Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാമ്പത്തിക പ്രതിസന്ധി നിറുകയിൽ കയറിയപ്പോൾ പൊലീസുകാരുടെ പോക്കറ്റിലും കയ്യിട്ടുവാരി സർക്കാർ; പൊലീസുകാരുടെ ഇൻഷുറൻസ് പ്രീമിയം തുകയും വകമാറ്റി ചിലവഴിച്ചു

സാമ്പത്തിക പ്രതിസന്ധി നിറുകയിൽ കയറിയപ്പോൾ പൊലീസുകാരുടെ പോക്കറ്റിലും കയ്യിട്ടുവാരി സർക്കാർ; പൊലീസുകാരുടെ ഇൻഷുറൻസ് പ്രീമിയം തുകയും വകമാറ്റി ചിലവഴിച്ചു

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന സർക്കാർ പ്രതിസന്ധി പരിഹസിക്കാൻ പൊലീസുകാരുടെ പോക്കറ്റിലും കൈയിട്ടു വാരി. നാല് മാസമായി ശമ്പളത്തിൽ നിന്ന് പിടിക്കുന്ന പ്രീമിയം തുക എൽ.ഐ.സിക്ക് അടക്കാതെയാണ് സർക്കാർ പൊലീസുകാരെ പറ്റിച്ചത്. സംസ്ഥാനത്തെ അറുപതിനായിരത്തോളം പൊലീസുകാരുടെ ശമ്പളത്തിൽ നിന്ന് പിടിക്കുന്ന ഇൻഷുറൻസ് തുകയിനത്തിൽ പ്രതിമാസം കോടികളാണ് സർക്കാർ വകമാറ്റി ഉപയോഗിച്ചത്.

ഡിപ്പാർട്ട് മെന്റ് ഏർപ്പെടുത്തിയിരിക്കുന്ന ഇൻഷുറൻസ് പദ്ധതിയിൽ 50 രൂപമാത്രമാണ് ഇടാക്കുന്നത്. ഈ പദ്ധതി പ്രകാരം അപകട ഇൻഷുറൻസ് പരിധി ഒമ്പത് ലക്ഷമാണ്. പൊലീസ് ഹൗസിങ് സഹകരണ സംഘം മുഖേന പ്രതിമാസം 900 രൂപ വീതം നിക്ഷേപിക്കുന്ന ഇൻഷുറൻസ് പദ്ധതിയുമുണ്ട്. ഇത് സേനാംഗത്തിന്റെ രക്ഷിതാക്കൾക്കടക്കമുള്ള മെഡി ക്ലെയിം ഉൾപ്പെടുന്നതാണ്. 55ാം വയസ്സിൽ റിട്ടയർ ചെയ്യുമ്പോൾ 20,000 രൂപ ലഭിക്കുന്നതും മരിച്ചാൽ അഞ്ച് ലക്ഷം രൂപ ധനസഹായമായി വീട്ടുകാർക്ക് ലഭിക്കും.

പൊലീസ് സഹകരണ സംഘത്തിന് പണമുണ്ടാക്കാൻ വേണ്ടിയുള്ള പദ്ധതിയാണെന്ന ആക്ഷേപത്തിൽ കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് ഏറെ വിവാദമായതാണ് ഈ ഇൻഷുറൻസ് സ്‌കീം. ഇത് കൂടാതെയാണ് പൊലീസുകാർ എൽ.ഐ.സി അടക്കമുള്ള കമ്പനികളുടെ പോളിസി ചേർന്നിട്ടുള്ളത്. ഇങ്ങനെ ഒരു സേനാംഗത്തിൽ നിന്നും മാത്രം ഇൻഷുറൻസ് പോളിസി പ്രീമിയം ഇനത്തിൽ നാലായിരം മുതൽ ഒമ്പതിനായിരം വരെ ഈടാക്കുന്നുണ്ട്.

എൽ.ഐ.സി, യുനൈറ്റഡ് നാഷനൽ, തുടങ്ങി വിവിധ കമ്പനികളുടെ പോളിസികൾ എടുത്തിട്ടുള്ളവരുണ്ട്. കഴിഞ്ഞ ദിവസം എൽ.ഐ.സിയുമായി ബന്ധപ്പെട്ടപ്പോഴാണ് നാല് മാസമായി തുകയടക്കുന്നില്ലെന്ന വിവരം അറിഞ്ഞത്. അക്കൗണ്ട്‌സ് വിഭാഗവുമായി ബന്ധപ്പെട്ടപ്പോൾ വ്യക്തമായ മറുപടി കൊടുത്തില്ലത്രേ. ഇൻഷുറൻസ്, വിവിധ വായ്പകൾ, പിരിവുകൾ തുകയടക്കമുള്ളവ ശമ്പളത്തിൽ നിന്നാണ് ഈടാക്കുക. ഇത് ഉൾപ്പെടുത്തിയാണ് ശമ്പള സ്ലിപ്പ് അംഗങ്ങൾക്ക് നൽകുക. ഇതാദ്യമായാണ് ഇൻഷുറൻസ് തുക അടക്കാത്തത്.

വിവിധ ഘട്ടങ്ങളിലായാണ് തുക കമ്പനികൾക്ക് അടക്കാറെന്നും, ഇത് പാസ്ബുക്കിൽ പിന്നീട് രേഖപ്പെടുത്തുമെന്നും വകമാറ്റുന്നതല്ലെന്നുമാണ് ഹെഡ്ക്വാർട്ടേഴ്‌സിൽ നിന്നും നൽകുന്ന മറുപടി. എന്നാൽ ഈ മറുപടിയിൽ പൊലീസുകാർ തൃപ്തരല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP