Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മുഖ്യമന്ത്രിയുടെ പിന്നാലെ 20 കിലോമീറ്റർ ലൈറ്റിട്ടു പാഞ്ഞു; മൂന്നിടത്ത് പൊലീസ് തടഞ്ഞിട്ടും വെട്ടിച്ചു കടന്നു; ഡ്രൈവറെ തേടി ഇളിഭ്യരായ പൊലീസ് നെട്ടോട്ടത്തിൽ

മുഖ്യമന്ത്രിയുടെ പിന്നാലെ 20 കിലോമീറ്റർ ലൈറ്റിട്ടു പാഞ്ഞു; മൂന്നിടത്ത് പൊലീസ് തടഞ്ഞിട്ടും വെട്ടിച്ചു കടന്നു; ഡ്രൈവറെ തേടി ഇളിഭ്യരായ പൊലീസ് നെട്ടോട്ടത്തിൽ

കായംകുളം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വാഹനവ്യൂഹത്തിനു മുന്നിൽ അമിതവേഗത്തിൽ കാർ ലൈറ്റിട്ട് ഇരുപതു കിലോമീറ്ററോളം ഓടിയതിലെ ദൂരൂഹത തടരുന്നു. ഹരിപ്പാട് നങ്ങ്യാർകുളങ്ങര ജംക്ഷനിൽ പൊലീസ് വാഹനം കുറുകെയിട്ട് ഈ കാർ തടഞ്ഞെങ്കിലും വെട്ടിച്ചു കടന്നു. കാറിനേയും ഡ്രൈവറെയും കണ്ടെത്താൻ പൊലീസിന് ഇനിയും ആയിട്ടില്ല.

രാവിലെ ഒൻപതു മണിയോടെ കരുനാഗപ്പള്ളിയിൽവച്ചാണ് എറണാകുളത്തേക്കു പോവുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു മുന്നിൽ കാർ എത്തിയത്. അമിതവേഗത്തിൽ ലൈറ്റിട്ടു കാർ പോകുന്നതു ശ്രദ്ധയിൽപ്പെട്ടതോടെ ഓച്ചിറ പൊലീസ് സ്‌റ്റേഷനിൽ അറിയിച്ചു. ഓച്ചിറ വച്ചു പൊലീസ് കൈ കാണിച്ചിട്ടും കാർ നിർത്താതെ പോയി. കായംകുളം ഒഎൻകെ ജംക്ഷനിൽ പൊലീസ് സംഘം കാർ നിർത്താൻ ആവശ്യപ്പെട്ടങ്കിലും പാഞ്ഞുപോയി. തുടർന്നാണു നങ്ങ്യാർകുളങ്ങര ജംക്ഷനിൽ തടയാൻ ശ്രമിച്ചത്. അവിടെയും അതിവിദഗ്ധമായി കാർ വെട്ടിച്ചു കടന്നു.

പൊലീസ് ഏറെ തിരഞ്ഞെങ്കിലും കാർ കണ്ടെത്താനായില്ല. കൊല്ലം തെക്കുംഭാഗം സ്വദേശിയാണു കാർ ഓടിച്ചിരുന്നതെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മാവോയിസ്റ്റ് ഭീഷണി അടക്കമുള്ളവ ഉള്ളതിനാൽ മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷാ സംവിധാനമാണ് ഉള്ളത്. ദേശീയ ഗെയിംസ്, ബാർ കോഴ അഴിമതി തുടങ്ങിയവയിലെ പ്രതിപക്ഷ പ്രതിഷേധങ്ങളും സജീവം. അതിനാൽ മുഖ്യമന്ത്രിയെ വഴിയിൽ തടയുവാനുള്ള സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരങ്ങളും ഉണ്ട്. എന്നിട്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് ഭീഷണിയായ കാറിനെ പൊലീസിന് കണ്ടെത്താനായില്ല.

ദേശീയ പാതയിലൂടെ പട്ടാപ്പകൽ അതിവേഗതയിൽ പോയ കാറിനെ പിന്തുടർന്ന് പിടിക്കാൻ പൊലീസ് ശ്രമിക്കാത്തതും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP