Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മക്കളേയും കൊണ്ട് കാമുകനൊപ്പം കടന്ന വീട്ടമ്മ പിടിയിൽ; അന്യസംസ്ഥാന തൊഴിലാളിക്കൊപ്പം ഒളിച്ചു കഴിഞ്ഞത് കർണ്ണാടകത്തിൽ

മക്കളേയും കൊണ്ട് കാമുകനൊപ്പം കടന്ന വീട്ടമ്മ പിടിയിൽ; അന്യസംസ്ഥാന തൊഴിലാളിക്കൊപ്പം ഒളിച്ചു കഴിഞ്ഞത് കർണ്ണാടകത്തിൽ

തിരുവനന്തപുരം: വീടിനടുത്ത് ജോലിക്ക് വന്ന കർണാടകക്കാരനൊപ്പം മക്കളെയും കൊണ്ട് ഒളിച്ചോടിയ വീട്ടമ്മയെ പൊലീസ് പിടികൂടി ഭർത്താവിനൊപ്പം വിട്ടയച്ചു.

നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ ഷാഡോ പൊലീസിന്റെ സഹായത്തോടെയാണ് ശ്രീകാര്യം പൊലീസ് യുവതിയേയും കുട്ടികളേയും കണ്ടെത്തിയത്. കഴിഞ്ഞ ഒന്നരമാസമായി ഇവർ ഒളിവിൽ കഴിയുകയായിരുന്നു. ശ്രീകാര്യം വികാസ് നഗർ സ്വദേശിയായ വീട്ടമ്മ ഒൻപതും നാലും വയസുള്ള കുട്ടികളുമായാണ് കാമുകനോടൊപ്പം മുങ്ങിയത്. മെഡിക്കൽകോളേജിലെ മാർജിൻ ഫ്രീ ഷോപ്പിലെ ജീവനക്കാരിയായിരുന്നു യുവതി.

ശ്രീകാര്യം പൊലീസിൽ ഭർത്താവ് പരാതി നൽകിയെങ്കിലും വീട്ടമ്മയെ കണ്ടെത്താനാകാതെ വന്നപ്പോൾ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകി. ഒടുവിൽ മെഡിക്കൽകോളേജ് സി.ഐ ഷീൻ തറയിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കർണ്ണാടകയിൽ എത്തി കാമുകന്റെ വീട്ടിൽ നിന്ന് വീട്ടമ്മയെയും മക്കളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഹൈക്കോടതിയിൽ ഹാജരാക്കിയ ഇവരെ കോടതി നിർദേശപ്രകാരം ഭർത്താവിനൊപ്പം വിട്ടയച്ചു.

കാമുകന്റെ പേരോ, മറ്റ് വിവരങ്ങളോ അറിയാത്തത് പൊലീസിനെ ആദ്യവട്ടം ചുറ്റിച്ചു. തുടർന്ന് പൊലീസ് ഇയാൾ മുമ്പ് ജോലിക്ക് നിന്നിരുന്ന സ്ഥലങ്ങളിലെത്തി കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. അന്വേഷണത്തിൽ ഇയാൾ കർണാടകയിലാണെന്ന് പൊലീസ് കണ്ടെത്തി. ഇതിനിടെയാണ് ഭർത്താവ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഇതോടെ അന്വേഷണം ഊർജ്ജിതമായി. കർണാടക-മഹാരാഷ്ട്ര അതിർത്തിയിലെ ബീഡാർ ജില്ലയിൽ അണ്ടൂർ എന്ന സ്ഥലത്തു നിന്നാണ് പൊലീസ് വളരെ ശ്രമകരമായി ഇവരെ കണ്ടെത്തിയത്.

മെഡിക്കൽകോളജ് സർക്കിൾ ഇൻസ്‌പെക്ടർ ഷീൻ തറയിൽ, എസ്.ഐ. രാജേഷ്‌കുമാർ, സിറ്റി ഷാഡോ ടീമിലെ പ്രദീപ്, വിനോദ്, രഞ്ജിത്ത്, സി.പി.ഒ. മനു എന്നിവരടങ്ങിയ സംഘമാണ് ഇവരെ കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP