Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒടുവിൽ റാന്നിയിൽ നിന്നും പത്തനംതിട്ട വഴിയുള്ള പീഡനങ്ങൾക്ക് അറുതിയാകുന്നു; പൊൻകുന്നം പുനലൂർ പാത നിർമ്മാണത്തിന്റെ സാങ്കേതിക തർക്കങ്ങൾ തീരുന്നു; പുനലൂർ -മൂവാറ്റുപുഴ ഹൈവേയുടെ ബാക്കി ഭാഗത്ത് ഉടൻ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങും

ഒടുവിൽ റാന്നിയിൽ നിന്നും പത്തനംതിട്ട വഴിയുള്ള പീഡനങ്ങൾക്ക് അറുതിയാകുന്നു; പൊൻകുന്നം പുനലൂർ പാത നിർമ്മാണത്തിന്റെ സാങ്കേതിക തർക്കങ്ങൾ തീരുന്നു; പുനലൂർ -മൂവാറ്റുപുഴ ഹൈവേയുടെ ബാക്കി ഭാഗത്ത് ഉടൻ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോകബാങ്ക് സഹായത്തോടെ കെ.എസ്.ടി.പി നിർമ്മിക്കുന്ന പുനലൂർ - പൊൻകുന്നം റോഡ് ടെൻഡർ നടപടിയിലേക്ക് നീങ്ങുന്നു.പൊൻകുന്നത്ത് നിന്നു ചിറക്കടവ് -മണിമല -പ്ലാച്ചേരി -റാന്നി -പത്തനംതിട്ട-കോന്നി-പത്തനാപുരം വഴി പുനലൂരിൽ എത്തുന്ന റൂട്ടാണ്. പുനലൂർ-മൂവാറ്റുപുഴ ഹൈവേയുമാണ് ഇത്. മൂവാറ്റുപുഴ-തൊടുപുഴ-പാല വഴി പൊൻകുന്നം വരെ എത്തുന്നു ഈ റൂട്ട്.

കേന്ദ്ര എക്കണോമിക് അഫയേഴ്സ് വകുപ്പ് ഇതു സംബന്ധിച്ച് രേഖാമൂലമുള്ള അനുമതി അടുത്ത ദിവസം നൽകിയേക്കും.ഇ.പി.സി (എൻജിനിയറിങ് പ്രൊക്വയർമെന്റ് കൺസ്ട്രകഷൻ) മാതൃകയിൽ പദ്ധതി നടപ്പാക്കാമെന്ന സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം ലോകബാങ്ക് അംഗീകരിക്കുകയും പദ്ധതി നടത്തിപ്പിനുള്ള കാലാവധി 2020 ഏപ്രിൽ 20 വരെ ദീർഘിപ്പിച്ചു നൽകാമെന്ന് നേരത്തേ വാക്കാൽ ഉറപ്പുനൽകുകയും ചെയ്തിരുന്നു. 80 കിലോമീറ്റർ വരുന്ന പാതയ്ക്ക് 608 കോടിയാണ് കണക്കാക്കിയിട്ടുള്ളത്. എക്കണോമിക് അഫയേഴ്സിന്റെ അനുമതി കിട്ടിയാൽ പദ്ധതിയുടെ വിശദമായ രൂപരേഖ ലോകബാങ്കിന് സമർപ്പിക്കണം. ലോകബാങ്ക് ഈ രൂപരേഖ അംഗീകരിച്ചാൽ ടെൻഡർ ചെയ്യാം. പാതയ്ക്ക് ആവശ്യമായ 99 ശതമാനം സ്ഥലവും ഏറ്റെടുത്തിട്ടുണ്ട്.

പൊതു - സ്വകാര്യ പങ്കാളിത്തത്തിൽ (പി.പി.പി മോഡൽ) നിർമ്മാണം നടത്തണമെന്നായിരുന്നു ലോകബാങ്ക് നിർദ്ദേശം. ഇങ്ങനെ വരുമ്പോൾ പല ഭാഗത്തും ടോൾ ഏർപ്പെടുത്തേണ്ടിവരും. ടോൾസമ്പ്രദായത്തോട് ഇടതു സർക്കാരിന് താത്പര്യമില്ലാത്തതാണ് ഇ.പി.സിയിലേക്ക് പദ്ധതി മാറ്റാൻ പ്രധാന കാരണമായത്. ലോകബാങ്ക് ഉദ്യോഗസ്ഥരുമായും കേന്ദ്ര എക്കണോമിക് അഫയേഴ്&്വംിഷ;സ് വകുപ്പുമായും മന്ത്രി ജി. സുധാകരന്റെ നിർദ്ദേശാനുസരണം പൊതുമരാമത്ത് വകുപ്പു സെക്രട്ടറിയും കെ.എസ്.ടി.പി പ്രോജക്ട് ഡയറക്ടറും ഡൽഹിയിൽ നടത്തിയ ചർച്ചയിൽ ഇ.പി.സിക്ക് ധാരണയുമായി.

ഇ.പി.സിയുടെ നേട്ടം

ലോകബാങ്കിന്റെ അനുമതി കിട്ടി പ്രവൃത്തി ടെൻഡർ ചെയ്താൽ, കെ.എസ്.ടി.പി നൽകുന്ന നിർദ്ദേശങ്ങൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായി റോഡിന്റെയും വേണ്ടിവരുന്ന പാലങ്ങളുടെയും ഡിസൈൻ നിർവഹിക്കേണ്ടത് കരാറുകാരനാണ്. ഈ ഡിസൈൻ കെ.എസ്.ടി.പിയും പൊതുമരാമത്ത് വകുപ്പും അംഗീകരിച്ച് ലോകബാങ്കിന്റെ അംഗീകാരത്തിന് വിടും. നിർമ്മാണത്തിന് വേണ്ട പണവും കരാറുകാരൻ കണ്ടെത്തണം. പ്രവൃത്തികൾ തീരുന്ന മുറയ്ക്ക് കരാറുകാരന് പണം കിട്ടും. സാധാരണ പ്രവൃത്തികളിൽ ചെയ്യാറുള്ള എക്സെസ് (അധിക തുക അനുവദിക്കൽ), റിവൈസ്ഡ് എസ്റ്റിമേറ്റ് (പദ്ധതി അടങ്കൽ പുതുക്കൽ) തുടങ്ങിയ ഏർപ്പാടുകളൊന്നുമില്ലെന്നത് പ്രധാന നേട്ടം. കരാറെടുക്കുന്ന തുകയ്ക്ക് പറഞ്ഞ സമയത്ത് ജോലി തീർക്കണമെന്നർത്ഥം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP