Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇടുക്കിയിൽ പൊലീസുകാരനെ ഭാര്യാസഹോദരി കഴുത്തറുത്തു കൊന്നു; കൊലപാതകം നടന്നത് അമ്മയെ മർദിക്കുന്നതു തടയാൻ ശ്രമിക്കുന്നതിനിടെ

ഇടുക്കിയിൽ പൊലീസുകാരനെ ഭാര്യാസഹോദരി കഴുത്തറുത്തു കൊന്നു; കൊലപാതകം നടന്നത് അമ്മയെ മർദിക്കുന്നതു തടയാൻ ശ്രമിക്കുന്നതിനിടെ

തൊടുപുഴ: ഇടുക്കി കുളമാവ് കരിമ്പനങ്ങാട് പൊലീസുകാരനെ ഭാര്യസഹോദരി കഴുത്തറുത്തുകൊലപ്പെടുത്തി. കുളമാവ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ആയിരുന്ന കരിപ്പലങ്ങാട് പാലുകുന്നിൽ രാജുവിനെയാണ് (45) വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയുടെ ചേച്ചിയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

രണ്ടു വർഷമായ് രാജു ജോലിക്കു ഹാജരായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. ദിവസവും മദ്യപിച്ചു വീട്ടിലെത്തുന്ന രാജു കലഹമുണ്ടാക്കുക പതിവായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ഇന്നലെ രാത്രിയും വഴക്കു തുടർന്ന രാജു വെളുപ്പിനെ ഭാര്യയെ ക്രൂരമായി മർദ്ദിച്ചതായി പറയുന്നു. തടയാൻ ചെന്ന അമ്മയെയും മർദ്ദിച്ചു.

തുടർന്നാണ് അമ്മയെ രക്ഷിക്കുന്നതിനായി ഭാര്യയുടെ ചേച്ചി വിറകു കമ്പു കൊണ്ട് തലക്കടിച്ചു വീഴ്‌ത്തിയ ശേഷം കറിക്കത്തി കൊണ്ട് കഴുത്തറുത്തതെന്ന് പൊലീസ് പറയുന്നു. കുളമാവ് പൊലീസെത്തി നടപടികൾ സ്വീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP