Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കായംകുളത്ത് എഎസ്‌ഐക്കും പൊലീസുകാർക്കും വെട്ടേറ്റു; മകനെ പിടികൂടാനെത്തിയ പൊലീസുകാരെ ആക്രമിച്ചത് പിതാവും അയൽക്കാരും ചേർന്ന് കമ്പി പാരയും തടി കഷ്ണങ്ങളും ഉപയോഗിച്ച്; നെഞ്ചിൽ വെട്ടേറ്റ പൊലീസുകാരന്റെ നില ഗുരുതരം

കായംകുളത്ത് എഎസ്‌ഐക്കും പൊലീസുകാർക്കും വെട്ടേറ്റു; മകനെ പിടികൂടാനെത്തിയ പൊലീസുകാരെ ആക്രമിച്ചത് പിതാവും അയൽക്കാരും ചേർന്ന് കമ്പി പാരയും തടി കഷ്ണങ്ങളും ഉപയോഗിച്ച്; നെഞ്ചിൽ വെട്ടേറ്റ പൊലീസുകാരന്റെ നില ഗുരുതരം

കായംകുളം: പ്രതിയെ പിടിക്കാൻ പോയ പൊലീസുകാരെ മാരകായുധങ്ങൾ ഉപയോഗിച്ച് മർദ്ധിച്ചു. കായംകുളം ദേശത്തിനകം ഭാഗത്ത് ഒരു കേസിലെ പ്രതിയെ പിടികൂടാൻ ചെന്ന കായംകുളം പൊലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ സിയാദ്, സിവിൽ പൊലീസ് ഓഫീസർമാരായ ഇക്‌ബാൽ, സതീഷ്, രാജേഷ് എന്നിവരാണ് മർദ്ധനത്തിനിരയായത്.

നിരവധി കേസുകളിൽ പ്രതിയായ ഉണ്ണിയെ പിടികൂടാനെത്തിയതായിരുന്നു പൊലീസ്. എന്നാൽ പ്രതിയുടെ പിതാവും അയൽവാസികളും ചേർന്ന് പൊലീസുകാരെ മർദ്ധിക്കുകയായിരുന്നു. കമ്പി പാരയും, പൈപ്പും, തടി കഷ്ണങ്ങളും കൊണ്ടാണ് പൊലീസുകാരെ മർദ്ധിച്ചത്. തലയ്ക്കും, മുഖത്തും ,കൈയ്ക്കും പരുക്കേറ്റ മൂന്ന് പൊലീസുകാരെ വണ്ടാനം എംസിഎച്ചിലും, ഒരാളെ കായംകുളം ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിൽ നെഞ്ചിൽ വെട്ടേറ്റ സിവിൽ പൊലീസ് ഓഫീസർ ഇക്‌ബാലിന്റെ നില ഗുരുതരമാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP