Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പേരുർക്കട ക്യാമ്പിൽ ദുരൂഹസാഹചര്യത്തിൽ പൊലീസുകാരന്റെ മരണം; ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന റഷീദിന്റെ മരണത്തിൽ അസ്വാഭാവികത സംശയിച്ച് ഉന്നത ഉദ്യോഗസ്ഥരും

പേരുർക്കട ക്യാമ്പിൽ ദുരൂഹസാഹചര്യത്തിൽ പൊലീസുകാരന്റെ മരണം; ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന റഷീദിന്റെ മരണത്തിൽ അസ്വാഭാവികത സംശയിച്ച് ഉന്നത ഉദ്യോഗസ്ഥരും

പേരൂർക്കട: സ്‌പെഷ്യൽ ആംഡ് പൊലീസ് (എസ്.എ.പി) ക്യാമ്പിൽ ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ഇന്നലെ രാത്രി ക്യാമ്പിലെ വർക്ക് ഷോപ്പിന്റെ ഗാർഡ് ഡ്യൂട്ടി നോക്കിയിരുന്ന സിവിൽ പൊലീസ് ഓഫീസർ മണ്ണന്തല ആനന്ദവല്ലീശ്വരം ക്ഷേത്രത്തിനു സമീപം പണയിൽ വീട്ടിൽ അബ്ദുൾ റഷീദിനെയാണ് (53) ഛർദ്ദിച്ച് മരിച്ച് കിടക്കുന്ന നിലയിൽ കണ്ടത്. ഇന്ന് രാവിലെയാണ് സംഭവം.

വർക്ക് ഷോപ്പിന്റെ ഗേറ്റ് തുറക്കാതിരുന്നതിനെ തുടർന്ന് രാവിലെ ആറോടെ പുതിയ ഡ്യൂട്ടിക്കെത്തിയ പൊലീസുകാരൻ മതിൽ ചാടിക്കടന്നു നോക്കിയപ്പോഴാണ് വർക്ക്‌ഷോപ്പിനു സമീപം റഷീദിനെ മരിച്ചനിലയിൽ കണ്ടത്. മരണകാരണം വ്യക്തമല്ല . യൂണിഫോമിലായിരുന്നില്ല റഷീദ്. സംഭവത്തെ തുടർന്ന് ബറ്റാലിയൻ എ.ഡി.ജി.പി ഋഷിരാജ്‌സിങ്, എസ്.എ.പി കമാൻഡന്റ്, കൺട്രോൾ റൂം എ.സി, പേരൂർക്കട സി.ഐ എന്നിവർ സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി. തുടർന്ന് പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

എസ്.എ.പി ക്യാമ്പിന്റെ പിൻഭാഗത്താണ് വർക്ക് ഷോപ്പ്. ഇവിടെ എന്താണ് നടന്നതെന്ന് മറ്റുള്ളവർക്കറിയാൻ കഴിയില്ല. ഗാർഡ് ഡ്യൂട്ടി നിൽക്കുന്നവരെ ഇടയ്ക്കിടയ്ക്ക് മേലുദ്യോഗസ്ഥർ പരിശോധിക്കണമെന്നുള്ളതാണ്. എന്നാൽ, റഷീദ് മരിച്ച് കിടന്ന വിവരം രാത്രിയിൽ അറിയാതിരുന്നത് പരിശോധനയിൽ വന്ന വീഴ്ചയാണ്. ഏതായാലും സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം.

ലീവെടുത്ത് ഗൾഫിൽ ജോലിക്ക് പോയിരുന്ന റഷീദ് മൂന്നു വർഷം മുമ്പാണ് സർവീസിൽ തിരികെ പ്രവേശിച്ചത്. സർവ്വീസിൽ ഇപ്പോഴും ജൂനിയറായി തുടരാനുള്ള കാരണം ഇതാണ്. ഫിറോസ ആണ് റഷീദിന്റെ ഭാര്യ. മക്കൾ: ഷിജിൻ,ഷെറിൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP