Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സരിത പേപ്പട്ടിയും ഭൂതവും; സോളാർ കേസ് പ്രതിയെ രൂക്ഷമായി വിമർശിച്ചു പൊലീസ് അസോസിയേഷൻ സമ്മേളനം; ഇടതു-വലതുപക്ഷക്കാർ തമ്മിൽ വാഗ്വാദവും

സരിത പേപ്പട്ടിയും ഭൂതവും; സോളാർ കേസ് പ്രതിയെ രൂക്ഷമായി വിമർശിച്ചു പൊലീസ് അസോസിയേഷൻ സമ്മേളനം; ഇടതു-വലതുപക്ഷക്കാർ തമ്മിൽ വാഗ്വാദവും

കോഴിക്കോട്: സരിത എസ് നായർ പേപ്പട്ടിയാണെന്നും ഭൂതമാണെന്നും പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ അധിക്ഷേപം. കോഴിക്കോട് ജില്ലാ സമ്മേളനത്തിലാണ് അസോസിയേഷൻ അംഗങ്ങൾ രൂക്ഷമായ ഭാഷയിൽ സോളാർ കേസ് പ്രതിക്കെതിരെ പ്രതികരിച്ചത്.

സരിത പേപ്പട്ടിയും ഭൂതവുമാണെന്ന് പൊലീസ് അസോസിയേഷന്റെ ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളന ചർച്ചയിൽ യു.ഡി.എഫ് അനുകൂല വിഭാഗം കുറ്റപ്പെടുത്തി. ഭരണാനുകൂല വിഭാഗം രൂക്ഷമായ വിമർശനമാണ് സരിതയ്ക്ക് എതിരെ ഉന്നയിച്ചത്.

ഒട്ടേറെ സർവീസ് സംഘടനകൾ ഉണ്ടായിരിന്നിട്ടും എന്തുകൊണ്ടാണ് പൊലീസ് അസോസിയേഷന്റെ പേര് മാത്രം സോളാർ കേസിൽ പരാമർശിക്കപ്പെട്ടതെന്ന് വ്യക്തമാക്കണമെന്ന് ഇടത് അനുകൂല അംഗങ്ങൾ ആവശ്യപ്പെട്ടു.

പൊലീസ് അസോസിയേഷന് വേണ്ടി തന്റെ കയ്യിൽ നിന്ന് പണം കൈപ്പറ്റിയെന്ന് സരിത വെളിപ്പെടുത്തിയ സംസ്ഥാന സെക്രട്ടറി ജി.ആർ അജിത്തിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ചർച്ച. അസോസിയേഷനിലെ മുൻ ഭാരവാഹികളാണ് ഇപ്പോഴത്തെ ആരോപണത്തിന് പിന്നിലെന്ന് സംസ്ഥാന കമ്മറ്റിയുടെ റിപ്പോർട്ട് അവതരിപ്പിച്ചു കൊണ്ട് അജിത്ത് പറഞ്ഞിരുന്നു. എന്നാൽ മുൻ ഭാരവാഹികളുടെ പേര് പറഞ്ഞ് ഇപ്പോഴത്തെ ഭാരവാഹികൾക്ക് തടിയൂരാനാകില്ലെന്നും ആരോപണവിധേയർ സത്യസന്ധത തെളിയിക്കണമെന്നും മറുപക്ഷം പ്രതികരിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP