Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊലീസുകാരൻ ജനങ്ങളുടെ സുഹൃത്താകണമെന്നത് ഡിജിപിയുടെ മാത്രം സ്വപ്നം; കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ ക്യൂ തെറ്റിച്ച പൊലീസുകാരനെ ചോദ്യം ചെയ്തതിന് യുവാവിന് മർദനവും തെറിവിളിയും

പൊലീസുകാരൻ ജനങ്ങളുടെ സുഹൃത്താകണമെന്നത് ഡിജിപിയുടെ മാത്രം സ്വപ്നം; കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ ക്യൂ തെറ്റിച്ച പൊലീസുകാരനെ ചോദ്യം ചെയ്തതിന് യുവാവിന് മർദനവും തെറിവിളിയും

കോഴിക്കോട്: പൊലീസുകാർ ജനങ്ങളുടെ സേവകരാണെന്നും ജനങ്ങളോട് മര്യാദയോടെ പെരുമാറണമെന്നും അവരുടെ സുഹൃത്തുക്കളാകണമെന്നുമൊക്കെയുള്ളത് ഡിജിപി ടി പി സെൻകുമാറിന്റെ സ്വപ്‌നം മാത്രമായി അവശേഷിക്കാനാണ് സാധ്യത. നിയമപാലകർ തന്നെ നിയമം തെറ്റിച്ചത് ചോദ്യം ചെയ്തതിന് യുവാവിനെ മർദിക്കുകയും അസഭ്യവർഷം ചൊരിയുകയുമാണ് കോഴിക്കോട്ടെ ഒരു പൊലീസുകാരൻ ചെയ്തത്.

റെയിൽവെ സ്റ്റേഷനിൽ ക്യൂ തെറ്റിച്ച് ടിക്കറ്റെടുക്കാൻ വന്ന പൊലീസുകാരനെ ചോദ്യം ചെയ്ത ഡോ. ഷിയാസ് ഹുസൈൻ ഷെരീഫിനാണ് മർദനമേറ്റത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഷിയാസ് തന്നെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു.

കോഴിക്കോട്ട് നിന്ന് കൊല്ലത്തേയ്ക്ക് പോകാൻ സ്റ്റേഷനിൽ ടിക്കറ്റിനായി ക്യൂ നിൽക്കവെയാണ് ക്യൂ തെറ്റിച്ച് ഒരു പൊലീസുകാരൻ കടന്നുവന്നത്. ഇതു ചോദ്യം ചെയ്ത ഷിയാസിനെ പൊലീസുകാരൻ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും ഷിയാസ് പറയുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ അഭിസംബോധന ചെയ്താണ് ഷിയാസ് ഫേസ്‌ബുക്കില പോസ്റ്റിട്ടത്.

പൊലീസുകാർ പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന ഡിജിപി ടി പി സെൻകുമാറിന്റെ നിർദ്ദേശങ്ങൾക്ക് ഒട്ടും വില കൽപ്പിക്കാതെയുള്ള സംഭവങ്ങളാണ് പൊലീസിന്റെ ഭാഗത്തു നിന്നും ഉയർന്നുവരുന്നത് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. പൊതുജനങ്ങളോടു പൊലീസുകാർ മാന്യമായി പെരുമാറണമെന്ന ഡിജിപിയുടെ സർക്കുറലിനെക്കുറിച്ചു പറഞ്ഞപ്പോഴാണ് ഷിയാസിനെ പൊലീസുകാരൻ ക്യൂവിൽ നിന്നു പിടിച്ചിറക്കി മർദ്ദിച്ചത്. ഷിയാസ് തന്റെ മൊബൈലിൽ പൊലീസുകാരന്റെ ചിത്രമെടുത്തപ്പോൾ അതും തട്ടിപ്പറിക്കാൻ ശ്രമിച്ചു. തുടർന്ന് ഷർട്ടിന്റെ കോളറിൽ പിടിച്ച് മറ്റൊരിടത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തു.

സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പൊതുജനങ്ങളും സ്ഥലത്തുണ്ടായിരുന്ന മാദ്ധ്യമപ്രവർത്തകരും ഇടപെട്ടു. മാദ്ധ്യമപ്രവർത്തകർ ചിത്രമെടുത്തപ്പോൾ തന്റെ യൂണിഫോമിലെ നെയിം ബോർഡ് മറച്ചുവച്ച് പൊലീസുകാരൻ സ്ഥലം വിട്ടുവെന്ന് ഷിയാസ് പറഞ്ഞു. പൊലീസുകാരന്റെ പേര് എന്താണെന്ന് അറിയില്ലെന്നും സ്‌റ്റേഷനിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ സംഭവങ്ങൾ വ്യക്തമാകുമെന്നും ഷിയാസ് ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP