Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാന്റീൻ ജീവനക്കാരനെ മർദ്ദിച്ചെന്ന പരാതിയിൽ ഗൂഢാലോചനയുണ്ടെന്ന വാദത്തിൽ ഉറച്ച് പി സി ജോർജ്; കേസിൽ പൊലീസ് എംഎൽഎയുടെ മൊഴി രേഖപ്പെടുത്തി

കാന്റീൻ ജീവനക്കാരനെ മർദ്ദിച്ചെന്ന പരാതിയിൽ ഗൂഢാലോചനയുണ്ടെന്ന വാദത്തിൽ ഉറച്ച് പി സി ജോർജ്; കേസിൽ പൊലീസ് എംഎൽഎയുടെ മൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം: എംഎ‍ൽഎ ഹോസ്റ്റലിലെ കഫേ കുടുംബശ്രീ കാന്റീൻ ജീവനക്കാരനെ മർദ്ദിച്ചെന്ന കേസിൽ പി.സി ജോർജ്ജ് എംഎ‍ൽഎയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. തനിക്കെതിരായ ആരോപണത്തിന് പിന്നിൽ രാഷ്ട്രീയ എതിരാളികളുടെ ഗൂഢാലോചനയുണ്ടെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നുമുള്ള നിലപാടിൽ ജോർജ്ജ് ഉറച്ചുനിന്നു.

കാന്റീൻ ജീവനക്കാരനെ സെക്രട്ടറിയേറ്റിനു മുന്നിലെ സമര പന്തലിൽ എത്തിച്ചവരെയും, പിന്നീട് എംഎ‍ൽഎ ഹോസ്റ്റലിന് മുന്നിൽ ചാനലുകാരെ വിളിച്ചുവരുത്തി ഇങ്ങനെയെല്ലാം പറയിപ്പിച്ചവരേയും അന്വേഷണത്തിൽ കണ്ടെത്തണമെന്ന് ജോർജ്ജ് ആവശ്യപ്പെട്ടു. ജോർജ്ജിന്റെ നിലപാട് സാധൂകരിക്കുന്ന മൊഴികളാണ് മറ്റുള്ളവരും നൽകിയത്.

മഹസർ തയ്യാറാക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച സന്ധ്യയ്ക്ക് എംഎ‍ൽഎ ഹോസ്റ്റലിലെത്തിയ മ്യൂസിയം പൊലീസ് പരാതിക്കാരനായ മനുവുമായി തെളിവെടുപ്പ് നടത്തി. തുടർന്ന് പി.സി ജോർജ്ജിന്റെയും പേഴ്‌സണൽ സ്?റ്റാഫ് അംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തി. പരാതിക്കാരനായ വട്ടിയൂർക്കാവ് സ്വദേശി മനുവിന്റെ മൊഴി കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയിരുന്നു.

മനു തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ വിശദമായ തെളിവെടുപ്പ് വരുംദിവസങ്ങളിലുണ്ടാകുമെന്നാണ് സൂചന. തിങ്കളാഴ്ച ജോർജ്ജിന്റെ മൊഴിയെടുക്കാൻ അന്വേഷണസംഘം എത്തിയെങ്കിലും ജോർജ്ജ് സമയം അനുവദിച്ചിരുന്നില്ല. ഫോണിൽ ആവശ്യപ്പെട്ട ശേഷം മുറിയിൽ ഭക്ഷണമെത്തിക്കാൻ 20മിനിറ്റ് വൈകിയതിന് പി.സി.ജോർജ്ജും സ്റ്റാഫംഗവും ചേർന്ന് ചീത്തവിളിക്കുകയും മുഖത്തടിക്കുകയും ചെയ്‌തെന്നാണ് മനുവിന്റെ പരാതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP