Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കന്യാസ്ത്രീയുടെയും ബന്ധുക്കളുടെയും ചുറ്റിനും കറങ്ങി തിരിയുന്ന പൊലീസിന് പീഡക മെത്രാനെ ഒന്ന് ഫോണിൽ വിളിക്കാൻ പോലും പേടി; ചോദ്യം ചെയ്യാൻ ഇന്ന് പോകും നാളെ പോകും എന്ന് പറയുന്നതല്ലാതെ ജലന്ധറിലേക്ക് പോകാൻ തീരുമാനമൊന്നുമെടുക്കാതെ അന്വേഷണ സംഘം; മുൻകൂർ ജാമ്യത്തിന് പോലും ശ്രമിക്കാതെ മെത്രാൻ ഇപ്പോഴും വാഴുന്നത് രാജാവിനെ പോലെ; പിണറായി ഇത് താങ്കൾക്കും നമ്പർ വൺ സംസ്ഥാനത്തിനും മഹാ നാണക്കേടാണ്

കന്യാസ്ത്രീയുടെയും ബന്ധുക്കളുടെയും ചുറ്റിനും കറങ്ങി തിരിയുന്ന പൊലീസിന് പീഡക മെത്രാനെ ഒന്ന് ഫോണിൽ വിളിക്കാൻ പോലും പേടി; ചോദ്യം ചെയ്യാൻ ഇന്ന് പോകും നാളെ പോകും എന്ന് പറയുന്നതല്ലാതെ ജലന്ധറിലേക്ക് പോകാൻ തീരുമാനമൊന്നുമെടുക്കാതെ അന്വേഷണ സംഘം; മുൻകൂർ ജാമ്യത്തിന് പോലും ശ്രമിക്കാതെ മെത്രാൻ ഇപ്പോഴും വാഴുന്നത് രാജാവിനെ പോലെ; പിണറായി ഇത് താങ്കൾക്കും നമ്പർ വൺ സംസ്ഥാനത്തിനും മഹാ നാണക്കേടാണ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ജലന്ധർ ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന ആരോപണത്തിൽ കേസന്വേഷണം സംസ്ഥാനത്ത് മാത്രമായി ചുരുക്കാൻ പൊലീസിന് മേൽ സമ്മർദ്ദമുണ്ടെന്ന് സൂചന. ബിഷപ്പിനെ ജലന്ധറിൽ ചെന്ന് ചോദ്യം ചെയ്യുന്നതും ഡൽഹിയിലെത്തി വത്തിക്കാൻ പ്രതിനിധിയിൽ നിന്നും മൊഴിയെടുക്കുന്നതിനും പൊലീസ് മുൻകൈ എടുത്തിട്ടില്ല. ഇത് അന്വേഷണം മരവിപ്പിക്കുന്നതിനുള്ള നീക്കമാണോ എന്നും സംശയമുണ്ട്.

ജലന്ധറിലും ഡൽഹിയിലുമെത്തി മൊഴിയെടുക്കുന്നത് മരവിച്ചത് ഉന്നത പൊലീസ് ഉദ്യോഗസ്്ഥൻ നിർദ്ദേശിച്ചത് പ്രകാരമാണെന്ന് സൂചനയുണ്ട്.
ബിഷപ്പിനെ ജലന്ധറിലെത്തി മൊഴിയെടുക്കാൻ ആദ്യം തീരുമാനമുണ്ടയെങ്കിലും ഇതു പിന്നീട് റദ്ദാക്കി. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ജിയോബാറ്റിസ്റ്റ ദിക്കാത്രോയോയിൽനിന്ന് മൊഴിയെടുക്കാനായി ഡൽഹിയിലേക്കു പോകാനുള്ള തീരുമാനത്തിനും ഇത് തന്നെയായിരുന്നു വിധി. സംസ്ഥാനത്ത് വെച്ച് പൂർത്തിയാക്കേണ്ട അന്വേഷണം പൂർത്തിയാകട്ടെയെന്നാണ് ഇപ്പോഴത്തെ തീരുമാനം.

ബെംഗലൂരുവിൽ കഴിഞ്ഞ ദിവസം അന്വേഷണ സംഘമെത്തി രണ്ടു പേരിൽ നിന്നും മൊഴിയെടുത്തിരുന്നു. പക്ഷേ കാര്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് സൂചന. തന്നെ പീഡിപ്പിച്ചുവെന്ന് കന്യാസ്ത്രീ ആരോപിച്ച ദിവസങ്ങളിൽ കുറവിലങ്ങാട്ടെ മഠത്തിൽ ബിഷപ് എത്തിയിരുന്നതായി മുമ്പ് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ മൊഴി നൽകിയിട്ടുണ്ട്.

തിരുവസ്ത്രം ഉപേക്ഷിച്ച രണ്ടു പേരിൽ നിന്നും ബംഗളുരുവിലെത്തിയാണു പൊലീസ് മൊഴിയെടുത്തത്. ഇവരിലൊരാൾ അമ്മയുടെ ചികിത്സയ്ക്കായി അവധി ചോദിച്ചപ്പോൾ നിഷേധിച്ചത് മൂലവും മറ്റൊരാൾ സഭയ്ക്കു കീഴിലെ അദ്ധ്യാപക ജോലിയിൽ, സ്‌കൂൾ അധികൃതരുടെ മാനസിക പീഡനത്തിൽ സഹിക്ക വയ്യാതെയും സഭ വിട്ടെന്നാണു മൊഴി നൽകിയത്. പീഡനവുമായി ബന്ധപ്പെട്ട മൊഴികളൊന്നും ഇവരിൽ നിന്നും കിട്ടിയിട്ടില്ല.

പീഡനത്തിനിരയായെന്ന് ആരോപിക്കുന്ന കന്യാസ്ത്രീക്കു ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ഭാഗത്തുനിന്നു ഭീഷണിയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മഠത്തിനു പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഭീഷണിയുണ്ടെന്ന് കന്യാസ്ത്രീ തന്നെ പൊലീസിൽ അറിയിച്ചതിനെ തുടർന്നാണ് സുരക്ഷ ഏർപ്പെടുത്താൻ തീരുമാനമുണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP