Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രായപൂർത്തിയെത്തും മുമ്പേ പ്ലസ്ടു വിദ്യാർത്ഥിനിയുടെ വിവാഹം നടത്താൻ നീക്കം; ഏനാത്ത് പ്രതിശ്രുതവരനടക്കം മൂന്ന് പേർ കസ്റ്റഡിയിൽ

പ്രായപൂർത്തിയെത്തും മുമ്പേ പ്ലസ്ടു വിദ്യാർത്ഥിനിയുടെ വിവാഹം നടത്താൻ നീക്കം; ഏനാത്ത് പ്രതിശ്രുതവരനടക്കം മൂന്ന് പേർ കസ്റ്റഡിയിൽ

ശ്രീലാൽ വാസുദേവൻ

 അടൂർ : ഏനാത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ നാളെ നടക്കാനിരുന്ന ഹിന്ദു ശൈശവ വിവാഹം തടഞ്ഞ് ഏനാത്ത് എസ്. ഐ. ഗോപകുമാറും സംഘവും. പ്ലസ് ടു വിദ്യാർത്ഥിനിയുടെ വിവാഹം നടത്താനുള്ള മാതാപിതാക്കളുടെ നീക്കമാണ് പൊലീസ് തടഞ്ഞത്. കുട്ടിയുടെ മാതാവ്, രണ്ടാനച്ഛൻ, വരൻ എന്നിവർക്കെതിരെ ശൈശവവിവാഹ നിരോധനനിയമം അനുസരിച്ച് കേസെടുത്തിട്ടുണ്ടെന്നും എഫ്. ഐ.ആർ. തയ്യാറായി വരികയാണെന്നും ഏനാത്ത് പൊലീസ് പറഞ്ഞു.

പതിനേഴു വയസ്സ് മാത്രമാണ് പെൺ കുട്ടിയുടെ പ്രായം. ഒരുമാസം മുമ്പ് മണ്ണടി എൻ. എസ്. എസ്. ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു വിവാഹനിശ്ചയം. ഈ സമയം മുപ്പത് വയസ്സുള്ള പ്രതിശ്രുതവരൻ പ്രദീപ് വിദേശത്തായിരുന്നതിനാൽ വരന്റെ സഹോദരിയാണ് പെൺകുട്ടിക്ക് മോതിരം കൈമാറിയത്. നാളെ ഗുരുവായൂർക്ഷേത്രത്തിൽ വച്ച് പെൺകുട്ടിയുമായുള്ള വിവാഹം നടക്കുമെന്ന വിവരം അറിഞ്ഞ് ഏനാത്ത് എസ്. ഐ. ഗോപകുമാറിന്റെ സമയോചിതമായുള്ള ഇടപെടലാണ് ഹിന്ദു ശൈശവവിവാഹം തടഞ്ഞ് പ്രതികളെ കസ്റ്റഡിയിലെടുക്കാൻ സഹായകരമായത്.

എത്ര തുടച്ചുനീക്കപ്പെട്ടാലും ഇന്ത്യയിലെ ഹിന്ദുക്കൾക്കിടയിൽ ഇന്നും പ്രബലമായ ഒരു ആചാരമാണ് ശൈശവ വിവാഹം. 'സതി' നിരോധനം പോലെ നിരവധി നവോത്ഥാന മുന്നേറ്റങ്ങളുടെ അനന്തരഫലമായി നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യയിൽ ശൈശവവിവാഹം ഇപ്പോഴും സാധാരണമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP