Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പി പി തങ്കച്ചനെതിരെ ആരോപണം ഉന്നയിച്ച ജോമോൻ പുത്തൻപുരയ്ക്കലിനെ അറസ്റ്റ് ചെയ്യാൻ നീക്കം സജീവമായി; മുൻകൂർ ജാമ്യാപേക്ഷയുമായി മനുഷ്യാവകാശ പ്രവർത്തകൻ

പി പി തങ്കച്ചനെതിരെ ആരോപണം ഉന്നയിച്ച ജോമോൻ പുത്തൻപുരയ്ക്കലിനെ അറസ്റ്റ് ചെയ്യാൻ നീക്കം സജീവമായി; മുൻകൂർ ജാമ്യാപേക്ഷയുമായി മനുഷ്യാവകാശ പ്രവർത്തകൻ

പെരുമ്പാവൂർ: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു പി പി തങ്കച്ചനെതിരെ ആരോപണങ്ങൾ ഉന്നയിച്ച മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻ പുരയ്ക്കലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം സജീവമായി. ജോമോൻ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുകയാണ്.

കൊല്ലപ്പെട്ട ജിഷയുടെ അച്ഛന്റെ പരാതിയിൽ പൊലീസ് കേസ് എടുത്തതോടെയാണു ജോമോനെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം തുടങ്ങിയത്. ജിഷയുടെ പിതൃത്വം സംബന്ധിച്ച് ആരോപണം ഉന്നയിച്ച ജോമോനെതിരെയുള്ള കേസ് ഫയൽ കുറുപ്പംപടി പൊലീസ് അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂർ ഡിവൈഎസ്‌പി കെ.എസ്.സുദർശനു കൈമാറി.

കഴിഞ്ഞ ദിവസം കുറുപ്പംപടി പൊലീസ് ജിഷയുടെ അച്ഛൻ പാപ്പുവിന്റെ മൊഴിയെടുത്തിരുന്നു. ഐജിക്കു പരാതി ലഭിച്ചതിനെ തുടർന്നു പട്ടികജാതി-വർഗ പീഡന നിയമപ്രകാരമാണു ജോമോനെതിരെ കേസ് എടുത്തത്. യുഡിഎഫ് കൺവീനർ പി പി തങ്കച്ചന് ജിഷയുടെ കൊലപാതകത്തിൽ പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കണമെന്നും ജിഷയുടെ പിതാവാണു പി പി തങ്കച്ചനെന്നുമാണു ജോമോൻ പുത്തൻപുരയ്ക്കൽ ആരോപിക്കുന്നത്.

നേതാവിന്റെ വീട്ടിൽ ചെന്നു സ്വത്തിൽ അവകാശം ചോദിച്ചതിനുപിന്നാലെയാണു ജിഷയെ കൊലപ്പെടുത്തിയതെന്നു ജോമോൻ ആരോപിച്ചു. ഇക്കാര്യത്തിൽ പരാതിയും നൽകിയിട്ടുണ്ട്. ഇതു നിഷേധിച്ചു പി പി തങ്കച്ചനും രംഗത്തെത്തിയിരുന്നു. എന്നാൽ ഡിഎൻഎ ടെസ്റ്റിനു വെല്ലുവിളിച്ചാണ് ഇക്കാര്യത്തിൽ ജോമോൻ മറുപടി നൽകിയത്. ഇതിനിടെയാണു ജിഷയുടെ പിതാവിന്റെ പരാതിയിൽ ജോമോനെതിരെ കേസെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP