Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിഷപ്പിൽ നിന്ന് കന്യാസ്ത്രീയ്ക്ക് ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന് പിന്നാലെ മഠത്തിൽ പൊലീസ് സുരക്ഷ; ജലന്ധർ രൂപതയിലെ കന്യാസ്ത്രീകളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുമ്പോഴും ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ തയാറാകാതെ പൊലീസ്; ബിഷപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും വിശ്വാസികൾ രംഗത്ത്

ബിഷപ്പിൽ നിന്ന് കന്യാസ്ത്രീയ്ക്ക് ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന് പിന്നാലെ മഠത്തിൽ പൊലീസ് സുരക്ഷ; ജലന്ധർ രൂപതയിലെ കന്യാസ്ത്രീകളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുമ്പോഴും ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ തയാറാകാതെ പൊലീസ്; ബിഷപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും വിശ്വാസികൾ രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

കുറവിലങ്ങാട്: കന്യാസ്ത്രീയെ ജലന്ധർ ബിഷപ്പ് പീഡിപ്പിച്ചുവെന്ന ആരോപണം ശക്തമായിരിക്കെ കേസിൽ പുതിയ സംഭവവികാസങ്ങൾ.
ബിഷപ്പിനെതിരെ പരാതി ഉന്നയിച്ച കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട് മഠത്തിന് കർശന സുരക്ഷ ഏർപ്പെടുത്താൻ പൊലീസ് നീക്കം. കന്യാസ്ത്രീക്ക് ബിഷപ്പിൽ നിന്നും ഭീഷണിയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ. രഹസ്യാന്വേഷണ വിഭാഗമാണ് കന്യാസ്ത്രീക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് റിപ്പോർട്ട് സമർപ്പിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ബിഷപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും വിശ്വാസികൾ രംഗത്തെത്തി. ഇതിന്റെ കൂടെ പശ്ചാത്തലത്തിലാണ് ഇപ്പോൾ സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഇതിനിടെയാണ് കേസ് അന്വേഷിക്കുന്ന സംഘം ബെംഗലൂരുവിലെത്തി ജലന്ധർ രൂപതയിൽ പ്രവർത്തിച്ചിരുന്ന കന്യാസ്ത്രീകളുടെ മൊഴി രേഖപ്പെടുത്തിത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുകയാണ്. ജലന്ധർ ബിഷപ്പ് കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട് മഠത്തിൽ എത്തി എന്നാണ് അന്വേഷണ സംഘം സ്ഥിരീകരിച്ചിരിക്കുന്നത്.

18 കന്യാസ്ത്രീകൾ തിരുവസ്ത്രം ഉപേക്ഷിച്ച് മഠത്തിൽ നിന്ന് പുറത്ത് വന്നു എന്നാണ് നേരത്തെ വന്ന റിപ്പോർട്ട് വന്നിരുന്നു. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ഇവർ ഏത് സാഹചര്യത്തിലാണ് തിരുവസ്ത്രം ഉപേക്ഷിച്ചത് എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇവർക്ക് ഏതെങ്കിലും തരത്തിൽ ജലന്ധർ ബിഷപ്പിന്റെ അടുത്ത് നിന്ന് മോശമായ പെരുമാറ്റം നേരിടേണ്ടി വന്നിട്ടുണ്ടോ, ഇക്കാരണത്താലാണോ ഇവർ തിരുവസ്ത്രം ഉപേക്ഷിക്കേണ്ടി വന്നത് എന്നും അന്വേഷിച്ച് വരികയാണ്. എന്നാൽ കന്യാസ്ത്രീകളിൽ നിന്ന് ബിഷപ്പിന് എതിരായി മൊഴിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP