Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മന്ത്രി മണിക്കെതിരായി നിരാഹാരം സമരം നടത്തുന്ന രാജേശ്വരിയെ ആശുപത്രിയിലേക്ക് മാറ്റി; സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ പെമ്പിളൈ ഒരുമൈ നേതാക്കളുടെ ആരോഗ്യസ്ഥിതിയിൽ ആശങ്ക

മന്ത്രി മണിക്കെതിരായി നിരാഹാരം സമരം നടത്തുന്ന രാജേശ്വരിയെ ആശുപത്രിയിലേക്ക് മാറ്റി; സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ പെമ്പിളൈ ഒരുമൈ നേതാക്കളുടെ ആരോഗ്യസ്ഥിതിയിൽ ആശങ്ക

മൂന്നാർ: വൈദ്യുതി മന്ത്രി എംഎം മണിയുടെ വിവാദ പരാമർശത്തിൽ രാജി ആവശ്യപ്പെട്ട് പൊമ്പളൈ ഒരുമൈയുടെ സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. ഇതോടെ നിരാഹാര സമരം നടത്തിവന്ന സമരക്കാരുടെ ആരോഗ്യ സ്ഥിതിയും മോശമായിട്ടുണ്ട്. ഇവരെ പരിശോധിച്ച ഡോക്ടർമാരുടെ സംഘവും ഈ ആശങ്ക പങ്കുവച്ചു്.

ഇതേത്തുടർന്ന് ആരോഗ്യനില ഗുരുതരമായ രാജേശ്വരിയെ ആശുപത്രിയിലേക്ക് മാറ്റി. സമരക്കാരുമായി ചർച്ച നടത്തിയശേഷമാണ് പൊലീസ് രാജേശ്വരിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗോമതിയെയും കൗസല്യയെയും ആശുപത്രിയിലേക്ക് മാറ്റാൻ പൊലീസ് ശ്രമിച്ചെങ്കിലും സമരം തുടരുമെന്ന തീരുമാനത്തിൽ ഇവർ ഉറച്ചു നിൽക്കുകയാണ്. ആശുപത്രിയിലേക്ക് മാറണമെന്ന പൊലീസിന്റെ അഭ്യർത്ഥന ഇവർ തള്ളി. ബലമായി അറസ്റ്റ് ചെയ്തു മാറ്റില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന.

പൊലീസും പ്രവർത്തകരും തൽക്കാലത്തേക്ക് സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ ഇത് നിരസിക്കുകയായിരുന്നു. എംഎം മണി രാജി വെക്കുന്നതുവരെ സമരം തുടരുമെന്ന് പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി പറഞ്ഞു. ഇന്നലെ വരെ സമരപന്തലിൽ ഇരുന്ന് പ്രതിഷേധിച്ചവർ ഇന്ന് കട്ടിലിൽ കിടക്കുന്ന അവസ്ഥയിലാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP