Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദ്യം പെൺകുട്ടിയുടെ ഐ.ഡിയിൽ റിക്വസ്റ്റ് അയച്ചു; പിന്നീട് സ്വന്തം നഗ്‌നചിത്രം അയച്ചു കൊടുത്തു; പൊലീസ് പിടിച്ചതോടെ വ്യാജ അക്കൗണ്ടിൽ പ്രതിയുടെ യഥാർഥ പ്രൊഫൈൽ ചിത്രവും ഈ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പിന്നിൽ താനാണെന്നും ഇത് വ്യാജമാണെന്നും പറഞ്ഞ് മാപ്പ് ചോദിച്ച് പുതിയ പോസ്റ്റും

ആദ്യം പെൺകുട്ടിയുടെ ഐ.ഡിയിൽ റിക്വസ്റ്റ് അയച്ചു; പിന്നീട് സ്വന്തം നഗ്‌നചിത്രം അയച്ചു കൊടുത്തു; പൊലീസ് പിടിച്ചതോടെ വ്യാജ അക്കൗണ്ടിൽ പ്രതിയുടെ യഥാർഥ പ്രൊഫൈൽ ചിത്രവും ഈ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പിന്നിൽ താനാണെന്നും ഇത് വ്യാജമാണെന്നും പറഞ്ഞ് മാപ്പ് ചോദിച്ച് പുതിയ പോസ്റ്റും

ചെറായി: ഡലീന ഫാത്തിമ എന്ന പേരിൽ യുവാവ് വ്യാജ പ്രൊഫൈൽ സൃഷ്ടിക്കുകയും സ്വന്തം നഗ്‌നചിത്രം ഫേസ്‌ബുക്ക് സുഹൃത്തായ 21 കാരിക്ക് പോസ്റ്റ് ചെയ്യുകയുമായിരുന്നു യുവാവ് ചെയ്തത്, പള്ളിപ്പുറം കോൺവന്റ് കടപ്പുറത്ത് പോട്ടാശേരി വിബിൻ ആണ് ഈ യുവാവ്.

മുനമ്പം സ്വദേശിനിയായ പെൺകുട്ടി പൊലീസിന് പരാതി നൽകി, പിന്നീട് ഐടി ആക്ട് അനുസരിച്ച് കേസെടുത്ത് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

ഡലീന ഫാത്തിമ എന്ന പേരിലാണ് യുവാവ് പ്രൊഫൈൽ ഉണ്ടാക്കിയത്. വ്യാജ പ്രൊഫൈൽ ആണെന്ന് അറിയാതെ പെൺ പേരിൽ ഫ്രണ്ട് റിക്വസ്റ്റ് കണ്ടതിനെ തുടർന്നാണ് പെൺകുട്ടി റിക്വസ്റ്റ് സ്വീകരിച്ചതും ഫ്രണ്ടായതും.തുടർന്ന് പെൺകുട്ടിയുമായി ചാറ്റിങ്ങ് ആരംഭിച്ചു.

തുടർന്ന് പൊലീസ് പിടിച്ചതോടെ അക്കൗണ്ടിൽ വിബിന്റെ പ്രൊഫൈൽ ചിത്രവും ഈ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പിന്നിൽ താനാണെന്നും ഇത് വ്യാജമാണെന്നും പറഞ്ഞ് മാപ്പ് ചോദിച്ച് പുതിയ പോസ്റ്റും പ്രത്യക്ഷപ്പെട്ടു.

ഇതു മാത്രമല്ല തന്റെ അനുഭവം ഇതേ പോലെ സ്ത്രീകളെ ശല്യപ്പെടുത്തുന്നവർക്ക് ഒരു മുന്നറിയിപ്പും കൂടിയാകട്ടെ എന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ യുവാവ് കുറിച്ചിട്ടുണ്ട്. ഇതുപോലെ മറ്റു ചില സ്ത്രീകളും വ്യാജ പ്രൊഫൈൽ ആണെന്നറിയാതെ പ്രതിയുടെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP