Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ദിലീപിനെ അഴിക്കുള്ളിൽ തന്നെ കിടത്താനുറച്ച് പൊലീസ്; ഡിജിപിക്കുള്ള താരത്തിന്റെ വാട്‌സാപ്പ് സന്ദേശം പരാതിയായി കാണാനാവില്ല; കോടതിയിൽ സത്യവാങ്മൂലം നൽകി ദിലീപിന്റെ ജാമ്യ ഹർജിയിലെ വാദങ്ങൾ പൊളിക്കും; താരം ഹർജിയിൽ ഉന്നയിച്ചത് പൊലീസിനെതിരെ ഗുരുതര ആരോപണങ്ങൾ

ദിലീപിനെ അഴിക്കുള്ളിൽ തന്നെ കിടത്താനുറച്ച് പൊലീസ്; ഡിജിപിക്കുള്ള താരത്തിന്റെ വാട്‌സാപ്പ് സന്ദേശം പരാതിയായി കാണാനാവില്ല; കോടതിയിൽ സത്യവാങ്മൂലം നൽകി ദിലീപിന്റെ ജാമ്യ ഹർജിയിലെ വാദങ്ങൾ പൊളിക്കും; താരം ഹർജിയിൽ ഉന്നയിച്ചത് പൊലീസിനെതിരെ ഗുരുതര ആരോപണങ്ങൾ

മറുനാടൻ ബ്യൂറോ

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചുവെന്ന കേസിൽ, പൾസർ സുനി തന്നെ വിളിച്ച കാര്യം ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ അന്ന ്തന്നെ ഫോണിൽ വാട്‌സാപ്പ് വഴി അറിയിച്ചെന്ന ദിലീപിന്റെ വാദത്തിന്റെ മുനയൊടിക്കാനാണ് പൊലീസിന്റെ നീക്കം.വെറുമൊരു വാട്‌സാപ്പ് സന്ദേശം പരാതിയായി കണക്കാക്കുന്നതെങ്ങനെയെന്നാണ് മറുപടി സത്യവാങ്മൂലത്തിൽ പൊലീസ് ചോദ്യമായി ഉന്നയിക്കുക.

എഡിജിപി ബി.സന്ധ്യയടക്കമുള്ളവർക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ദിലീപ് തന്റെ ജാമ്യ ഹർജിയിൽ ഉന്നയിച്ചിരുന്നു.മഞ്ജു വാ്‌ര്യരും, സന്ധ്യയും തമ്മിൽ അടുത്ത ബന്ധമാണെന്നും, കേസിൽ ആദ്യം ഗൂഢാലോചന ആരോപിച്ചത് മഞ്ജുവാണെന്നും ദിലീപ് ഹർജിയിൽ പറഞ്ഞിരുന്നു.

സുനി ബ്ലാക്ക് മെയിലിങ് ചെയ്യുകയാണെന്ന വിവരം ദിലീപ് പരാതിപ്പെടാൻ വൈകിയെന്നായിരുന്നു പൊലീസ് ദിലീപിനെതിരെ ഉന്നയിച്ച പ്രധാന വാദങ്ങളിലൊന്ന്. എന്നാൽ സുനി കത്തയച്ച വിവരം ലോക്‌നാഥ് ബെഹ്‌റയെ നേരത്തെ തന്നെ വാട്‌സാപ്പിലൂടെ അറിയിച്ചിരുന്നുവെന്നാണ് ദിലീപ് ജാമ്യഹർജിയിൽ വാദിച്ചത്.

എന്നാൽ മാർച്ച് 28നാണ് പൾസർ സുനി ദിലീപിനെ വിളിച്ചതെന്നും ഏപ്രിൽ 22നാണ് വിവരങ്ങൾ ധരിപ്പിച്ചതെന്നും പൊലീസ് ദിലീപിന്റെ ജാമ്യാപേക്ഷയിലെ വാദങ്ങളെ തള്ളിക്കൊണ്ട് പൊലീസ് അറിയിച്ചു.പൾസർ സുനിക്കു വേണ്ടി വിഷ്ണു ദിലീപിനെ ഫോണിൽ വിളിച്ചത് മാർച്ച് 28നും. അതായത് 20 ദിവസങ്ങൾക്കുശേഷമാണ് ദിലീപ് പൊലീസിൽ പരാതി നൽകിയത്.

ലോക്നാഥ് ബെഹ്റയെ വാട്സാപ്പ് വഴിയാണ് വിവരം അറിയിച്ചതെന്നും വാട്സാപ്പ് വിവരം പരാതിയല്ലെന്നും ഇത് വ്യക്തമാക്കി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

ദിലീപ് ഉന്നയിച്ച ആക്ഷേപങ്ങൾക്ക് കോടതിയിൽ തന്നെ മറുപടി നൽകുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നേരത്തെ പറഞ്ഞിരുന്നു. പൾസർ സുനി കത്തയച്ചതു സംബന്ധിച്ച് ദിലീപ് പരാതി നൽകിയിരുന്നുവെന്ന കാര്യം ഡിജിപി സ്ഥിരീകരിച്ചു. ഇത് എപ്പോഴാണെന്ന കാര്യവും ഇതുമായി ബന്ധപ്പെട്ട് എന്തു നടപടിയാണ് സ്വീകരിച്ചതെന്നതും അന്വേഷണത്തിന്റെ ഭാഗമാണ്. ഇക്കാര്യങ്ങളെല്ലാം കോടതിയിൽ വ്യക്തമാക്കും. ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരണം നടത്താൻ സാധിക്കില്ല. കോടതിയുടെ പരിഗണനയിലുള്ള കേസാണിത്. കോടതിയാണ് തീരുമാനം എടുക്കേണ്ടതെന്നും ഡിജിപി വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ടു സിനിമാ മേഖലയിലെ ചിലർ തനിക്കെതിരെ നീങ്ങുന്നുണ്ടെന്നും അവർ ഒന്നാംപ്രതി സുനിൽകുമാറിനെ (പൾസർ സുനി) സമീപിച്ചുവെന്നും അറിയിച്ചു വിഷ്ണു എന്നയാൾ തന്റെ സുഹൃത്ത് നാദിർഷായ്ക്ക് 2017 ഏപ്രിൽ 10നു ഫോൺ ചെയ്ത കാര്യം അന്നു തന്നെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചതാണെന്നാണു ദിലീപ് ഹർജിയിൽ പറയുന്നത്.

പൊലീസിനെയും രാഷ്ട്രീയ നേതാക്കളെയും മാധ്യമങ്ങളെയും സ്വാധീനിക്കാൻ കഴിയുന്ന സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട ചെറിയൊരു വിഭാഗത്തിന്റെ വൻ ഗൂഢാലോചനയാണു തന്നെ കുടുക്കിയതെന്നും ദുഷ്ടലാക്കോടെ വ്യാജകഥകൾ പ്രചരിപ്പിക്കുകയാണെന്നും ജാമ്യാഹർജിയിൽ ദിലീപ് പറയുന്നു.

ശബ്ദരേഖയും കോൾ വന്ന ഫോൺ നമ്പറും നൽകി. സുനിലിനെ തനിക്കറിയില്ല, ഒരിക്കൽ പോലും കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഒന്നര കോടി രൂപയ്ക്കു താൻ ക്വട്ടേഷൻ നൽകിയെന്നു സുനിൽ പറയുന്നതു സാങ്കൽപികമാണെന്നും അദ്ദേഹം ആരോപിക്കുന്നു.

നടി ഉപദ്രവിക്കപ്പെട്ട സംഭവത്തിന്റെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആദ്യം പരസ്യമായി പറഞ്ഞ നടിക്ക് കേസ് അന്വേഷിക്കുന്ന എഡിജിപിയുമായി അടുപ്പമുണ്ട്. തന്നെ കുടുക്കാൻ ലക്ഷ്യമിടുന്ന ചില പൊലീസുദ്യോഗസ്ഥരുടെയും മാധ്യമ പ്രചാരണത്തിന്റെയും ഇരയാണു താൻ. ചോദ്യം ചെയ്യൽ ഗിന്നസ് ബുക്കിൽ ഇടം പിടിക്കാനാവരുതെന്നതുൾപ്പെടെ അന്വേഷണത്തെക്കുറിച്ചു മുൻ ഡിജിപി പറഞ്ഞ അഭിപ്രായങ്ങൾ പ്രസക്തമാണെന്നും പൊലീസിനെ വെട്ടിലാക്കുന്ന രീതിയിൽ ദിലീപ് ജാമ്യാഹർജിയിൽ ആരോപിച്ചിരുന്നു.

18നാണ് ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്. ദിലീപ് ജയിലായിട്ട് ഒരു മാസം പിന്നിട്ടിട്ടും ജാമ്യം കിട്ടാത്തത് കുടുംബാംഗങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.രാംകുമാർ മാറി രാമൻ പിള്ള അഭിഭാഷകനായി വന്ന സാഹചര്യത്തിൽ ജാമ്യഹർജിയിലെ വാദങ്ങൾ കോടതി എങ്ങനെ സ്വീകരിക്കുമെന്നാണ് ആകാക്ഷ. എന്നാൽ, കേസിൽ പിടി അയയാതിരിക്കാൻ ദിലീപിന്റെ വാദമുഖങ്ങൾ പൊളിക്കാനുറച്ചാണ് പൊലീസിന്റെ നീക്കം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP