Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കസ്റ്റഡി മർദനം വർധിക്കുന്നതിൽ ആശങ്കയുമായി പൊലീസ് കംപ്ലെയിന്റ് അഥോറിറ്റി; ഒരു വർഷം മാത്രം ലഭിച്ചത് 700 പരാതികൾ; സസ്‌പെൻഷനും സ്ഥലമാറ്റവുമെല്ലാം സുഖചികിത്സയായി പൊലീസുകാർ കാണുന്നുവെന്നും അഥോറിറ്റി ചെയർമാൻ ജസ്റ്റീസ് നാരായണക്കുറുപ്പ്

കസ്റ്റഡി മർദനം വർധിക്കുന്നതിൽ ആശങ്കയുമായി പൊലീസ് കംപ്ലെയിന്റ് അഥോറിറ്റി; ഒരു വർഷം മാത്രം ലഭിച്ചത് 700 പരാതികൾ; സസ്‌പെൻഷനും സ്ഥലമാറ്റവുമെല്ലാം സുഖചികിത്സയായി പൊലീസുകാർ കാണുന്നുവെന്നും അഥോറിറ്റി ചെയർമാൻ ജസ്റ്റീസ് നാരായണക്കുറുപ്പ്

കൊച്ചി: സംസ്ഥാനത്ത് പൊലീസ് കസ്റ്റഡിയിൽ മർദ്ദനങ്ങൾ കൂടുന്നതിൽ സംസ്ഥാന പൊലീസ് കംപ്ലെയിന്റ് അഥോറിറ്റി ആശങ്ക പ്രകടിപ്പിച്ചു. ഇതിന്റെ ഗൗരവം മുഖ്യമന്ത്രിയെ നേരിൽ ധരിപ്പിക്കുമെന്ന് സംസ്ഥാന കംപ്ലെയിന്റ് അഥോറിറ്റി ചെയർമാൻ ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് അറിയിച്ചു. ക്രൂരമായ മർദ്ദനത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസ് മർദ്ദനത്തെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നെട്ടൂർ സ്വദേശി നസീറിനെ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു വർഷത്തിനിടെ 700-ഓളം കസ്റ്റഡി മർദന പരാതികളാണ് സംസ്ഥാന പൊലീസ് കംപ്ലയിന്റ്‌സ് അഥോറിറ്റിക്ക് മാത്രം ലഭിച്ചതെന്ന് ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് വ്യക്തമാക്കി. ജില്ല പൊലീസ് കംപ്ലയിന്റ്‌സ് അഥോറിറ്റികൾക്ക് ലഭിച്ച പരാതികൾക്ക് പുറമേയാണിത്. കസ്റ്റഡി മർദനങ്ങൾ വർധിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇത്തരം സംഭവങ്ങളിൽ കുറ്റക്കാർക്കെതിരെ സസ്‌പെൻഷൻ നടപടികൾ പോരാ. ശക്തമായ നടപടിയുണ്ടാകണം. പൊലീസുകാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ക്രൂരതയ്‌ക്കെതിരെ സർക്കാറും മേലുദ്യോഗസ്ഥരും നിസ്സംഗത പുലർത്തുകയാണ്. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ മേലുദ്യോഗസ്ഥർ തയ്യാറാകുന്നില്ല. സസ്പെൻഷനും സ്ഥലം മാറ്റവുമാണ് ഇവർക്കെതിരെ സ്വീകരിക്കുന്നത്. ഈ ശിക്ഷണ നടപടികളെ സുഖചികിത്സയായിട്ടാണ് പല പൊലീസ് ഉദ്യോഗസ്ഥരും കരുതുന്നത്. ഇവരെ സർവീസിൽ നിന്നും പുറത്താക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

വണ്ടൂർ കസ്റ്റഡി മരണം, മരട് കസ്റ്റഡി മർദനം തുടങ്ങി ഏഴ് കേസുകൾ കഴിഞ്ഞ ദിവസം കമ്മിഷൻ പരിഗണിച്ചിരുന്നു. വണ്ടൂരിൽ ലോറി ടയർ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത അബ്ദുൽ ലത്തീഫിനെ പൊലീസ് സ്റ്റേഷൻ കക്കൂസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ അഥോറിറ്റി വിശദമായ വിചാരണ നടത്തും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP