Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തൃപ്പൂണിത്തുറ വിവാദ യോഗാ കേന്ദ്രത്തിനെതിരേ പരാതി നല്കിയ മുൻ പരിശീലകൻ കൃഷ്ണകുമാർ സ്ത്രീകളെ അപമാനിച്ച ക്രിമിനൽ കേസിൽ പ്രതിയെന്ന് പൊലീസ്; യോഗാ കേന്ദ്രത്തിൽ സിഐ പങ്കെടുക്കുന്ന യോഗത്തിന്റെ ഫോട്ടോ വ്യാജമെന്നും പൊലീസിന്റെ സത്യവാങ്മൂലം

തൃപ്പൂണിത്തുറ വിവാദ യോഗാ കേന്ദ്രത്തിനെതിരേ പരാതി നല്കിയ മുൻ പരിശീലകൻ കൃഷ്ണകുമാർ സ്ത്രീകളെ അപമാനിച്ച ക്രിമിനൽ കേസിൽ പ്രതിയെന്ന് പൊലീസ്; യോഗാ കേന്ദ്രത്തിൽ സിഐ പങ്കെടുക്കുന്ന യോഗത്തിന്റെ ഫോട്ടോ വ്യാജമെന്നും പൊലീസിന്റെ സത്യവാങ്മൂലം

കൊച്ചി: തൃപ്പൂണിത്തുറയിലെ വിവാദ യോഗാകേന്ദ്രത്തിനെതിരെ പരാതി നൽകിയ മുൻ യോഗാ അദ്ധ്യാപകൻ കൃഷ്്ണകുമാർ ക്രിമിനൽ കേസിൽ പ്രതിയെന്ന് പൊലീസ്. അന്തേവാസികൾ നേരത്തേ ഇയാൾക്കെതിരേ പരാതി നല്കിയിരുന്നതായും പൊലീസ് പറയുന്നു. 9 മാസം മുമ്പ് സ്ത്രീകളുടെ പേരിൽ അശ്‌ളീലസംഭാഷണം പ്രചരിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നതായും പൊലീസ് വെളിപ്പെടുത്തുന്നു.

ഹൈക്കോടതിയിൽ ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണ പുരോഗതി റിപ്പോർട്ട് നല്കും സ്ത്രീത്വത്തെ അപമാനിച്ചതിനും അവഹേളിച്ചതിനുമാണ് കേസ് എടുത്തിരുന്നത്. യോഗാ കേന്ദ്രത്തിനെതിരേയുള്ള കേസിൽ കൃഷ്ണകുമാറിനെ കക്ഷി ചേർക്കുന്നതും പൊലീസ് എതിർക്കും. മറ്റു താത്പര്യങ്ങളോടെയാണ് കേസിൽ് കക്ഷി ചേരുന്നതാണ് എന്നും പൊലീസ് ആരോപിക്കുന്നു.

ഗുരുതരമായ ആരോപണങ്ങളുമായാണ് യോഗാകേന്ദ്രത്തിലെ മുൻ പരിശീലകനായ കൃഷ്ണകുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. യോഗാകേന്ദ്രം ജയിൽപോലെയാണ് പ്രവർത്തിക്കുന്നതെന്നും മതമോ ജാതിയോ മാറി വിവാഹം ചെയ്യുന്ന യുവതീയുവാക്കളെ ഹിന്ദു ഹെൽപ്പ് ലൈൻ എന്ന സംഘടനയിലൂടെയാണ് യോഗ കേന്ദ്രത്തിലെത്തിക്കുന്നതെന്നും കൃഷ്ണകുമാർ ആരോപിച്ചിരുന്നു.

തൃപ്പൂണിത്തുറ സിഐയ്ക്ക് എതിരേയും ഇദ്ദേഹം ആക്ഷേപം ഉയർത്തിയിരുന്നു. യോഗാ കേന്ദ്രം നടത്തിപ്പുകാരും പൊലീസുമായി ധാരണയുണ്ടെന്നും സി ഐ യോഗാ കകേന്ദ്രത്തിലെ പല മീറ്റിംഗുകളിലും പങ്കെടുത്തിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. തെളിവിനായി സി ഐ പങ്കെടുത്ത ഫോട്ടോകളും നല്കി. ഇവ വ്യാജമാണെന്നാണ് പൊലീസ് ഇപ്പോൾ വിശദീകരിക്കുന്നത്

യോഗാ കേന്ദ്രത്തിലെത്തുന്ന യുവതികളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണ് ചെയ്യുന്നത്. ചൂരലുപയോഗിച്ച് മർദ്ദിക്കുന്നത് ഇവിടെ പതിവ് സംഭവമാണ് എന്നൊക്കെ ഇദ്ദേഹം വെളിപ്പെടുത്തിയിരുന്നു. തടവിലാക്കിയവരെ മയക്കുമരുന്നടക്കമുള്ള ലഹരിവസ്തുക്കളും മറ്റും കുത്തിവച്ച് വരുതിയിലാക്കാൻ ശ്രമിക്കും. പിന്നീട് പെൺകുട്ടികളുടെ നഗ്നചിത്രങ്ങളും എടുത്തു സൂക്ഷിക്കും. ആ ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതും പതിവാണെന്ന് ഇയാൾ പറയുന്നു.


യുവതീ യുവാക്കൾക്ക് നൽകുന്ന കൗൺസിലിങ് ക്ലാസ്സുകളിൽ മറ്റ് മതങ്ങൾക്കെതിരെയും മതഗ്രന്ഥങ്ങൾക്കെതിരേയുമുള്ള അധിക്ഷേപ പരാമർശങ്ങൾ പതിവാണ്.
അഹിന്ദുക്കളെ മതപരിവർത്തനം ചെയ്ത് ഹിന്ദു വിഭാഗത്തിലേക്കെത്തിക്കാനുള്ള പ്രവർത്തനങ്ങളും ഇവിടങ്ങളിൽ നടക്കുന്നുണ്ടെന്നും ഇത്തരം പീഡനങ്ങൾക്ക് താൻ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും കൃഷ്ണകുമാർ സൂചിപ്പിക്കുന്നുണ്ട്.

ഇതുസംബന്ധിച്ച കേസിൽ കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് കൃഷ്ണകുമാർ. യോഗാ കേന്ദ്രത്തിൽ നടക്കുന്ന പീഡനങ്ങളെക്കുറിച്ചുള്ള വിശദമായ സത്യവാങ്മൂലവും ഉൾപ്പടെയാണ് കൃഷ്ണകുമാർ ഹൈക്കോടതിയിൽ സമീപിച്ചത്.

യോഗാ കേന്ദ്രത്തിന് പക്്‌ഷേ പൊലീസ് ക്‌ളീൻ ചിറ്റ് നല്കുന്നില്ല. വിവാദ കേന്ദ്രത്തിനെതിരേയുള്ള കേസുകളിൽ അന്വേഷണം തുടരുന്നതായും കൃഷ്ണകുമാറിന് കേസിൽ കക്ഷി ചേരുന്നത് തടയണമെന്നുമാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP