Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീട്ടമ്മയും മകളുമായി മുങ്ങിയ യുവാവിനെ മഹാരാഷ്ട്രയിൽ നിന്നും പൊക്കി; അറസ്റ്റ് ഭർത്താവിന്റെ പരാതിയെ തുടർന്ന്

വീട്ടമ്മയും മകളുമായി മുങ്ങിയ യുവാവിനെ മഹാരാഷ്ട്രയിൽ നിന്നും പൊക്കി; അറസ്റ്റ് ഭർത്താവിന്റെ പരാതിയെ തുടർന്ന്

കോട്ടയം: ഭർത്താവിന്റെ പരാതിയിൽ വീട്ടമ്മയും അവരുടെ രണ്ടു കുട്ടികളുമായി നാടുവിട്ട ചാന്നാനിക്കാട് സ്വദേശി ബിനോയ് വർഗീസിനെയും പൊലീസ് പിടികൂടി. പൊലീസ് സംഘം മഹാരാഷ്ട്രയിൽ നിന്ന് ഇവരെ കസ്റ്റഡിയിലെടുത്തത്.

കളത്തിപ്പടി സ്വദേശിയായ യുവതിയും രണ്ടു മക്കളുമായാണ് ബിനോയിയെ കാണാതായത്. ഭാര്യയെയും മക്കളെയും കാണാനില്ലെന്നു കാട്ടി യുവതിയുടെ ഭർത്താവ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. തുടർന്നാണ് പൊലീസ് നടപടി. കോട്ടയം പൊലീസ് മേധാവിയുടെ ഷാഡോ പൊലീസ് സംഘമാണ് പിടികൂടിയത്.

ഇവർ മഹാരാഷ്ട്രയിലുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഷാഡോ പൊലീസ് അങ്ങോട്ട് പോയത്. അറസ്റ്റ് ചെയ്ത യുവാവിനേയും വീട്ടമ്മയേയും ഹൈക്കോടതിയിൽ ഹാജരാക്കി. കൂടുംബപ്രശ്‌നങ്ങൾ മൂലം നാടുവിട്ടതെന്നാണ് സൂചന. ഭർത്താവുമായി പിണങ്ങിയാണ് പോയത്. എന്നാൽ മക്കളേയും ഒപ്പം കൂട്ടിയതിനാൽ പരാതി ഹൈക്കോടതിയിലുമെത്തി.

അതിനിടെ സാമ്പത്തിക തട്ടിപ്പ് കേസിലും ബിനോയ് പ്രതിയാണ്. വാഹനത്തിന്റെ ആർസി ബുക്കുവച്ച് രണ്ടുപേരിൽ നിന്നു പണം വാങ്ങി തിരിച്ചുകൊടുത്തില്ലെന്നാണ് പരാതി. ചിങ്ങവനം പൊലീസ് സ്‌റ്റേഷനൻ പരിധിയിലാണ് ഈ തട്ടിപ്പുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP