Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാസർകോഡ് സിപിഐ(എം) പ്രവർത്തകനെ വെട്ടിക്കൊന്നത് വായനശാലയിൽ നിന്നും വിളിച്ചിറക്കി; തൃശ്ശൂരിൽ ബിജെപി പ്രവർത്തകനും കൊല്ലപ്പെട്ടു; കായംകുളത്തും സിപിഐ(എം) പ്രവർത്തകർക്ക് വെട്ടേറ്റു; തിരുവോണ ദിനം കേരളം ആഘോഷിച്ചത് രാഷ്ട്രീയ കൊലപാതകങ്ങളിലൂടെ

കാസർകോഡ് സിപിഐ(എം) പ്രവർത്തകനെ വെട്ടിക്കൊന്നത് വായനശാലയിൽ നിന്നും വിളിച്ചിറക്കി; തൃശ്ശൂരിൽ ബിജെപി പ്രവർത്തകനും കൊല്ലപ്പെട്ടു; കായംകുളത്തും സിപിഐ(എം) പ്രവർത്തകർക്ക് വെട്ടേറ്റു; തിരുവോണ ദിനം കേരളം ആഘോഷിച്ചത് രാഷ്ട്രീയ കൊലപാതകങ്ങളിലൂടെ

കാസർഗോഡ്/തൃശ്ശൂർ: കള്ളവും ചതിയും ഇല്ലാത്ത കേരളനാടുകാണാൻ എത്തിയ മാവേലി തമ്പുരാൻ കേരളത്തിൽ നിന്നും ഇന്നലെ ഓടിരക്ഷപെട്ടിട്ടുണ്ടാകും. തിരുവോണ ദിവസമായ ഇന്നലെ കേരളത്തെനടുക്കുന്ന കാഴ്‌ച്ചകളായിരുന്നു എങ്ങും ദൃശ്യമായത്. ചാവക്കാട്ടെ കോൺഗ്രസ്പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നാലെ ഇന്നലെ കേരളത്തിൽ ഉണ്ടായത് രണ്ട് രാഷ്ട്രീയകൊലപാതങ്ങളാണ്. കാസ്ർകോട്ട് സിപിഐ(എം) പ്രവർത്തകനെ ബിജെപി പ്രവർത്തകർകൊലപ്പെടുത്തിയപ്പോൾ തൃശ്ശൂരിലെ കായംകുളത്ത് ബിജെപി പ്രവർത്തകനും സിപിഎമ്മിനാൽ കൊല്ലപ്പെട്ടു. തിരുവോണ ദിനാഘോഷങ്ങളുടെ സകല ശോഭയും കെടുത്തുന്ന സംഭവങ്ങളായിരുന്നു ഇന്നലെ ഉണ്ടായത്.

കാസർകോട് കോടോംബേളൂരിൽ സിപിഐ(എം) പ്രവർത്തകനായ സി.നാരായണനും തൃശൂരിൽ ബിജെപി പ്രവർത്തകനായ വാസുപുരം സ്വദേശി അഭിലാഷുമാണ് മരിച്ചത്. ഇരു സംഭവങ്ങളും രാഷ്ട്രീയ പ്രതിയോഗികളുടെ പകപോക്കലാണെന്ന ആരോപണം ഉയർന്നതോടെ രാഷ്ട്രീയകേരളത്തിൽ വീണ്ടും കൊലപാതക രാഷ്ട്രീയം ചർച്ചയാകുകയാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടക്കം വരാനിരിക്കുന്ന പശ്ചാത്തലത്തിൽ ഈ വിഷയം വരു ദിവസങ്ങളിൽ കൂടുതൽ സജീവ ചർച്ചയാകും.

കാസർകോട് ജില്ലയിൽ നടന്ന അക്രമത്തിന് പിന്നിൽ ബിജെപിയാണെന്നാരോപിച്ച് ജില്ലയിൽ ഇന്ന് സിപിഐ(എം) ഹർത്താലിന് ആഹ്വാനം ചെയ്തപ്പോൾ അഭിലാഷിന്റെ മരണത്തിന് പിന്നിൽ സിപിഐ(എം) ആണെന്നാരോപിച്ച് പുതുക്കാട് മണ്ഡലത്തിലും കൊടകര പഞ്ചായത്തിലും ബിജെപിയും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറു മണി മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. ഇരു കൂട്ടരും ലക്ഷ്യമിടുന്നത് രൂഷ്ട്രീയംനേട്ടം തന്നെയാണ്.

വായനശാലയിൽ ഇരിക്കുമ്പോൾ വിളിച്ചിറക്കിയാണ് ബിജെപി പ്രവർത്തകൻ നാരായണനെ വെട്ടിക്കൊലപ്പെടുത്തിയത്. ഈ സമയം നാരായണന്റെ സഹോദരനായ അരവിന്ദനും ഒപ്പമുണ്ടായിരുന്നു. അപ്പോൾ ബൈക്കിലെത്തിയ സംഘം ഇരുവരെയും പുറത്തേക്ക് വിളിച്ചിറക്കുകയും നാരായണനെ കുത്തുകയുമായിരുന്നു. തടയാൻ ശ്രമിച്ച അരവിന്ദനും കുത്തേറ്റു. അരവിന്ദൻ ഇ്‌പ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.മരിച്ച സി. നാരായണന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വെട്ടും കുത്തുമേറ്റ് സാരമായി പരുക്കേറ്റ നാരായണൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

യാതൊരു പ്രകോപനവുമില്ലാതെയാണ് നാരായണനെ കുത്തിയതെന്ന് സിപിഐഎം ആരോപിച്ചു. നിലവിൽ യാതൊരു സ്ംഘർഷവും നിലനിൽക്കാത്ത സ്ഥലമാണ് ബേളൂരും പരിസരവും. ഇതിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കുമെന്നും സിപിഐഎം സംസ്ഥാന സമിതി അംഗം എം.വി ജയരാജൻ പറഞ്ഞു.

തൃശൂർ വെള്ളിക്കുളങ്ങരയിൽവച്ചാണ് ബിജെപി പ്രവർത്തകനായ അഭിലാഷിനെ വെട്ടിവീഴ്‌ത്തിയത് സുഹൃത്തിനൊപ്പം ബൈക്കിൽ പോകുമ്പോഴായിരുന്നു. ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെയാണ് സംഭവം. ബൈക്കോടിച്ചിരുന്ന സുഹൃത്ത് സതീശ് പരുക്കുകളോടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആക്രമണത്തിന് പിന്നിൽ സിപിഐ(എം) പ്രവർത്തകരാണെന്ന് ബിജെപിയും ആരോപിച്ചതോടെയാണ് രാഷ്ട്രീയകൊലപാതകങ്ങൾ വീണ്ടും സജീവമായിരിക്കുന്നത്. പ്രദേശത്ത് പഞ്ചായത്ത് കമ്മിറ്റികൾ കേന്ദ്രീകരിച്ച് രണ്ടാഴ്ചയായി തർക്കവും സംഘർഷവും നിലനിന്നിരുന്നു.

കായംകുളത്ത് വീടുകയറിയാണ് ആർഎസ്എസ് പ്രവർത്തകർ സിപിഐഎം പ്രവർത്തകരെ ആക്രമിക്കുകയും ചെയ്തു. മൂന്നുപേർക്ക് ആക്രമണത്തിൽ ഗുരുതര പരുക്കേറ്റു. പഞ്ചായത്ത് അംഗം അടക്കമുള്ളവർക്കെതിരെയാണ് വെട്ടേറ്റത്. വീട്ടുകാരുടെ മുന്നിൽ വച്ചാണ് സംഘം ചേർന്ന് എത്തിയ ആർഎസ്എസുകാർ ഇവരെ വെട്ടിയത്. പരുക്കേറ്റവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചയോടെയാണ് സംഭവം. മാവേലിയുടെ വേഷത്തിലെത്തിയ ആർഎസ്എസ് സംഘം സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ മുന്നിൽ വച്ച് വെട്ടുകയായിരുന്നു. പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

അതിനിടെ, ചെങ്ങന്നൂരിൽ ഓണാഘോഷത്തിനിടെ അക്രമി സംഘത്തിന്റെ വെട്ടേറ്റ യുവാവ് മരിച്ചു. പേരിശേരി സ്വദേശി സിജുവാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടാണ് സിജുവിന് വെട്ടേറ്റത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ ആയിരുന്നു. സിജുവിനെ അക്രമിസംഘം മർദ്ദിക്കുന്നതുകണ്ട് തടയാൻ ശ്രമിച്ച രണ്ടുപേർക്കും വെട്ടേറ്റു. സംഭവത്തിൽ പ്രദേശത്തെ ഗുണ്ടാ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP