Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കൂട്ടായിയിൽ ലീഗ് പ്രവർത്തകന് വെട്ടേറ്റു; കഴിഞ്ഞ ദിവസങ്ങളിൽ സിപിഎം പ്രവർത്തകർ ആക്രമിക്കപ്പെട്ട സംഭവങ്ങളുടെ തുടർച്ചയെന്ന് സൂചന; തിരൂരിൽ തീരദേശമേഖലയിൽ സിപിഎം-ലീഗ് സംഘർഷം തുടരുന്നു

കൂട്ടായിയിൽ ലീഗ് പ്രവർത്തകന് വെട്ടേറ്റു; കഴിഞ്ഞ ദിവസങ്ങളിൽ സിപിഎം പ്രവർത്തകർ ആക്രമിക്കപ്പെട്ട സംഭവങ്ങളുടെ തുടർച്ചയെന്ന് സൂചന; തിരൂരിൽ തീരദേശമേഖലയിൽ സിപിഎം-ലീഗ് സംഘർഷം തുടരുന്നു

മലപ്പുറം: തിരൂരിൽ സിപിഎം- ലീഗ് സംഘർഷത്തിന്റെ തുടർച്ചയെന്നോണം കൂട്ടായിയിൽ മുസ്‌ളീം ലീഗ് പ്രവർത്തകന് വെട്ടേറ്റു. അരിയൻ കടപ്ുറത്തെ റഹീസിനാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് ലീഗ് ആരോപിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രദേശത്ത് നിലനിൽക്കുന്ന സംഘർഷത്തിന്റെ തുടർച്ചായാണ് ഈ സംഭവമെന്നാണ് സൂചന.

പത്തുദിവസം മുമ്പ് ആരംഭിച്ച സംഘർഷം ഇപ്പോഴും തുടരുകയാണെന്ന സ്ഥിതിയിലാണ് തീരപ്രദേശമെന്നാണ് ലഭിക്കുന്ന വിവരം. ഈ മാസം ഒമ്പതിന് തിരൂർ പറവണ്ണയിൽ ഉണ്ടായ സിപിഎം- മുസ്ലിം ലീഗ് സംഘർഷത്തിൽ രണ്ട് പേർക്ക് വെട്ടേറ്റിരുന്നു. സിപിഎം പ്രവർത്തകരായ സൗഫിർ, അഫ്സാർ എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരേയും തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രി ഒൻപതോടെ തീരദേശ മേഖലയായ പറവണ്ണയിൽ വച്ചാണ് അക്രമം നടന്നത്.

വീട്ടിലേക്ക് പോകുകയായിരുന്ന സിപിഎം പ്രവർത്തകരെ ലീഗ് പ്രവർത്തകർ ആക്രമിക്കകുയായിരുന്നു എന്നാണ് സിപിഎം ആരോപിക്കുന്നത്. സിപിഎം-ലീഗ് സംഘർഷം നിരന്തരം അരങ്ങേറുന്ന ഇവിടെ ഈ സംഭവത്തിന് രണ്ടാഴ്ച മുൻപും സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റിരുന്നു.

അക്രമത്തെ തുടർന്ന് പ്രദേശത്ത് വൻപൊലീസ് സംഘം ക്യാംമ്പ് ചെയ്യുന്നുണ്ട്. ഇതിന് പിന്നാലെ കൂട്ടായി സ്വദേശി ഇസ്മായിലിനും വെട്ടേറ്റിരുന്നു. കൂട്ടായി സ്വദേശി ഇസ്മായിലിനാണ് വെട്ടേറ്റത്. ഓട്ടോറിക്ഷയിലെത്തിയ നാലംഗ മുഖം മൂടി സംഘമാണ് ആക്രമിച്ചത്. ഇസ്മായിലിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇന്നത്തെ അക്രമമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP