്തിൽ കുളിച്ച് പെരുവഴിയിൽ അരമണിക്കൂർ കിടന്നിട്ടും പൊലീസ് തിരിഞ്ഞു നോക്കിയില്ല; മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം തിരുവനന്തപുരം നഗരമധ്യത്തിൽ   

തിരുവനന്തപുരം: വാഹനാപകടത്തിൽപ്പെട്ടവരെ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുക എന്നത് എല്ലാവരുടെയും കടമയാണ്. ഇതിന് പൊതുജനങ്ങൾ മടിച്ചു നിന്ന കാലത്താണ് പൊലീസ് ഇടപെട്ട് ബോധവത്കരണങ്ങൾ നടത്തിയത്. എന്നാൽ അങ്ങനെ അപകട ഘട്ടങ്ങളിൽ ജനങ്ങൾക്ക് മാതൃകയാകേണ്ട പൊലീസ് പെരുവഴിയിൽ രക്തത്തിൽ കുളിച്ചുകിടന്നയാളെ തിരിഞ്ഞു നോക്കാതെ നിന്നത്് ഏവരെയും ഞെട്ടിച്ചു. തിരുവനന്തപുരത്താണ് സംഭവം. അര മണിക്കൂറോളം പെരുവഴിയിൽ കിടന്നയാൾ പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരണപ്പെട്ടു. തമിഴ്‌നാട് സ്വദേശി ജ്ഞാനശീലനാണ് ദാരുണമായി മരണപ്പെട്ടത്.

വാഹനാപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിലായ നാടോടിയെയാണ് പൊലീസ് തിരിഞ്ഞു നോക്കാതിരുന്നത്. തിരുവനന്തപുരം കിഴക്കേകോട്ടയിൽ അരമണിക്കൂറോളം കിടന്ന ജ്ഞാനശീലന്റെ കാൽ ഏതാണ്ട് പൂർണ്ണായും അറ്റിരുന്നു. ആംബുലൻസ് വരും വരെ പൊലീസ് നോക്കിനിന്നു. കൺട്രോൾ റൂമിലെ വാഹനം അടുത്തു തന്നെ കിടന്നപ്പോഴാണ് പൊലീസ് ഈ കൈയും കെട്ടി നോക്കി നിന്നത്. പൊലീസ് ശ്രദ്ധിച്ചത് ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ മാത്രമായിരുന്നു.

ഇന്ന് രാവിലെ പത്തേമുക്കാലോടെയാണ് റോഡ് ക്രോസ് ചെയ്യുന്നതിനിടെ നാടോടിയായ വയോധികൻ അപകടത്തിൽപ്പെട്ടത്. വി എസ്എസ്ഇയുടെ വാഹനം ഇടിച്ച് രണ്ട് കൂലും അറ്റ നിലയിലായി നാടോടി. സംഭവം നടന്ന ഉടനെ തന്നെ നാട്ടുകാർ ഓടിക്കൂടി. സമീപത്ത് പൊലീസും ഉണ്ടായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കണമെന്ന് ഓടിക്കൂടിയ നാട്ടുകാർ പറഞ്ഞെങ്കിലും ഇത് പൊലീസ് അവഗണിച്ചു. കൺട്രോൾ റൂം വാഹനവും ഉണ്ടായിരുന്നെങ്കിലും ഈ വാഹനത്തിൽ കൊണ്ടുപോകാതെ ആംബുലൻസിന് വെയ്റ്റ് ചെയ്തു. ഈ സമയം അത്രയും വേദനകൊണ്ട് പുളഞ്ഞും ചോരയിൽ കുളിച്ചും കിടക്കുകയായിരുന്നു ഇയാൾ.

അരമണിക്കൂറോളം പൊരിവെയിലിൽ നടുറോഡിൽ രക്തത്തിൽ കുളിച്ചു കിടന്ന ശേഷമാണ് ആംബുലൻസ് എത്തിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച നാടോടിയെ ഉടൻ തന്നെ ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും അമിതമായ നിലയിൽ ര്കതം വാർന്നു പോയതിനാൽ മരണപ്പെടുകായിരുന്നു. കുറച്ചുകൂടി വേഗത്തിൽ ആശുപത്രിയിയിൽ ഇയാളെ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാൻ സാധിക്കാമായിരുന്നു. അരമണിക്കൂറോളം ഇയാളുടെ രക്തം വാർന്നു പോയിയിരുന്നു.

പൊലീസ് അടുത്തുണ്ടായിട്ടും അര മണിക്കൂറോളം അപകടത്തിൽപ്പെട്ടയാൽ നടുറോഡിൽ കിടന്നത് അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഇത്തരം സാഹചര്യത്തിൽ ആരായാലും ഉണർന്നു മനസാക്ഷിക്കനുശ്രുതമായി പ്രവർത്തിക്കണമെന്ന് ഡിജിപി സെൻകുമാർ അഭിപ്രായപ്പെട്ടു. ഇതേക്കുറിച്ച് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

വാഹനാപകടങ്ങളിൽ പരിക്കേറ്റവരെ കൃത്യസമയത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കാത്തിനാൽ പലപ്പോഴും ആളുകൾ മരണപ്പെടുന്ന സാഹചര്യം വളരെ കൂടുതലാണ്. അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ ഇറങ്ങിയാൽ കേസും നൂലാമാലകളുമായി നീങ്ങേണ്ടി വരുമെന്ന് ഭയന്ന് അവഗണിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇത് ഒഴിവാക്കാൻ വേണ്ടി പൊലീസ് പ്രത്യേക നടപടികൾ സ്വീകരിച്ചു വരികയും ചെയ്യുന്നുണ്ട്. ഇതിനിടെയാണ് പൊലീസിന്റെ ഭാഗത്തു നിന്നു തന്നെ വീഴ്‌ച്ചയുണ്ടായ സംഭവം തലസ്ഥാന നഗരത്തിൽ നടന്നത്. അനാസ്ഥ മൂലം ഒരു ജീവൻ പൊലിയുകയുമുണ്ടായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP