Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; ബിജെപി നേതാവിനെതിരെ കേസെടുത്തു; കേസെടുത്തത് ബിജെപി ഉത്തരമേഖലാ സെക്രട്ടറി എം പി രാജനെതിരെ; പല തവണകളായി വാങ്ങിയത് ഒരു ലക്ഷത്തി നാൽപത്തിനായിരം രൂപയെന്ന് പരാതി

സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; ബിജെപി നേതാവിനെതിരെ കേസെടുത്തു; കേസെടുത്തത് ബിജെപി ഉത്തരമേഖലാ സെക്രട്ടറി എം പി രാജനെതിരെ; പല തവണകളായി വാങ്ങിയത് ഒരു ലക്ഷത്തി നാൽപത്തിനായിരം രൂപയെന്ന് പരാതി

 കോഴിക്കോട്: ബിജെപി നാദാപുരം നിയമസഭാ സ്ഥാനാർത്ഥിയും ഉത്തരമേഖലാ സെക്രട്ടറിയുമായിരുന്ന എംപി രാജനെതിരെ കുറ്റ്യാടി പൊലീസ് കേസെടുത്തു. ബിജെപി പ്രവർത്തകനായിരുന്ന കുറ്റ്യാടിക്കടുത്ത പാതിരിപ്പറ്റ സ്വദേശി അശ്വന്തിന്റെ പരാതി പ്രകാരമാണ് കേസെടുത്തത്. 

അശ്വന്തിനോട് സൈന്യത്തിൽ പാചകക്കാരന്റെ ജോലി ശരിയാക്കി തരാമെന്ന് ഗഡുക്കളായി ഒരു ലക്ഷത്തി നാൽപതിനായിരം രൂപ വാങ്ങിച്ചു എന്നാണ് പരാതി. കഴിഞ്ഞ ജൂലൈയിലാണ് ഒരു ലക്ഷം നൽകിയത്. ജനുവരിയിൽ നാൽപതിനായിരവും നൽകി. രാജൻ പറഞ്ഞതനുസരിച്ച് ബാംഗ്ലൂരിൽ പോയെങ്കിലും അശ്വന്ത് ജോലി കിട്ടാതെ തിരിച്ചു പോന്നു. ഈ സംഭവം പാർട്ടിയിൽ പ്രാദേശികമായി വലിയ ആരോപണ പ്രത്യാരോപണങ്ങൾക്കാണ് ഇടയാക്കിയത്.

പാർട്ടിക്ക് പരാതി നൽകിയെങ്കിലും നടപടിയില്ലാത്തതിനെ തുടർന്ന് 46 പേർ ബി.ജെപിയിൽ നിന്നും രാജി വെച്ച് സി.പി.എം-ൽ ചേർന്നിരുന്നു. അശ്വന്ത്‌ പരാതി നൽകിയതനുസരിച്ച് കക്കട്ടിൽ മ്പലകുളങ്ങര സ്വദേശി എംപി രാജനെതിരെ 406, 420 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.പണം നൽകിയതിന് തെളിവില്ലെങ്കിലും സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസുമായി മുന്നോട്ടുപോകുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP