Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊല്ലത്ത് കൂട്ട ബലാൽസംഗത്തിനിരയായത് സീരിയലുകളിലും ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചിരുന്ന ബാലതാരം; ഷൂട്ടിങ്ങ് ലൊക്കേഷനിലേക്ക് കൊണ്ട് പോകുന്നതിനിടയിൽ പീഡിപ്പിച്ചത് മൂന്ന് വ്യവസായ പ്രമുഖരുടെ മക്കൾ; പരാതിയുമായി ചെന്ന പെൺകുട്ടിയെ ആട്ടിയോടിച്ച് വനിത സിഐ

കൊല്ലത്ത് കൂട്ട ബലാൽസംഗത്തിനിരയായത് സീരിയലുകളിലും ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചിരുന്ന ബാലതാരം; ഷൂട്ടിങ്ങ് ലൊക്കേഷനിലേക്ക് കൊണ്ട് പോകുന്നതിനിടയിൽ പീഡിപ്പിച്ചത് മൂന്ന് വ്യവസായ പ്രമുഖരുടെ മക്കൾ; പരാതിയുമായി ചെന്ന പെൺകുട്ടിയെ ആട്ടിയോടിച്ച് വനിത സിഐ

കൊല്ലം:സീരിയലുകളിലും ഹ്രസ്വചിത്രങ്ങളിലും ബാലതാരമായി അഭിനയിക്കുന്ന പെൺകുട്ടിയെ കൊല്ലം നഗരത്തിലെ വ്യവസായ പ്രമുഖരുടെ മക്കൾ കൂട്ടബലാത്സംഗത്തിനിരയാക്കിയിട്ടും കേസ് ഒത്തുതീർപ്പാക്കാൻ പൊലീസിന്റെ ശ്രമം. സംഭവത്തിൽ പരാതിയുമായി വനിതാസെല്ലിൽ എത്തിയ പെൺകുട്ടിയേയും മാതാവിനെയും വനിതാ സിഐ അപമാനിച്ചിറക്കിവിട്ടു. തുടർന്ന് ഇവർ കമ്മിഷണർക്കു പരാതി നൽകിയതിനേത്തുടർന്ന് ഒരാൾ അറസ്റ്റിൽ. ബാക്കി പ്രതികളെ രക്ഷിച്ചെടുക്കാൻ പൊലീസിന്റെ തിരക്കിട്ട നീക്കം.കുളപ്പാടം പുളിവിളവീട്ടിൽ അബ്ദുൾ സലാമിന്റെ മകൻ ഫൈസൽ(27)ആണ് പിടിയിലായത്. ഫൈസലിന്റെ മാതാവ് നെടുംമ്പന ഗ്രാമപഞ്ചായത്തിലെ സി.പി.എം. അംഗമാണ്

എട്ടുമാസം മുമ്പാണു പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയാതെങ്കിലും കഴിഞ്ഞാഴ്ചയാണ് പെൺകുട്ടിയും മാതാവും പരാതി നൽകാനായി വനിതാ സെല്ലിൽ എത്തിയത്. എന്നാൽ പീഡനത്തിനുപിന്നിൽ വ്യവസായ പ്രമുഖരുടെ മക്കളാണെന്ന് അറിയിച്ചപ്പോൾ കേസ് ഒത്തുതീർപ്പാക്കാൻ വനിതാസെൽ സിഐ ശ്രമിച്ചെന്നാണു പരാതിക്കാർ പറയുന്നത്.

പീഡനപരാതി പിൻവലിച്ച് ഇരുവിഭാഗങ്ങളുമായി ഒത്തുതീർപ്പു ചർച്ചനടത്താനാണ് സിഐ ശ്രമിച്ചതെന്നും പരാതി സ്വീകരിക്കില്ലെന്നു നിലപാടെടുത്തതായും ഇവർ പറയുന്നു. ഇതേത്തുടർന്നു കഴിഞ്ഞ ദിവസം ഇവർ സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസിൽ നേരിട്ടെത്തി എസ്‌പി. സതീഷ് ബിനോയ്ക്കു പരാതി നൽകി.പീഡനദൃശ്യങ്ങൾ സോഷ്യൽ മീഡിയാവഴി പ്രചരിപ്പിക്കുമെന്നു പ്രതികൾ ഭീഷണി മുഴക്കിയതോടെയാണു പരാതി നൽകാൻ തീരുമാനിച്ചതെന്നു പെൺകുട്ടിയുടെ മാതാവ് പറഞ്ഞു.

ഉടൻ തന്നെ വനിതാ സി.ഐയ്ക്കും ഈസ്റ്റ് സി.ഐയ്ക്കും പരാതി കൈമാറുകയും ഫൈസലിനെ പിടികൂടുകയുമായിരുന്നു. മുണ്ടയ്ക്കലിലെ ആളൊഴിഞ്ഞ വീട്ടിലാണു പെൺകുട്ടിയെ മൂന്നുപേർ ചേർന്നു ബലാത്സംഗത്തിനിരയാക്കിയത്. സിനിമാ ലൊക്കേഷനിലേക്കെന്നു പറഞ്ഞാണു പെൺകുട്ടിയെ കാറിൽ ഇവിടെ എത്തിച്ചത്. പ്രതികളിൽ ഒരാളുടെ പിറന്നാൾ ആഘോഷം കഴിഞ്ഞശേഷം ലൊക്കേഷനിലേക്കു പോകാമെന്നായിരുന്നു വീട്ടിലെത്തിച്ച കുട്ടിയോട് ഇവർ പറഞ്ഞത്. തുടർന്നു പിറന്നാൾ ആഘോഷത്തിനിടെ മൂവരും പെൺകുട്ടിയെ ബലാത്സംഗംചെയ്യുകയായിരുന്നെന്നു മാതാവ് നൽകിയ പരാതിയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP